എന്തുകൊണ്ട് ഡാറ്റ സംരക്ഷണ ബിൽ ചർച്ചയാകുന്നു? ; ഇന്ത്യയുടെ കരട് ബില്ലിലെ അപാകതകൾ എന്തൊക്കെ?

വ്യക്തിവിവരങ്ങളുടെ ചോർച്ച തടയുന്നതിന്‌ ആവശ്യമായ മുൻകരുതൽ നടപടി സ്വീകരിക്കുന്നതിൽ വീഴ്‌ച സംഭവിച്ചാൽ 250 കോടി രൂപവരെ പിഴ ചുമത്താമെന്നും വ്യവസ്ഥയുണ്ട്. 

Written by - പ്രമദാ മുരളി എം.എൽ | Last Updated : Nov 26, 2022, 01:20 PM IST
  • വിവര സംരക്ഷണം ബിൽ ചർച്ചയാകുന്നതും ഈ അവസരത്തിലാണ്
  • ഡേറ്റയുടെ ദുരുപയോഗം ഏറ്റവും കൂടുതൽ ബാധിക്കുന്നത് വ്യക്തികളെയാണ്
  • പുതിയ ബില്ലിൽ കേവലം 30 ക്ലോസുകളാണുള്ളത് എന്നതും ശ്രദ്ധേയമാണ്
എന്തുകൊണ്ട് ഡാറ്റ സംരക്ഷണ ബിൽ ചർച്ചയാകുന്നു? ; ഇന്ത്യയുടെ കരട് ബില്ലിലെ അപാകതകൾ എന്തൊക്കെ?

വർത്തമാനകാലത്ത് എറ്റവുമധികം ചർച്ചചെയ്യുന്ന ഒന്നാണ് ഡേറ്റ. ഈ ഡേറ്റയുടെ ദുരുപയോഗം ഏറ്റവും കൂടുതൽ ബാധിക്കുന്നത് വ്യക്തികളെയാണ്. മറ്റെന്തിനെക്കാളും ഡേറ്റ ഇന്ന് വിലയേറിയ ഒന്നായി മാറിയിരിക്കുന്നു. വിവര സംരക്ഷണം ബിൽ ചർച്ചയാകുന്നതും ഈ അവസരത്തിലാണ്. ഈ ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്ത് വരുന്നത്. വ്യക്തി വിവരങ്ങൾക്ക് മതിയായ സംരക്ഷണം നൽകുക എന്ന ഉദ്ദേശത്തോടെയാണ് വിവര സംരക്ഷണ ബിൽ 2022 കൊണ്ടുവരാൻ കേന്ദ്രം നീങ്ങുന്നത്.

വ്യക്തിവിവരങ്ങളുടെ ചോർച്ച തടയുന്നതിന്‌ ആവശ്യമായ മുൻകരുതൽ നടപടി സ്വീകരിക്കുന്നതിൽ വീഴ്‌ച സംഭവിച്ചാൽ 250 കോടി രൂപവരെ പിഴ ചുമത്താമെന്നും വ്യവസ്ഥയുണ്ട്. വൻകിട ടെക് കമ്പനികൾക്ക് ആശ്വാസം നൽകുന്ന തരത്തിൽ ക്രോസ്-ബോർഡർ ഡാറ്റ ഫ്ലോകളുടെ നിയമങ്ങളിലും ഇപ്പോൾ ഇളവ് വരുത്തിയിട്ടുണ്ട്. കൂടാതെ സ്റ്റാർട്ടപ്പുകൾ എളുപ്പത്തിൽ തുടങ്ങാൻ പാലിക്കേണ്ട വ്യവസ്ഥകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്‌ച സംഭവിച്ചെന്ന്‌ ഒരു അന്വേഷണത്തിലൂടെ ബോർഡിന്‌ ബോധ്യപ്പെട്ടാൽ വീഴ്‌ച വരുത്തിയ സ്ഥാപനത്തിനോ ഏജൻസിക്കോ പറയാനുള്ളത്‌ കേട്ടശേഷം ഉചിതമായ പിഴ ചുമത്താമെന്ന്‌ ബില്ലിൽ പറയുന്നുണ്ട്. 

വ്യക്തികളുടെ വിവരങ്ങൾക്ക് മതിയായ സംരക്ഷണം നൽകുക, അത് നിയമവിധേയമായ കാര്യങ്ങൾക്കു മാത്രം ഉപയോഗിക്കുക തുടങ്ങിയവ ഒക്കെയാണ് ബില്ലിന്റെ ലക്ഷ്യം. ലോകമെമ്പാടുമുള്ള ഡാറ്റ സംരക്ഷണ നിയമങ്ങൾ പരിശോധിക്കുമ്പോൾ, 137 രാജ്യങ്ങളും ഡാറ്റയുടേയും പൗരൻമാരുടെ സ്വകാര്യതയുടേയും സംരക്ഷണത്തിനായി നിയമനിർമ്മാണം നടത്തിയതായി കാണാം. എന്നാൽ കേന്ദ്രത്തിനും അതിന്റെ ഏജൻസികൾക്കുമുള്ള വ്യാപകമായ ഇളവുകൾ ഡിജിറ്റൽ വിദഗ്ധർ ഉയർത്തുന്ന പ്രധാന ആശങ്കകളിൽ ഒന്നാണ്. മുമ്പത്തെ 90ലധികം ക്ലോസുകളെ അപേക്ഷിച്ച് പുതിയ ബില്ലിൽ കേവലം 30 ക്ലോസുകളാണുള്ളത് എന്നതും ശ്രദ്ധേയമാണ്. 

കരട് നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ നിന്ന് തങ്ങളുടെ ഏജൻസികളെ ഒഴിവാക്കുന്നതിന് കേന്ദ്ര സർക്കാരിന് വിജ്ഞാപനം പുറപ്പെടുവിക്കാം. ദേശീയവും പൊതുതാൽപ്പര്യവും ചില സമയങ്ങളിൽ ഒരു വ്യക്തിയുടെ താൽപ്പര്യത്തേക്കാൾ വലുതാണെന്നാണ് ഈ വിഷയത്തിൽ സർക്കാരിന്റെ പ്രതികരണം. ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡിന്റെ ചെയർപേഴ്സണേയും അംഗങ്ങളേയും നിയമിക്കുന്നത് പൂർണമായും കേന്ദ്ര സർക്കാരിന്റെ വിവേചനാധികാരത്തിന് വിടുന്നതു കൂടിയാണ് പുതിയ കരട് നിയമം. ‌

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News