DGCA: CAT III പരിശീലനം ലഭിച്ച പൈലറ്റുമാര്‍ എവിടെ? എയർ ഇന്ത്യയ്ക്കും സ്‌പൈസ് ജെറ്റിനും ഡിജിസിഎ നോട്ടീസ്

കനത്ത മൂടൽമഞ്ഞുള്ള സാഹചര്യങ്ങൾക്കിടയിലും ഡൽഹിയിലേക്കുള്ള വിമാനങ്ങളിൽ CAT III സാങ്കേതിക വിദ്യയിൽ പരിശീലനം നേടാത്ത പൈലറ്റുമാരെ നിയോഗിച്ചതിനാണ് എയർ ഇന്ത്യയ്ക്കും DGCA  നോട്ടീസ് അയച്ചത്.

Written by - Zee Malayalam News Desk | Last Updated : Jan 4, 2024, 07:28 PM IST
  • ഡിസംബർ 24 മുതല്‍ 28 വരെയുള്ള തീയതികളിൽ Visibility വളരെ കുറവായതിനാൽ ഡൽഹിയിലേക്കുള്ള 50-ലധികം വിമാനങ്ങൾ വഴിതിരിച്ചുവിട്ട പശ്ചാത്തലത്തിലാണ് സിവിൽ ഏവിയേഷൻ റെഗുലേറ്ററുടെ നോട്ടീസ്
DGCA: CAT III പരിശീലനം ലഭിച്ച പൈലറ്റുമാര്‍ എവിടെ? എയർ ഇന്ത്യയ്ക്കും സ്‌പൈസ് ജെറ്റിനും ഡിജിസിഎ നോട്ടീസ്

New Delhi: കനത്ത മൂടല്‍മഞ്ഞുള്ള സമയങ്ങളില്‍ ഡൽഹിയിലേക്കുള്ള വിമാനങ്ങളിൽ പ്രത്യേക പരിശീലനം ലഭിച്ച പൈലറ്റുമാരെ ഉൾപ്പെടുത്താത്തതിന് എയർ ഇന്ത്യയ്ക്കും സ്‌പൈസ് ജെറ്റിനും ഡിജിസിഎ നോട്ടീസ്.

കനത്ത മൂടൽമഞ്ഞുള്ള സാഹചര്യങ്ങൾക്കിടയിലും ഡൽഹിയിലേക്കുള്ള വിമാനങ്ങളിൽ CAT III സാങ്കേതിക വിദ്യയിൽ പരിശീലനം നേടാത്ത പൈലറ്റുമാരെ നിയോഗിച്ചതിനാണ് എയർ ഇന്ത്യയ്ക്കും സ്‌പൈസ് ജെറ്റിനും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നോട്ടീസ് അയച്ചത്. രണ്ട് എയർലൈനുകളും 14 ദിവസത്തിനകം മറുപടി നൽകണം. 

Also Read:  Viral Video: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളുടെ ആകര്‍ഷകമായ ക്ഷണക്കത്ത്, വീഡിയോ വൈറല്‍  
 
ഇടതൂർന്ന മൂടൽമഞ്ഞിലും കുറഞ്ഞ Visibility ഉള്ള സാഹചര്യത്തിലും വിമാനങ്ങള്‍ ലാന്‍ഡ്‌ ചെയ്യാന്‍ CAT III സാങ്കേതികവിദ്യ സഹായിക്കുന്നു.  കൂടാതെ ഈ സാങ്കേതികവിദ്യയിൽ പരിശീലനം നേടിയ പൈലറ്റുമാർ ഇത്തരം പ്രതികൂല കാലാവസ്ഥകളിൽ ലാൻഡിംഗ് അനായാസം കൈകാര്യം ചെയ്യാൻ കൂടുതൽ സജ്ജരാണ്.

Also Read:  Train Cancelled: കേരളവും ഉത്തരേന്ത്യയും തമ്മില്‍ ബന്ധിപ്പിക്കുന്ന നിരവധി ട്രെയിനുകള്‍ റദ്ദാക്കി, കാരണമിതാണ് 

ഡിസംബർ 24 മുതല്‍ 28 വരെയുള്ള തീയതികളിൽ Visibility വളരെ കുറവായതിനാൽ ഡൽഹിയിലേക്കുള്ള 50-ലധികം വിമാനങ്ങൾ വഴിതിരിച്ചുവിട്ട പശ്ചാത്തലത്തിലാണ് സിവിൽ ഏവിയേഷൻ റെഗുലേറ്ററുടെ നോട്ടീസ്. ഡൽഹിയും അടുത്ത പ്രദേശങ്ങളും കഴിഞ്ഞ കുറേ ദിവസങ്ങളായി കനത്ത മൂടൽമഞ്ഞിൽ മുങ്ങിക്കിടക്കുകയാണ്, ചില അവസരങ്ങളിൽ  Visibility വളരെ കുറഞ്ഞ്  0-50 മീറ്റർ വരെ താഴ്ന്നതിനാൽ നിരവധി വിമാനങ്ങൾ അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു.

എന്താണ് CAT III സാങ്കേതികവിദ്യ?  (What is CAT III technology?)

CAT III സാങ്കേതികവിദ്യ, ഒരു ഇൻസ്ട്രുമെന്‍റ്  ലാൻഡിംഗ് സിസ്റ്റം (ILS) ആണ്. കനത്ത മഴ, മൂടൽമഞ്ഞ്, മഞ്ഞ്,  അല്ലെങ്കില്‍  ഏതെങ്കിലും പ്രതികൂല കാലാവസ്ഥയിൽ Visibility കുറവായിരിക്കുന്ന അവസരത്തില്‍ വിമാനങ്ങളെ റൺവേയിലേക്ക് നയിക്കുന്ന ഒരു നാവിഗേഷൻ സംവിധാനമാണ് ഇത്. 

200 മീറ്റർ Visibility ഉള്ള സാഹചര്യത്തില്‍ പോലും സുഗമമായ ലാൻഡിംഗുകൾ പ്രാപ്തമാക്കുന്നതിനാൽ CAT III സാങ്കേതികവിദ്യ വിമാനങ്ങള്‍ വഴിതിരിച്ചുവിടുന്നത് കുറയ്ക്കാന്‍ ഏറെ സഹായിയ്ക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News