തിരുവനന്തപുരം:സംസ്ഥാനത്ത് ചൊവാഴ്ച്ച 1417 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
അഞ്ച് പേര്‍ കോവിഡ് ബാധയെതുടര്‍ന്ന് മരിക്കുകയും ചെയ്തു.
തിരുവനന്തപുരം വര്‍ക്കല സ്വദേശി 68 വയസുകാരന്‍ ചെല്ലയ്യ,കണ്ണൂര്‍ കോളയാട് കുമ്പ മാറാടി(75 വയസ്)
തിരുവനന്തപുരം വലിയ തുറ സ്വദേശി 80 വയസുകാരന്‍ മണിയന്‍,എറണാകുളം ചെല്ലാനം സ്വദേശി റീത്താ ചാള്‍സ് (87 വയസ്)
തിരുവനന്തപുരം വെള്ളനാട് സ്വദേശി 52 വയസുള്ള പ്രേമ എന്നിവരാണ് മരിച്ചത്.
രോഗം സ്ഥിരീകരിച്ച 1417 പേരില്‍ 1242 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.
ഉറവിടം അറിയാത്തത് 105 പേരാണ് വിദേശത്ത് നിന്ന് എത്തിയവര്‍ 62,മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ 72,ആരോഗ്യ പ്രവര്‍ത്തകര്‍ 36,
ജില്ല തിരിച്ചുള്ള കോവിഡ് ബാധിതരുടെ കണക്ക് ഇപ്രകാരമാണ്,
തിരുവനന്തപുരം-297,കൊല്ലം-25,പത്തനംതിട്ട-20,ആലപ്പുഴ -146,കോട്ടയം-24,ഇടുക്കി-4,എറണാകുളം-133,തൃശ്ശൂര്‍-32,പാലക്കാട്-141,
കോഴിക്കോട്-158,മലപ്പുറം-242,വയനാട് -18,കണ്ണൂര്‍-30,കാസര്‍കോട്-147.
Also Read:കോവിഡ്, കനത്ത മഴ, എലിപ്പനിയ്ക്കെതിരെ ജാഗ്രത വേണം .....
കോവിഡ് പ്രതിരോധത്തിനൊപ്പം എലിപ്പനി,ഡെങ്കിപ്പനി എന്നിവയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 1426 പേര്‍ രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു