തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2476 പേർക്ക് കൂടി കൊറോണ (Covid19) സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 2243 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതാദ്യമായാണ് ഇത്രയും പേർക്ക് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 175 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 64 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 99 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 69 ആരോഗ്യ പ്രവർത്തകർക്കും കൊറോണ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 43 പേർ രോഗമുക്തരായിട്ടുണ്ട്. കൊറോണ ബാധമൂലമുള്ള 13 മരണങ്ങൾകൂടി ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 257 ആയിട്ടുണ്ട്.
Also read: Fire in Secretariat: മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയെന്ന് കെ. സുരേന്ദ്രൻ
ഇന്ന് രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത് നിന്നും 461 പേർക്കും, മലപ്പുറത്ത് 352 പേർക്കും, കോഴിക്കോട് 215 പേർക്കും, കാസർഗോഡ് 101 പേർക്കും, തൃശൂർ 204 പേർക്കും, ആലപ്പുഴ, എറണാകുളം ജില്ലകളിൽ 193 പേർക്ക് വീതവും, പാലക്കാട് 86 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 180 പേർക്കും, കൊല്ലം133 പേർക്കും, കണ്ണൂർ 126 പേർക്കും, കണ്ണൂർ ജില്ലയിൽ 180 പേർക്കും, കോട്ടയത്ത് 137 പേർക്കും, പാലക്കാട് 86 പേർക്കും, വയനാട് 30 പേർക്കും, ഇടുക്കിയിൽ 63 പേർക്കുമാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
Also read: PPF അക്കൗണ്ട് ആക്ടീവ് അല്ലെ? ടെൻഷൻ അടിക്കണ്ട വഴിയുണ്ട്..
എറണാകുളം ജില്ലയിലെ ഒരു ഐഎൻഎച്ച്എസ് ജീവനക്കാർക്കും രോഗം ബാധിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലിരുന്ന 1351 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,86,781 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. സംസ്ഥാനത്ത് ഇന്ന് 10 പുതിയ ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. 25 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 604 ആയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,352 സാമ്പിളുകളാണ് പരിശോധിച്ചത്.