സംസ്ഥാനസർക്കാർ ഇതര സംസ്ഥാന ലോട്ടറികളുടെ വിൽപനയ്ക്ക് നിയന്ത്രണങ്ങളേർപ്പെടുത്തികൊണ്ടുള്ള വിജ്ഞാപനമിറക്കി. ധനവകുപ്പിന്‍റെ കണക്കുകൂട്ടലുകളെ തകിടം മറിച്ചുകൊണ്ട് ഇതരസംസ്ഥാനലോട്ടറികള്‍ സംസ്ഥാനത്തു വിറ്റഴിക്കുന്നു എന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു വിജ്ഞാപനം സംസ്ഥാനസർക്കാർ പുറത്തിറക്കിയത്. സര്‍ക്കാര്‍ ഭാഗ്യക്കുറികള്‍ക്ക് 12 ശതമാനവും ഇതരസംസ്ഥാന ഭാഗ്യക്കുറികള്‍ക്ക് 28 ശതമാനവും നികുതി ജി.എസ്.ടിയിൽ ഏർപ്പെടുത്തിയ സാഹചര്യത്തിൽ, ഇതരസംസ്ഥാന ഭാഗ്യക്കുറികള്‍ ഇവിടേയ്ക്ക് എത്തില്ലെന്നായിരുന്നു ധനവകുപ്പിന്‍റെ കണക്കുകൂട്ടൽ.