Adimaly Accident: ഓടികൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് കൂറ്റന്‍ മരശിഖരം ഒടിഞ്ഞു വീണു; ആളപായമില്ല

 പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവറെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തില്‍ മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു.ഇയാള്‍ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു.

Written by - Zee Malayalam News Desk | Last Updated : Jun 26, 2024, 05:40 PM IST
  • അടിമാലി ടൗണ്‍ തുടങ്ങുന്ന ഭാഗത്ത് നിന്നിരുന്ന മരത്തിന്റെ കൂറ്റന്‍ശിഖരമാണ് ചുവട്ടില്‍ നിന്നും ഒടിഞ്ഞ് ഓട്ടോറിക്ഷയുടെ മുകളിലേക്ക് പതിച്ചത്.
  • മരം വീണതിനെ തുടര്‍ന്ന് ഓട്ടോറിക്ഷയുടെ മുന്‍ഭാഗം തകര്‍ന്നു.
Adimaly Accident: ഓടികൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് കൂറ്റന്‍ മരശിഖരം ഒടിഞ്ഞു വീണു; ആളപായമില്ല

ഇടുക്കി: അടിമാലി ടൗണിന് സമീപം ഓടികൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് കൂറ്റന്‍ മരശിഖരം ഒടിഞ്ഞു വീണു. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നുച്ചക്ക് ശേഷമായിരുന്നു അപകടം സംഭവിച്ചത്. ഓട്ടോറിക്ഷ കല്ലാര്‍കുട്ടി റോഡിലൂടെ അടിമാലി ടൗണിലേക്ക് വരികയായിരുന്നു. 

അടിമാലി ടൗണ്‍ തുടങ്ങുന്ന ഭാഗത്ത് നിന്നിരുന്ന മരത്തിന്റെ കൂറ്റന്‍ശിഖരമാണ് ചുവട്ടില്‍ നിന്നും ഒടിഞ്ഞ് ഓട്ടോറിക്ഷയുടെ മുകളിലേക്ക് പതിച്ചത്. മരം വീണതിനെ തുടര്‍ന്ന് ഓട്ടോറിക്ഷയുടെ മുന്‍ഭാഗം തകര്‍ന്നു. പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവറെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തില്‍ മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു.ഇയാള്‍ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു.

കട്ടപ്പനയിൽ വീടിന് മുകളിലേയ്ക് മരം കടപുഴകി വീണു

ഇടുക്കി: കട്ടപ്പനയിൽ വീടിന് മുകളിലേയ്ക് മരം കടപുഴകി വീണു. പുത്തൻ പുരയ്‌ക്കൽ റംനത്ത് ബീവിയുടെ വീടിന് മുകളിലേയ്ക് ആണ് അയൽ വാസിയുടെ പുരയിടത്തിൽ നിന്ന മരം വീണത്. വീട് ഭാഗീകമായി തകർന്നു. റംനത് ബീവി ഓടി രക്ഷപെട്ടതിനാൽ വൻ ദുരന്തം ഒഴിവായി.

ALSO READ: ഗുരുവായൂരില്‍ ഐസ് മഴ പെയ്തോ...? യാഥാർത്ഥ്യം ഇതാണ്

വയനാട്ടിൽ മഴ കനത്തു; ജാഗ്രതാ മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടം

വയനാട്: വയനാട്ടിൽ മഴ കനത്തതോടെ ജാഗ്രതാ മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടം. നദീതീരത്തുള്ളവരും മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നവരും ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. യെല്ലോ അലേർട്ട് നിലനിൽക്കുന്ന ജില്ലയിൽ രാത്രി മുതൽ ശക്തമായ മഴയാണ് പെയ്യുന്നത്. മഴ ശക്തമായതോടെ വയനാട് ജില്ലയുടെ പല ഭാഗങ്ങളിലും മരങ്ങൾ കടപുഴകി വീഴുകയും നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ജില്ലയിലെ പശ്ചിമഘട്ട മലനിരകളോട് ചേർന്നുള്ള തൊണ്ടർനാട്, തവിഞ്ഞാൽ, പേര്യ, പടിഞ്ഞാറത്തറ, മേപ്പാടി, ലക്കിടി, മുണ്ടക്കൈ, മടക്കിമല ഭാഗത്തും മുട്ടിൽമലയോടു ചേർന്ന ഭാഗങ്ങളിലുമാണ് അതി തീവ്ര മഴ പെയ്തത്. 

കൽപ്പറ്റ, വൈത്തിരി, ഭാഗങ്ങളിലും രാത്രി മുതൽ മഴയുണ്ട്. മഴ ശക്തമായതോടെ സന്ദർശകരുടെ സുരക്ഷ മുൻനിർത്തി ഇന്ന് എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. തുടർച്ചയായുള്ള അതിതീവ്രമഴ പെട്ടെന്നുള്ള മഴവെള്ളപ്പാച്ചിലുകൾക്ക് കാരണമാകുമെന്നും ജാഗ്രതാ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികതർ അറിയിച്ചു. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ കൂടുന്നതും അപകട സാധ്യത വർധിപ്പിക്കും. നേരത്തെ മണ്ണിടിച്ചിൽ ദുരന്തമുണ്ടായ പുത്തുമല മേഖലയിലടക്കം കനത്ത മഴയാണ് ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 
 

Trending News