തിരുവനന്തപുരം: സംസ്ഥാനത്തെ കേരളത്തിലെ ആറു മെഡിക്കല്‍ കോളേജുകള്‍ക്ക് എം.ബി.ബി.എസ് പ്രവേശനനാനുമതി നിഷേധിച്ച് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ. ഇതോടെ കേരളത്തിലെ ആയിരത്തോളം സീറ്റിലേക്കുള്ള പ്രവേശനം നടക്കില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതാണ് പ്രവേശനാനുമതി നിഷേധിക്കാന്‍ കാരണം.
ഇടുക്കി, കണ്ണുര്‍ മെഡിക്കല്‍ കോളേജുകള്‍, വര്‍ക്കല എസ്.ആര്‍ കോളേജ്, ഡി.എം വയനാട്, തൊടുപുഴ അൽ അസഹർ, അടൂരിലെ മൗണ്ട് സിയോൺ മെഡിക്കൽ കോളേജ് എന്നിവയ്ക്കാണ് അനുമതി നിഷേധിച്ചത്.
കണ്ണൂർ മെഡിക്കൽ കോളേജിലെ 150 സീറ്റിൽ 50 സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നതും കൗൺസിൽ തടഞ്ഞിട്ടുണ്ട്. ഡീ ബാർ ചെയ്യപ്പെട്ട നാല് മെഡിക്കൽ കോളജുകൾ മെഡിക്കൽ കൗൺസിൽ തീരുമാനത്തിനെതിരെ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.
കേരളത്തിലെ ആറ് മെഡിക്കല്‍ കോളേജുകള്‍ക്ക് പ്രവേശനാനുനുമതി നിഷേധിച്ചു. ഇതോടെ ആയിരത്തോളം മെഡിക്കല്‍ സീറ്റുകള്‍ കേരളത്തിന് നഷ്ടമാകും. മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയാണ് പ്രവേശനാനുമതി നിഷേധിച്ചത്.