ലൈഫ് പദ്ധതിയില്‍ രണ്ടു ലക്ഷം വീടുകള്‍!

ലൈഫ് പദ്ധതിയിൽ രണ്ടു ലക്ഷം വീടുകളുടെ പൂർത്തീകരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടക്കുന്ന 29ന് സംസ്ഥാനത്ത് പഞ്ചായത്ത് തലത്തിൽ ഗുണഭോക്താക്കളുടെ ഒത്തുചേരൽ സംഘടിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു.

Last Updated : Feb 25, 2020, 10:22 PM IST
ലൈഫ് പദ്ധതിയില്‍ രണ്ടു ലക്ഷം വീടുകള്‍!

ലൈഫ് പദ്ധതിയിൽ രണ്ടു ലക്ഷം വീടുകളുടെ പൂർത്തീകരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടക്കുന്ന 29ന് സംസ്ഥാനത്ത് പഞ്ചായത്ത് തലത്തിൽ ഗുണഭോക്താക്കളുടെ ഒത്തുചേരൽ സംഘടിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർമാർ മേൽനോട്ടം വഹിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജില്ലാകളക്ടർമാരുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. 29ന് വൈകിട്ട് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയാണ് രണ്ടു ലക്ഷം വീടുകൾ പൂർത്തിയായതിന്റെ പ്രഖ്യാപനം നടത്തുക.

Trending News