സംസ്ഥാനത്ത് ഇന്ന് മരിച്ചവരുടെ എണ്ണം 21; ആകെ മരണം 1533

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,93, 221 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചത് 2437 പേരെയാണ്.   

Last Updated : Nov 2, 2020, 07:11 PM IST
  • സംസ്ഥാനത്ത് ഇന്ന് 5 പുതിയ ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. 19 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ 657 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.
സംസ്ഥാനത്ത് ഇന്ന് മരിച്ചവരുടെ എണ്ണം 21; ആകെ മരണം 1533

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന്  കൊറോണ (Covid19)സ്ഥിരീകരിച്ചത് 4138 പേർക്കാണ്.  3599 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 438 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 7108 പേർ രോഗമുക്തരായിട്ടുണ്ട്. 

Also read: സംസ്ഥാനത്ത് 4138 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 7108 പേർ 

ഇന്ന് സംസ്ഥാനത്ത് 21 മരണങ്ങളാണ് (Covid19 death) സ്ഥിരീകരിച്ചത്.  തിരുവനന്തപുരം ആലങ്കോട് സ്വദേശി രാജപ്പന്‍ ചെട്ടിയാര്‍, വട്ടിയൂര്‍ക്കാവ് സ്വദേശി ഞ്ജാനബല സുബ്രഹ്മണ്യം, വിഴിഞ്ഞം സ്വദേശി ഡേവിഡ്സണ്‍, നെടുമങ്ങാട് സ്വദേശി ബാബു, കൊല്ലം കൂവക്കാട് സ്വദേശി അപ്പു, പുത്തന്‍കുളങ്ങര സ്വദേശി സുന്ദരേശന്‍, പെരുമ്പുഴ സ്വദേശി സോമന്‍, കൊല്ലം സ്വദേശി അഞ്ജന അജയന്‍, ആലപ്പുഴ സ്വദേശിനി വന്ദന, കനാല്‍ വാര്‍ഡ് സ്വദേശി മുഹമ്മദ് കോയ, ചേങ്ങണ്ട സ്വദേശി ടി. സുഭദ്രന്‍, കോട്ടയം പുന്നത്തറ വെസ്റ്റ് സ്വദേശിനി ഓമന, എറണാകുളം മട്ടാഞ്ചേരി സ്വദേശി എ. രവീന്ദ്രനാഥ്, പെരുമ്പാവൂര്‍ സ്വദേശിനി ശ്രീദേവി, കീഴ്മാട് സ്വദേശിനി അഞ്ജലി, തൃശൂര്‍ കുറ്റൂര്‍ സ്വദേശി എ.കെ. പരീദ്, കൊടകര സ്വദേശി ഷാജു, പാലക്കാട് മുണ്ടൂര്‍ സ്വദേശിനി ജിതിഷ, മലപ്പുറം എടവണ്ണപ്പാറ സ്വദേശി ബാലകൃഷ്ണന്‍ നായര്‍ , കോഴിക്കോട് പാറക്കടവ് സ്വദേശിനി ടി.കെ. ആമിന, കണ്ണൂര്‍ ഇരിട്ടി സ്വദേശിനി കുഞ്ഞാമിന എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1533 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,93, 221 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചത് 2437 പേരെയാണ്. 

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

 

Trending News