ഇഡി ചെയ്യുന്നതെല്ലാം ചെയ്യട്ടെ; റെയ്ഡിനെ കുറിച്ച് ബിനീഷ് കോടിയേരി

ബിനീഷിനെ ആരോഗ്യ പരിശോധനയ്ക്കായി കൊണ്ടുപോകവേ റെയ്ഡിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് ബിനീഷ് ഇങ്ങനെ പ്രതികരിച്ചത്.    

Last Updated : Nov 5, 2020, 06:05 PM IST
  • പരിശോധനയിൽ മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്റേതെന്ന് കരുതുന്ന ക്രെഡിറ്റ് കാര്‍ഡ് കണ്ടെത്തിയതയും റിപ്പോർട്ട് ഉണ്ട്.
  • എന്നാൽ ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട തിരക്കഥയ്ക്ക് പിന്നിൽ ഇടിയാണെന്നാണ് ബിനീഷിന്റെ കുടുംബത്തിന്റെ ആരോപണം.
  • കൂടാതെ ബിനീഷിന്റെ ഭാര്യയുടെ അമ്മയുടെ ഐ ഫോണും ചില രേഖകളും ഇഡി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇഡി ചെയ്യുന്നതെല്ലാം ചെയ്യട്ടെ; റെയ്ഡിനെ കുറിച്ച് ബിനീഷ് കോടിയേരി

സ്വന്തം വീട്ടിൽ റെയ്ഡ് നടക്കുന്നതിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) ചെയ്യുന്നതെല്ലാം ചെയ്യട്ടെ എന്നാണ് ബിനീഷ് കോടിയേരിയുടെ (Bineesh Kodiyeri) പ്രതികരണം .  വീട്ടില്‍ റെയ്ഡ് നടക്കുന്നതിനെ കുറിച്ച് നടത്തിയ ചോദ്യത്തിനായിരുന്നു ബിനീഷിന്റെ ഈ മറുപടി. 

ബിനീഷിനെ ആരോഗ്യ പരിശോധനയ്ക്കായി കൊണ്ടുപോകവേ റെയ്ഡിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് ബിനീഷ് ഇങ്ങനെ പ്രതികരിച്ചത്. 'ചെയ്യട്ടേ, അവരെല്ലാം ചെയ്യട്ടെ' എന്നായിരുന്നു ബിനീഷ് പറഞ്ഞത്. 

Also read: ഈ സംസ്ഥാനത്ത് മണവാട്ടികൾക്ക് 10 ഗ്രാം സ്വർണ്ണം സൗജന്യം! 

ബംഗളൂരുവിൽ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളില്‍ പ്രതിയായ ബിനീഷ് കോടിയേരിയുടെ (Bineesh Kodiyeri) പങ്ക് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് തലസ്ഥാനത്തടക്കം ഇഡി രണ്ട് ദിവസങ്ങളിലായി പരിശോധന നടത്തിയത്.  ഇന്നലെയാണ് ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീട്ടില്‍ റെയ്ഡ് ആരംഭിച്ചത് ശേഷം 25 മണിക്കൂർ നടത്തിയ പരിശോധനയ്ക്കൊടുവിൽ ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ് റെയ്ഡ് അവസാനിച്ചത്.  

ഇതിനിടയിൽ പരിശോധനയിൽ മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്റേതെന്ന് കരുതുന്ന ക്രെഡിറ്റ് കാര്‍ഡ് കണ്ടെത്തിയതയും റിപ്പോർട്ട് ഉണ്ട്.  എന്നാൽ ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട തിരക്കഥയ്ക്ക് പിന്നിൽ ഇടിയാണെന്നാണ് ബിനീഷിന്റെ കുടുംബത്തിന്റെ ആരോപണം.  കൂടാതെ ബിനീഷിന്റെ ഭാര്യയുടെ അമ്മയുടെ ഐ ഫോണും ചില രേഖകളും ഇഡി (ED) കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

 

Trending News