Kerala Bumper Lottery Christmas New Year BR -95 : ഇപ്രാവശ്യത്തെ ക്രിസ്മസ്-പുതുവത്സര ബമ്പർ ജേതാവ് ആരാകുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് കേരളക്കര. നാളെ ജനുവരി 22ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് സംഘടിപ്പിക്കുക. 20 കോടി രൂപയാണ് ക്രിസ്മസ്-പുതുവത്സര ബമ്പർ ഒന്നാം സമ്മാനം ജേതാവിന് ലഭിക്കുക. എന്നാൽ എല്ലാവരും ഉടലെടുക്കുന്ന സംശയം ഒന്നാം സമ്മാനം ജേതാവിന് ഈ 20 കോടി രൂപ പൂർണ്ണമായിട്ടും ലഭിക്കുമോ എന്നാണ്. സത്യത്തിൽ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 20 കോടി രൂപയുടെ പകുതി തുകയെ ജേതാവിന്റെ കൈയ്യിൽ എത്തുകയുള്ളൂ. സർക്കാരിന്റെ വിവിധ നികുതികളും സർചാർജുകളും ഒപ്പം ലോട്ടറി ഏജന്റിന് നൽകാനുള്ള കമ്മീഷൻ എന്നിവ ഈ സമ്മാനത്തിൽ നിന്നും കുഴിച്ച് നൽകുന്നത്. ഇങ്ങനെയെല്ലാം കിഴിച്ച് അവസാം ഒന്നാം സമ്മാനം ജേതാവിന്റെ കൈയ്യിൽ ലഭിക്കുക 10.30 കോടി രൂപയായിരിക്കും. എങ്ങനെയാണ് നികുതി കമ്മീഷനും ഈ തുകയിൽ നിന്നും കട്ടാവുക എന്ന പരിശോധിക്കാം.
20 കോടി അടിച്ച് ഒരാളുടെ സമ്മാനത്തുകയിൽ നിന്നും ആദ്യം ഏജന്റിനുള്ള കമ്മീഷനാണ്. സമ്മാനത്തുകയും പത്ത് ശതമാനമാണ് കമ്മീഷൻ. 20 കോടി പത്ത് ശതമാനം രണ്ട് കോടി രൂപ ഏജന്റിന് പോകും. ഇതിന് പിന്നാലെ ടാക്സ് ഡിഡക്ഷൻ ഫ്രം ദി സോഴ്സ് (ടിഡിഎസ്) എന്ന നികുതി പിടിക്കും. കമ്മീഷൻ നൽകി കഴിഞ്ഞിട്ടുള്ള തുകയുടെ 30 ശതമാനം ടിഡിഎസ് അടയ്ക്കേണ്ടത്. അതായത് 18 കോടിയുടെ 30 ശതമാനം. ഇത് 5.4 കോടി രൂപയാണ്. ഈ പിടുത്തം കഴിഞ്ഞാൽ ബാക്കി കൈയ്യിൽ ലഭിക്കുക 12.6 കോടി രൂപയാണ്.
എല്ലാവരും പൊതുവെ പറയുന്നത് ബമ്പർ ജേതാവിന് ലഭിക്കുക ഈ തുകയാണെന്നാണ്. പക്ഷെ ഇതിൽ നിന്നും ഇനിയും പിടുത്തമുണ്ട്. അഞ്ച് കോടി രൂപയ്ക്ക് മുകളിൽ വരുമാനം ഉള്ളവർ സർചാർജ് നൽകണം. അതായത് ടിഡിഎസ് അടച്ച തുകയുടെ 37 ശതമാനം സർചാർജായി നൽകണം. 5.4 കോടി രൂപയാണ് ടിഡിഎസ് അടച്ചത്, അതിന്റെ 37 ശതമാനം എന്ന പറയുന്നത് 1.9 കോടി രൂപയാണ്. പിടുത്തം അവിടെയും അവസാനിക്കുന്നില്ല, ടിഡിഎസും സർചാർജും കൂട്ടിയ തുകയുടെ ആരോഗ്യ വിദ്യാഭ്യാസ സെസും കൂടി അടയ്ക്കേണ്ടതുണ്ട്. അത് നാല് ശതമാനമാണ്. അത് ഏകദേശം 29 ലക്ഷം രൂപ വരും. ഇതെല്ലാം കഴിഞ്ഞ ക്രിസ്മസ് പുതുവത്സ ബമ്പർ ജേതാവിന്റെ കൈയ്യിൽ ലഭിക്കുക 10.30 കോടി രൂപയാണ്.
ലോട്ടറി ജേതാവ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം കൂടിയുണ്ട്. ടിഡിഎസും കമ്മീഷനും മാത്രം കിഴിച്ചുള്ള തുകയാണ് ലോട്ടറി വകുപ്പ് വിജയിക്ക് കൈമാറുക. ബാക്കി സര്‍ സാര്‍ജും സെസ്സും എല്ലാം പ്രസ്തുത വ്യക്തി തന്നെ അടക്കേണ്ടതാണ്. പണം അക്കൗണ്ടില്‍ ലഭിച്ച് രണ്ട് മാസത്തിനകം തന്നെ ഇത് ചെയ്യണം. അല്ലെങ്കില്‍ ഓരോ മാസവും ഒരു ശതമാനം വീതം ഈ തുകയുടെ പിഴയും അടയ്‌ക്കേണ്ടി വരും.
ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറിയുടെ സമ്മാനഘടന പരിശോധിക്കാം
ഒന്നാം സമ്മാനം- 20 കോടി രൂപ, പത്ത് സീരീസുകളിൽ ഒരു ടിക്കറ്റിന് മാത്രം
സമാശ്വാസ സമ്മാനം- ഒരു ലക്ഷം രൂപ, ബാക്കി ഒമ്പത് സീരിസീകളിൽ നിന്നും ഒന്നാം സമ്മാനത്തിന് സമാനമായ നമ്പരുകൾക്ക് ലഭിക്കും
രണ്ടാം സമ്മാനം- ഒരു കോടി രൂപ, 20 പേർക്കാണ് ഒരു കോടി രൂപ ലഭിക്കുക
മൂന്നാം സമ്മാനം- 10 ലക്ഷം രൂപ, 30 പേർക്കാണ് പത്ത് ലക്ഷം രൂപ വീതം ലഭിക്കുക
നാലാം സമ്മാനം- മൂന്ന് ലക്ഷം രൂപ, 20 പേർക്ക് മൂന്ന് ലക്ഷം രൂപ വീതം ലഭിക്കും
അഞ്ചാം സമ്മാനം- രണ്ട് ലക്ഷം രൂപ, അതും 20 പേർക്ക് രണ്ട് ലക്ഷം രൂപ വീതം ലഭിക്കും
ആറാം സമ്മാനം (5000 രൂപ)
ഏഴാം സമ്മാനം (2000 രൂപ)
എട്ടാം സമ്മാനം (1000 രൂപ)
ഒമ്പതാം സമ്മാനം (500 രൂപ)
പത്താം സമ്മാനം (400 രൂപ)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.