സംസ്ഥാനത്ത് 4138 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 7108 പേർ

രോഗം സ്ഥിരീകരിച്ചവരിൽ 54 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.  പതിവ് Covid19 അവലോകനത്തിന് ശേഷം മുഖ്യമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.     

Last Updated : Nov 2, 2020, 06:40 PM IST
  • 3599 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 438 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
സംസ്ഥാനത്ത് 4138 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 7108 പേർ

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന്  കൊറോണ (Covid19) സ്ഥിരീകരിച്ചത് 4138 പേർക്കാണ്.  3599 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 438 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 7108 പേർ രോഗമുക്തരായിട്ടുണ്ട്.  രോഗം സ്ഥിരീകരിച്ചവരിൽ 54 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.  പതിവ് Covid19 അവലോകനത്തിന് ശേഷം മുഖ്യമന്ത്രിയാണ് (Pinarayi Vijayan) ഇക്കാര്യം വ്യക്തമാക്കിയത്. 

Also read: രാഹുലിനെതിരായ സരിതയുടെ ഹർജി തള്ളി; ഒരു ലക്ഷം പിഴയും 

ഇന്ന് രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത് 361 പേർക്കും,  മലപ്പുറത്ത് 467 പേർക്കും, കോഴിക്കോട് 576 പേർക്കും, കാസർഗോഡ് 58 പേർക്കും, തൃശൂർ 433 പേർക്കും, ആലപ്പുഴ യിൽ നിന്നുള്ള 498 പേർക്കും , എറണാകുളം ജില്ലയിൽ 518 പേർക്ക് വീതവും,  പാലക്കാട് 286 പേർക്കും, പത്തനംതിട്ട  ജില്ലയിൽ നിന്നുള്ള 44  പേർക്കും, കൊല്ലം 350 പേർക്കും,  കണ്ണൂർ ജില്ലയിൽ 195 പേർക്കും, കോട്ടയത്ത് 246 പേർക്കും, ഇടുക്കിയിൽ 60  പേർക്കും, വയനാട് 46 പേർക്കുമാണ് ഇന്ന് കൊറോണ (Covid19) സ്ഥിരീകരിച്ചിരിക്കുന്നത്. 

കൊറോണ ബാധമൂലമുള്ള 21 മരണങ്ങൾകൂടി ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.  47 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് (Health Minister) സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 9, എറണാകുളം, കോഴിക്കോട് 8 വീതം, തിരുവനന്തപുരം 7, തൃശൂര്‍ 5, പത്തനംതിട്ട 4, കൊല്ലം 3, കാസര്‍ഗോഡ് 2, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. 

Also read: Alert: നിങ്ങൾ പത്താം ക്ലാസ് പാസ്സായവരാണോ എങ്കിൽ Post Office ൽ അവസരമുണ്ട്, ഉടൻ അപേക്ഷിക്കൂ 

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,93, 221 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചത് 2437 പേരെയാണ്.  സംസ്ഥാനത്ത് ഇന്ന് 5  പുതിയ  ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. 19 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.  ഇതോടെ നിലവിൽ 657 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. 

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News