Telangana Polls 2023: തെലങ്കാനയിൽ ബിജെപി സർക്കാർ രൂപീകരിച്ചാൽ ആരായിരിയ്ക്കും മുഖ്യമന്ത്രി?

Telangana Polls 2023:  തെലങ്കാനയിലെ തിരഞ്ഞെടുപ്പ് BRS ന് അത്ര എളുപ്പമായിരിക്കില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. തുടർച്ചയായി മൂന്നാം തവണ തിരഞ്ഞെടുപ്പിനെ നേരിടുന്ന അദ്ദേഹത്തിന് കടുത്ത പോരാട്ടത്തിന് വേദി ഒരുക്കിയിരിയ്ക്കുകയാണ് ബിജെപിയും കോണ്‍ഗ്രസും...  

Written by - Zee Malayalam News Desk | Last Updated : Oct 27, 2023, 06:46 PM IST
  • സംസ്ഥാനത്ത് BJP സർക്കാർ രൂപീകരിച്ചാൽ പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഒരാളെ മുഖ്യമന്ത്രിയാക്കുമെന്ന് പാര്‍ട്ടി ദേശീയ നേതൃത്വം തീരുമാനിച്ചതായി തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് അമിത് ഷാ പറഞ്ഞു.
Telangana Polls 2023: തെലങ്കാനയിൽ ബിജെപി സർക്കാർ രൂപീകരിച്ചാൽ ആരായിരിയ്ക്കും മുഖ്യമന്ത്രി?

Telangana Polls 2023: തെലങ്കാനയിൽ അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആവേശത്തിലാണ് രാഷ്ട്രീയപാര്‍ട്ടികള്‍. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിനു മാസങ്ങള്‍ക്ക് മുന്‍പേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ തിരഞ്ഞെടുപ്പ് രംഗത്ത്‌ സജീവമാണ് ഭരണ കക്ഷിയായ ബിആർഎസ്. 

Also Read:  Lunar Eclipse Effect on Zodiacs: ഈ രാശിക്കാര്‍ നാളത്തെ പൂര്‍ണ്ണ ചന്ദ്രനെ നോക്കരുത്!! കഷ്ടതകള്‍ സംഭവിക്കും 
 
സംസ്ഥാനം ഭരിയ്ക്കുന്ന ബിആർഎസ് ഭരണതുടര്‍ച്ച അവകാശപ്പെടുമ്പോള്‍ കോണ്‍ഗ്രസും ബിജെപിയും ഒട്ടും പിന്നിലല്ല.  തിരഞ്ഞെടുപ്പ് ആവേശത്തിന് ഒട്ടും കുറവ് വരുത്താതെ മൂന്ന് മുന്നണികളും പ്രചാരണ രംഗത്ത് സജീവമാണ്.

Also Read:  Gajkesri Rajyog 2023: അപൂർവ ഗജകേസരി രാജയോഗം, ഒക്ടോബർ 28 മുതൽ ഈ രാശിക്കാര്‍ക്ക് സുർണ്ണകാലം!! 

സംസ്ഥാനത്ത് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത റാലി വെള്ളിയാഴ്ച്ച നടന്നിരുന്നു. ഈ തിരഞ്ഞെടുപ്പ് റാലിയില്‍ ആദ്ദേഹം ഒരു വലിയ പ്രഖ്യാപനം നടത്തിയിരിയ്ക്കുകയാണ്. അതായത്, സംസ്ഥാനത്ത് ഭാരതീയ ജനതാ പാർട്ടി സർക്കാർ രൂപീകരിച്ചാൽ പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഒരാളെ മുഖ്യമന്ത്രിയാക്കുമെന്ന് പാര്‍ട്ടി ദേശീയ നേതൃത്വം തീരുമാനിച്ചതായി തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് അമിത് ഷാ പറഞ്ഞു.

