തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1140 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 1059 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 158 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 2111 പേർ കൊറോണ മുക്തരായിട്ടുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 14 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 36 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 20 ആരോഗ്യ പ്രവർത്തകർക്കും കൊറോണ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 2097 പേർ രോഗമുക്തരായിട്ടുണ്ട്. കൊറോണ ബാധമൂലമുള്ള 4 മരണങ്ങൾകൂടി ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 298 ആയിട്ടുണ്ട്.
Also read: Venjaramoodu twin murder case: പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച സ്ത്രീ കസ്റ്റഡിയിൽ
ഇന്ന് രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത് നിന്നും 227 പേർക്കും, മലപ്പുറത്ത് 191 പേർക്കും, കോഴിക്കോട് 155 പേർക്കും, കാസർഗോഡ് 15 പേർക്കും, തൃശൂർ 133 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 32 പേർക്കും , എറണാകുളം ജില്ലകളിൽ 161 പേർക്ക് വീതവും, പാലക്കാട് 42 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 12 പേർക്കും, കൊല്ലം 25 പേർക്കും, കണ്ണൂർ ജില്ലയിൽ 77 പേർക്കും, കോട്ടയത്ത് 62 പേർക്കും, വയനാട് 8 പേർക്കുമാണ് ഇന്ന് കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,96,4582 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചത് 1466 പേരെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,137 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് ഇന്ന് 11 പുതിയ ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. 12 ഹോട്ട്സ്പോട്ടുകളെ ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ 580 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.