തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊറോണ (Covid19) സ്ഥിരീകരിച്ചത് 6820 പേർക്കാണ്. 5935 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 730 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 7699 പേർ രോഗമുക്തരായിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരിൽ 95 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. പതിവ് കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് (Pinarayi Vijayan) നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
Also read: ഇഡി ചെയ്യുന്നതെല്ലാം ചെയ്യട്ടെ; റെയ്ഡിനെ കുറിച്ച് ബിനീഷ് കോടിയേരി
ഇന്ന് രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത് 756 പേർക്കും, മലപ്പുറത്ത് 627 പേർക്കും, കോഴിക്കോട് 828 പേർക്കും, കാസർഗോഡ് 155 പേർക്കും, തൃശൂർ 900 പേർക്കും, ആലപ്പുഴ യിൽ നിന്നുള്ള 660 പേർക്കും , എറണാകുളം ജില്ലയിൽ 749 പേർക്ക് വീതവും, പാലക്കാട് 372 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 212 പേർക്കും, കൊല്ലം 523 പേർക്കും, കണ്ണൂർ ജില്ലയിൽ 329 പേർക്കും, കോട്ടയത്ത് 479 പേർക്കും, ഇടുക്കിയിൽ 116 പേർക്കും, വയനാട് 114 പേർക്കുമാണ് ഇന്ന് കൊറോണ (Covid19) സ്ഥിരീകരിച്ചിരിക്കുന്നത്.
Also read: ഈ സംസ്ഥാനത്ത് മണവാട്ടികൾക്ക് 10 ഗ്രാം സ്വർണ്ണം സൗജന്യം!
കൊറോണ ബാധമൂലമുള്ള 26 മരണങ്ങൾകൂടി ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് (Health workedrs) സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 14, എറണാകുളം, തൃശൂര്‍, കോഴിക്കോട് 7 വീതം, കണ്ണൂര്‍ 6, കാസര്‍ഗോഡ് 5, ആലപ്പുഴ 4, പാലക്കാട് 3, കൊല്ലം, പത്തനംതിട്ട, മലപ്പുറം 2 വീതം, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,80, 650 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചത് 3011 പേരെയാണ്. സംസ്ഥാനത്ത് ഇന്ന് 12 പുതിയ ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. 12 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ 638 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.