ന്യൂഡല്‍ഹി: ന്യൂസ്‌പേപ്പര്‍, പശ പിന്നെ മൂന്നു ദിവസം -ഇത്രയും മാത്രം മതിയായിരുന്നു മലയാളിയായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് ഒരു ട്രെയിന്‍ മോഡല്‍ നിര്‍മ്മിക്കാന്‍.
ഇന്ത്യന്‍ റെയില്‍വെയില്‍ നിന്ന് വരെ അദ്വൈത് കൃഷ്ണ എന്ന പന്ത്രണ്ടു വയസുകാരനെ തേടി പ്രശംസയെത്തി. കേരളത്തിലെ തൃശൂര്‍ സ്വദേശിയാണ് അദ്വൈത്.
Viral Video: രണ്ട് പോസിറ്റീവ് വ്യക്തികള്‍; സുഷാന്തിനൊപ്പം ചുവടുവയ്ക്കുന്ന സുബലക്ഷ്മിയമ്മ!!
സ്റ്റീം ലോക്കോമോട്ടീവ് മോഡലിലുള്ള ഒരു ട്രെയിന്‍ നിര്‍മ്മിക്കാന്‍ പഴയ പത്രങ്ങളുടെ 33 ഷീറ്റുകളും 10 എ4 വലുപ്പത്തിലുള്ള പേപ്പർ ഷീറ്റുകളും മാത്രമാണ് ഈ കൊച്ചു മിടുക്കന് വേണ്ടിയിരുന്നത്.
പൂര്‍ണതയ്ക്ക് തൊട്ടരികില്‍ എന്നാണ് അദ്വൈതിന്‍റെ ഈ ട്രെയിന്‍ മോഡലിനെ റെയിൽവേ വിശേഷിപ്പിച്ചത്.
Master Adwaith Krishna, a 12 year old rail enthusiast from Thrissur, Kerala has unleashed his creative streak and has made a captivating train model using newspapers.
His near perfection train replica took him just 3 days. pic.twitter.com/H99TeMIOCs
— Ministry of Railways (@RailMinIndia) June 25, 2020
'കേരളത്തിലെ തൃശ്ശൂരിൽ നിന്നുള്ള 12 വയസുള്ള റെയിൽ പ്രേമിയായ മാസ്റ്റർ അദ്വൈത്ത് കൃഷ്ണയുടെ ക്രിയേറ്റിവിറ്റി. പത്രങ്ങൾ ഉപയോഗിച്ച് ആകർഷകമായ ട്രെയിൻ മോഡൽ. ട്രെയിനിന്‍റെ ഈ തനിപകര്‍പ്പ് പൂര്‍ത്തിയാക്കാനെടുത്തത് വെറും 3 ദിവസ൦.' -റെയിൽവേ മന്ത്രാലയം ട്വീറ്റ് ചെയ്തു.
'എന്നിലെ ഫാന്‍ബോയിയെ എന്നും വിസ്മയിപ്പിക്കുന്നു...' സൂപ്പര്‍ ഡാഡിന് ആശംസകള്‍ നേര്‍ന്ന് ഗോകുല്‍!!
റെയില്‍വെ മന്ത്രാലയത്തിന്‍റെ വരെ പ്രീതി പിടിച്ചു പറ്റിയ അദ്വൈതിന്‍റെ ഈ തീവണ്ടിയുടെ ഫോട്ടോകളും വീഡിയോകളും ഫേസ്ബുക്കിൽ 6,600 തവണയും ട്വിറ്ററിൽ 1,400 തവണയുമാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയും മികച്ച രീതിയില്‍ ട്രെയിൻ മോഡൽ നിർമ്മിച്ചതെങ്ങനെയെന്ന് വീഡിയോയില്‍ ഹ്രസ്വമായി കാണിക്കുന്നു.