Nedumangad: മാനസിക രോഗിയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

ഫെബ്രുവരി 27 രാത്രി 9 മണിയോടെയാണ് മുൻ ക്രിമിനൽ കേസുകളിലെ പ്രതിയും ഇപ്പോൾ ഭാര്യയുമായി പിണങ്ങി ഒറ്റയ്ക്ക് താമസിക്കുന്ന ബൈജു മാനസിക രോഗിയായ 51 വയസുള്ള അയൽവാസിയായ സ്ത്രീയെ ആരും ഇല്ലാത്ത തക്കം നോക്കി സ്ത്രീ വീടിനു പുറത്തിറങ്ങിയ സമയം ഇരുകാലുകളും കൂട്ടിപ്പിടിച്ചു എടുത്തുകൊണ്ടു ബൈജുവിന്റെ വീട്ടിലേക്കു കൊണ്ട് പോകുന്നത് അയൽവാസിയായ യുവാവ് കാണുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 6, 2024, 08:40 PM IST
  • ഒളിവിൽ പോയതിനെ തുടർന്നാണ് പ്രത്യേക അന്വഷണസംഘം രൂപീകരിച്ചത്.
  • നെടുമങ്ങാട് ഡിവൈഎസ്പി ബി ഗോപകുമാർ, നെടുമങ്ങാട് ഇൻസ്‌പെക്ടർ അനീഷ്. പ്രത്യേക അന്വഷണസംഘത്തിലെ എസ്ഐ ഷിബു, സജു സതികുമാർ, ഉമേഷ്ബാബു, അനൂപ് എന്നിവരാണ് ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Nedumangad: മാനസിക രോഗിയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: മാനസിക രോഗിയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. നെടുമങ്ങാട് കല്ലിയോട് തീർദ്ധംങ്കര പാർവതി ഭവനിൽ  ബൈജു ഇന്ന് വിളിക്കുന്ന രാജേഷ്കുമാറിനെ(43)യാണ് തിരുവനന്തപുരം റൂറൽ SP കിരൺ നാരായൺ ന്റെ കീഴിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 27 രാത്രി 9 മണിയോടെയാണ് മുൻ ക്രിമിനൽ കേസുകളിലെ പ്രതിയും ഇപ്പോൾ ഭാര്യയുമായി പിണങ്ങി ഒറ്റയ്ക്ക് താമസിക്കുന്ന ബൈജു മാനസിക രോഗിയായ 51 വയസുള്ള അയൽവാസിയായ സ്ത്രീയെ ആരും ഇല്ലാത്ത തക്കം നോക്കി സ്ത്രീ വീടിനു പുറത്തിറങ്ങിയ സമയം ഇരുകാലുകളും കൂട്ടിപ്പിടിച്ചു എടുത്തുകൊണ്ടു ബൈജുവിന്റെ വീട്ടിലേക്കു കൊണ്ട് പോകുന്നത് അയൽവാസിയായ യുവാവ് കാണുന്നത്. 

ALSO READ: വിവാഹം കഴിഞ്ഞ് 14 ദിവസം മാത്രം, നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു; ഭർത്താവ് അറസ്റ്റിൽ

ബൈജുവിനെ അയൽവാസികൾക്ക് ഭയമായതുകാരണം യുവാവ് പഞ്ചായത്ത്‌ മെമ്പറെയും മറ്റ്‌ നാട്ടുകാരെയും വിവരം അറിയിച്ച് അവർ ഒരുമിച്ചു കൂടി ബൈജുവിന്റെ വീട്ടിലേക്ക് പോയപ്പോൾ പുറത്തെ ബഹളം കേട്ട് ബൈജു സുഖമില്ലാത്ത സ്ത്രീയെ എടുത്ത് മുൻവശം വാതിൽ വഴി പുറത്തേക്ക് ഇട്ട ശേഷം പുറകു വശം വഴി ഓടി രക്ഷപ്പെട്ടു . ഒളിവിൽ പോയതിനെ തുടർന്നാണ് പ്രത്യേക അന്വഷണസംഘം രൂപീകരിച്ചത്. നെടുമങ്ങാട് ഡിവൈഎസ്പി ബി ഗോപകുമാർ, നെടുമങ്ങാട് ഇൻസ്‌പെക്ടർ അനീഷ്.  പ്രത്യേക അന്വഷണസംഘത്തിലെ എസ്ഐ ഷിബു, സജു സതികുമാർ, ഉമേഷ്ബാബു, അനൂപ് എന്നിവരാണ് ചേർന്നാണ് പ്രതിയെ അറസ്റ്റ്  ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News