പ്ലസ് ടു വിദ്യാർഥി കൊല്ലപ്പെട്ടു; ആലപ്പുഴയില്‍ എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനംചെയ്തു

ചേര്‍ത്തലയില്‍ ഉല്‍സവ പറമ്പില്‍ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട പ്ലസ് ടു വിദ്യാർഥി അനന്ദു അശോക(17)ന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇടത് -വലത് മുന്നണികള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. നാളെ രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. 

Last Updated : Apr 6, 2017, 05:39 PM IST
 പ്ലസ് ടു വിദ്യാർഥി കൊല്ലപ്പെട്ടു; ആലപ്പുഴയില്‍ എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനംചെയ്തു

ആലപ്പുഴ: ചേര്‍ത്തലയില്‍ ഉല്‍സവ പറമ്പില്‍ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട പ്ലസ് ടു വിദ്യാർഥി അനന്ദു അശോക(17)ന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇടത് -വലത് മുന്നണികള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. നാളെ രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. 

നേരത്തെ, ചേർത്തല താലൂക്കിൽ മാത്രം നടത്താനായിരുന്നു തീരുമാനം. പിന്നീട് ഹർത്താൽ ജില്ലയിൽ ആചരിക്കാനും കാർത്യായനി ക്ഷേത്രത്തിലെ ഉത്സവം നടക്കുന്നതിനാൽ ചേർത്തല ടൗൺ ഒഴിവാക്കാനും തീരുമാനിച്ചു.

വയലാർ നീലിമംഗലം ക്ഷേത്രത്തിന് സമീപം ബുധനാഴ്ച രാത്രി 11 നായിരുന്നു സംഭവം. അനന്തുവിനെ ഒരു സംഘം വളഞ്ഞുവച്ച് തല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ വിദ്യാർഥിയെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

വയലാർ രാമവർമ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് മരിച്ച അനന്തു. സംഭവവുമായി ബന്ധപ്പെട്ട് പത്തോളം പേർ പോലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

Trending News