ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉണ്ടോ? ഈ 16 രാജ്യങ്ങളില്‍ വിസയില്ലാതെ സന്ദര്‍ശിക്കാം

ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് (Indian Passport)ഇനി വിസയില്ലാതെ 16 രാജ്യങ്ങളില്‍ സന്ദര്‍ശിക്കാം. അതോടൊപ്പം ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് 43 രാജ്യങ്ങള്‍ വിസ ഓണ്‍ അറൈവല്‍ സംവിധാനവും 36 രാജ്യങ്ങള്‍ ഇ- വിസ സൗകര്യങ്ങള്‍ ലഭ്യമാകും.

Last Updated : Sep 26, 2020, 11:55 PM IST
  • ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് ഇനി വിസയില്ലാതെ 16 രാജ്യങ്ങളില്‍ സന്ദര്‍ശിക്കാം.
  • ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് 43 രാജ്യങ്ങള്‍ വിസ ഓണ്‍ അറൈവല്‍ സംവിധാനവും 36 രാജ്യങ്ങള്‍ ഇ- വിസ സൗകര്യങ്ങള്‍ ലഭ്യമാകും.
ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉണ്ടോ? ഈ 16 രാജ്യങ്ങളില്‍ വിസയില്ലാതെ സന്ദര്‍ശിക്കാം

ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് (Indian Passport)ഇനി വിസയില്ലാതെ 16 രാജ്യങ്ങളില്‍ സന്ദര്‍ശിക്കാം. അതോടൊപ്പം ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് 43 രാജ്യങ്ങള്‍ വിസ ഓണ്‍ അറൈവല്‍ സംവിധാനവും 36 രാജ്യങ്ങള്‍ ഇ- വിസ സൗകര്യങ്ങള്‍ ലഭ്യമാകും.

ബാര്‍ബഡോസ്, ഭൂട്ടാന്‍, ഡൊമിനിക്ക, ഗ്രനേഡ, ഹെയ്തി, ഹോങ്കോങ്, മാലദ്വീപ്, മൊറീഷ്യസ്, മോണ്ട്സെറാത്ത്, നേപ്പാള്‍, നിയു ദ്വീപ്, 
സമോവ, സെനഗല്‍, ട്രിനിഡാ‍ഡ് ആന്‍ഡ് ടൊബാഗോ, സെന്റ് വിന്‍സെന്റ് ആന്‍ഡ് ഗ്രനഡീന്‍സ്, സെര്‍ബിയ എന്നിവയാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് വിസ (Visa) യില്ലാതെ സന്ദര്‍ശിക്കാന്‍ സാധിക്കുന്ന രാജ്യങ്ങള്‍.

വിസയില്ലാതെ സന്ദര്‍ശിക്കാന്‍ സാധിക്കുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം (Foreign Ministry)അറിയിച്ചു. ഇ- വിസ, വിസ ഓണ്‍ അറൈവല്‍ സംവിധാനങ്ങള്‍ വഴിയായി യാത്രകള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിനുള്ള സൗകര്യങ്ങളും വര്‍ധിപ്പിക്കാന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.  

ഇറാന്‍, ഇന്തൊനീഷ്യ, മ്യാന്‍മര്‍ എന്നീ രാജ്യങ്ങള്‍ വിസ ഓണ്‍ അറൈവല്‍ നല്കുന്നവയുടെ കൂട്ടത്തിലുണ്ട്. ഇ-വിസ സൗകര്യമുള്ള 26 രാജ്യങ്ങളുടെ കൂട്ടത്തില്‍ ശ്രീലങ്ക, ന്യൂസീലന്‍ഡ്, മലേഷ്യ എന്നിവയും ഉള്‍പ്പെടുന്നു.

Also read: #ModiatUN: താന്‍ 130 കോടി ജനങ്ങളുടെ പ്രതിനിധി, എത്രകാലം ഇന്ത്യയെ മാറ്റിനിര്‍ത്താന്‍ കഴിയു൦? ഐക്യരാഷ്ട്ര സഭയോട് പ്രധാനമന്ത്രി

വിസ നല്‍കുന്നതും വിസയുമായി ബന്ധപ്പെട്ട തീരുമാനങ്ങളും അതാതു രാജ്യങ്ങളുടെ പരമാധികാരത്തിനു കീഴില്‍ വരുന്നതാണെങ്കിലും, ഇന്ത്യന്‍ പൗരന്മാര്‍ക്ക് വേണ്ടി വിസ നയം ഉദാരവല്‍ക്കരിക്കുന്നതു സംബന്ധിച്ച വിഷയങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചകളിലും വിദേശ രാജ്യങ്ങളുമായുള്ള ചര്‍ച്ചകളിലും പതിവായി കടന്നുവരാറുണ്ട്.

 

Trending News