രാജ്യത്തെ പാവപ്പെട്ടവരുടെ ക്ഷേമമാണ് ബിജെപിയുടെ ലക്ഷ്യം

രാജ്യത്തെ പാവപ്പെട്ടവരുടെ ക്ഷേമമാണ് ബിജെപിയുടെ ലക്ഷ്യം എന്ന് അമിത് ഷാ പറഞ്ഞു. എന്നാല്‍, കെസിആറിന്‍റെയും കോൺഗ്രസിന്‍റെയും ലക്ഷ്യം കുടുംബക്ഷേമമാണെന്നും അമിത് ഷാ ആരോപിച്ചു. കുടുംബക്ഷേമത്തിൽ വിശ്വസിക്കുന്ന പാർട്ടികൾക്ക് തെലങ്കാനയെ മുന്നോട്ട് കൊണ്ടുപോകാനാകില്ല. തെലങ്കാനയെ മുന്നോട്ട് കൊണ്ടുപോകാൻ  പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ബിജെപിക്ക് മാത്രമേ കഴിയൂ. കെടിആറിനെ മുഖ്യമന്ത്രിയാക്കാനാണ് കെസിആറിന്‍റെ ആഗ്രഹം, രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനാണ് സോണിയാജിയുടെ ആഗ്രഹം, കോൺഗ്രസും ബിആർഎസും രാജവംശ പാർട്ടികളാണ്, അതിനാൽ തെലങ്കാനയുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ അവര്‍ക്ക് ഒരിക്കലും കഴിയില്ല, അമിത് ഷാ പറഞ്ഞു. 

ബിആർഎസ് ദരിദ്രവിരുദ്ധ പാർട്ടി 

ബിആർഎസ് ദരിദ്ര വിരുദ്ധ, ദളിത്, ഒബിസി വിരുദ്ധ പാര്‍ട്ടിയാണ് എന്ന് അമിത് ഷാ പറഞ്ഞു. ദളിതരുടെയും പാവപ്പെട്ടവരുടെയും ഉന്നമനത്തിനായി കെ.സി.ആർ നല്‍കിയ വാഗ്ദാനങ്ങള്‍ക്ക് എന്ത് സംഭവിച്ചു? ദളിതർക്ക് മൂന്ന് ഏക്കർ ഭൂമി നൽകുമെന്ന് 2014ൽ കെസിആർ വാഗ്ദാനം ചെയ്തിരുന്നു. അത് പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. പട്ടികജാതി ക്ഷേമത്തിനായി 50,000 കോടിയുടെ ബജറ്റ് അദ്ദേഹം വാഗ്ദാനം ചെയ്തു. ബജറ്റ് വകയിരുത്തിയിട്ടുണ്ടോ? ഷാ ചോദിച്ചു. തെലങ്കാനയില്‍ ഭാരതീയ ജനതാ പാർട്ടി സർക്കാർ രൂപീകരിച്ചാൽ പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഒരാളെ മുഖ്യമന്ത്രിയാക്കുമെന്ന്  അദ്ദേഹം ഉറപ്പ് നല്‍കി.  

തെലങ്കാനയിൽ തിരഞ്ഞെടുപ്പ്  

തെലങ്കാനയിലെ എല്ലാ സീറ്റുകളിലേക്കും നവംബർ 30 ന് വോട്ടെടുപ്പ് നടക്കും, ഫലം ഡിസംബർ 3ന്  പ്രഖ്യാപിക്കും . നിലവിൽ തെലങ്കാനയിൽ ഭാരത് രാഷ്ട്ര സമിതി (BRS) അധികാരത്തിലാണ്.  കെ ചന്ദ്രശേഖർ റാവു (KCR) മുഖ്യമന്ത്രിയാണ്. നേരത്തെ ഈ പാർട്ടിയുടെ പേര് തെലങ്കാന രാഷ്ട്ര സമിതി (TRS) എന്നായിരുന്നു .

2018 നവംബറിലാണ് തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. ഈ സർക്കാരിന്‍റെ കാലാവധി 2024 ജനുവരി 3ന് അവസാനിക്കും. 

 2014-ൽ ആന്ധ്രാപ്രദേശിൽ നിന്ന് വേർപെടുത്തി രൂപീകരിച്ച തെലങ്കാന സംസ്ഥാനം കഴിഞ്ഞ 10 വർഷമായി ബിആർഎസ് ഭരിക്കുകയും കെസിആർ മുഖ്യമന്ത്രിയുമാണ്. എന്നാല്‍ ഇത്തവണ തെലങ്കാനയിലെ തിരഞ്ഞെടുപ്പ് BRS ന് അത്ര എളുപ്പമായിരിക്കില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.  തുടർച്ചയായി മൂന്നാം തവണ തിരഞ്ഞെടുപ്പിനെ നേരിടുന്ന അദ്ദേഹത്തിന് കടുത്ത പോരാട്ടത്തിന് വേദി ഒരുക്കിയിരിയ്ക്കുകയാണ് ബിജെപിയും കോണ്‍ഗ്രസും...  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 

Trending News