Onam bumper: 2021ല്‍ 12 കോടി, 2022ല്‍ 25 കോടി...; ഈ വര്‍ഷം ഓണം ബമ്പറിന്റെ സമ്മാനത്തുക എത്രയാകും?

Onam Bumper 2023: ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടി രൂപയുമായി ഓണം ബമ്പര്‍ ചരിത്രം കുറിച്ചു കഴിഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : May 19, 2023, 06:31 PM IST
  • ആഴ്ചയില്‍ എല്ലാ ദിവസവും കേരളത്തില്‍ ലോട്ടറി നറുക്കെടുപ്പുകള്‍ നടക്കാറുണ്ട്.
  • ആറ് ബമ്പര്‍ ലോട്ടറികളുടെ നറുക്കെടുപ്പും വര്‍ഷാ വര്‍ഷം നടക്കുന്നുണ്ട്.
  • ഭാഗ്യദേവതയുടെ വരവും കാത്ത് നിരവധി ആളുകളാണ് ലോട്ടറി എടുക്കുന്നത്.
Onam bumper: 2021ല്‍ 12 കോടി, 2022ല്‍ 25 കോടി...; ഈ വര്‍ഷം ഓണം ബമ്പറിന്റെ സമ്മാനത്തുക എത്രയാകും?

തിരുവനന്തപുരം: ഇന്ത്യയില്‍ തന്നെ ആദ്യമായി ലോട്ടറി വകുപ്പ് സ്ഥാപിക്കാന്‍ മുന്‍കൈ എടുത്ത സംസ്ഥാനമാണ് കേരളം. ആഴ്ചയില്‍ എല്ലാ ദിവസവും കേരളത്തില്‍ ലോട്ടറി നറുക്കെടുപ്പുകള്‍ നടക്കാറുണ്ട്. ഇതിന് പുറമെ ആറ് ബമ്പര്‍ ലോട്ടറികളുടെ നറുക്കെടുപ്പും വര്‍ഷാ വര്‍ഷം നടക്കുന്നുണ്ട്. ഭാഗ്യദേവതയുടെ വരവും കാത്ത് നിരവധി ആളുകളാണ് ലോട്ടറി എടുക്കുന്നത്. 

ബമ്പര്‍ ലോട്ടറികളില്‍ ഏവരും കാത്തിരിക്കുന്നത് ഓണം ബമ്പറിന് വേണ്ടിയാണ്. ഏറ്റവും കൂടുതല്‍ സമ്മാനത്തുക ലഭിക്കണമെങ്കില്‍ ഓണം ബമ്പര്‍ തന്നെ അടിക്കണം. 2021ല്‍ 12 കോടി രൂപയായിരുന്നു ഓണം ബമ്പറിന്റെ സമ്മാനത്തുക. കഴിഞ്ഞ വര്‍ഷം ഇത് 25 കോടിയായി ഉയര്‍ത്തിയിരുന്നു. തിരുവനന്തപുരം ശ്രീവരാഹം മാര്‍ക്കറ്റ് ജംഗ്ഷന് സമീപം പണയില്‍ വീട്ടില്‍ ബി. അനൂപിനായിരുന്നു ഒന്നാം സമ്മാനം അടിച്ചത്. 

ALSO READ: 70 ലക്ഷം ആര് നേടി? നിർമൽ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

ഒരു രൂപയ്ക്ക് 50,000 രൂപ സമ്മാനത്തുകയുമായി ആരംഭിച്ച കേരളത്തിലെ ലോട്ടറി വില്‍പ്പന ഇപ്പോള്‍ ടിക്കറ്റ് ഒന്നിന് 500 രൂപയും സമ്മാനത്തുക 25 കോടിയിലും എത്തി നില്‍ക്കുകയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടി രൂപയുമായി ഓണം ബമ്പര്‍ ചരിത്രത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ആദായ നികുതി കുറച്ചാണ് സമ്മാനത്തുക കൈമാറുക. 

25 കോടി അടിച്ചാല്‍ 15.75 കോടി രൂപയാണ് ജേതാവിന് ലഭിക്കുക. 2.5 കോടി രൂപ ഏജന്റ് കമ്മീഷനും നികുതിയും കിഴിച്ചുള്ള തുകയാണിത്. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളില്‍ ഒറിജിനല്‍ ടിക്കറ്റും ബന്ധപ്പെട്ട രേഖകളും സഹിതം ബന്ധപ്പെട്ട ഓഫീസില്‍ ഹാജരാക്കണം. 1 ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകള്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസുകളിലും 1 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സമ്മാന ടിക്കറ്റുകള്‍ സമ്മാനത്തുകയ്ക്കായി ഡയറക്ടറേറ്റിലുമാണ് ഹാജരാക്കേണ്ടത്. എന്തായാലും ഇത്തവണത്തെ ഓണം ബമ്പര്‍ സമ്മാനത്തുക വീണ്ടും ഉയര്‍ത്തുമോ എന്ന് കണ്ടറിയണം.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News