AA Rahim FB Post: മെയ് 2: 1957 ലേത് പോലെ ഒരു രാഷ്ട്രീയ ചരിത്രം; എന്തുകൊണ്ടെന്ന് വ്യക്തമാക്കി എഎ റഹീം

AA Rahim FB Post: കേരളത്തിൽ തുടർഭരണം അസാധ്യം എന്ന് കരുതിയ ഘട്ടത്തിൽ, പിണായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ തുടർച്ചയായി രണ്ടാമതും അധികാരമേറ്റ ദിവസം എന്നതാണ് ഈ ദിവസത്തിന്റെ പ്രത്യേകതയായി റഹീം ചൂണ്ടിക്കാട്ടുന്നത്.

Written by - Zee Malayalam News Desk | Last Updated : May 2, 2023, 12:55 PM IST
  • 1957 ൽ കേരളത്തിൽ ആദ്യമായി കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലേറിയതിന് സമാനമായ ദിവസമാണ് മെയ് 2 എന്നാണ് അദ്ദേഹം പറയുന്നത്
  • രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ക്യാബിനറ്റിന്റെ ആദ്യ തീരുമാനം അതിദാരിദ്ര്യം ഇല്ലാതാക്കാനായിരുന്നു എന്നും റഹീം പറയുന്നു
AA Rahim FB Post: മെയ് 2: 1957 ലേത് പോലെ ഒരു രാഷ്ട്രീയ ചരിത്രം; എന്തുകൊണ്ടെന്ന് വ്യക്തമാക്കി എഎ റഹീം

തിരുവനന്തപുരം: മെയ് 2 എന്നത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നിർണായക ദിനമെന്ന് രാജ്യസഭ എംപിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും ആയ എഎ റഹീം. 1957 ൽ കേരളത്തിൽ ആദ്യമായി കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലേറിയതിന് സമാനമായ ദിവസമാണ് ഇതെന്നാണ് അദ്ദേഹം പറയുന്നത്. കേരളത്തിൽ തുടർഭരണം അസാധ്യം എന്ന് കരുതിയ ഘട്ടത്തിൽ, പിണായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ തുടർച്ചയായി രണ്ടാമതും അധികാരമേറ്റ ദിവസം എന്നതാണ് ഈ ദിവസത്തിന്റെ പ്രത്യേകതയായി റഹീം ചൂണ്ടിക്കാട്ടുന്നത്.

രണ്ടാം പിണറായി വിജയൻ സർക്കാർ മന്ത്രിസഭയുടെ ആദ്യ തീരുമാനത്തെ കുറിച്ചും എഎ റഹീം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നുണ്ട്. അതിദാരിദ്യം ഇല്ലാതാക്കുക എന്നതായിരുന്നു ആ തീരുമാനം. തുടർന്ന് സർക്കാരിന്റെ തീരുമാനങ്ങളും അവ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന രീതികളും റഹീം വിശദീകരിക്കുന്നുണ്ട്. സർക്കാരിന്റെ പ്രവർത്തനങ്ങളെ എതിർക്കുന്ന പ്രതിപക്ഷത്തേയും ബിജെപിയേയും അദ്ദേഹം നിശിതമായി വിമർശിക്കുകയും ചെയ്യുന്നു.

റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

ഇന്ന് മെയ് രണ്ട്‌ 
കേരള രാഷ്ട്രീയ ചരിത്രത്തിൽ മെയ് രണ്ടിന് സവിശേഷമായ ഒരു പ്രാധാന്യമുണ്ട്. തുടർഭരണം അസാധ്യമെന്ന് കരുതിയിരുന്ന കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് മുന്നണി സർക്കാർ തിരുത്തിക്കുറിച്ച ദിവസം.
1957 ലേത് പോലെ ഒരു ചരിത്ര ദിവസം. 1957 ൽ ബാലറ്റിലൂടെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ, 2021 ൽ ആദ്യത്തെ ഇടത് തുടർഭരണം.
രണ്ടു വർഷങ്ങൾക്കിപ്പുറം ജനങ്ങൾ ഏൽപ്പിച്ച വിശ്വാസം അണുവിട പിന്നോട്ട് പോകാതെ കാത്തുസൂക്ഷിച്ചു കൊണ്ടാണ് രണ്ടാം പിണറായി സർക്കാരും മുന്നോട്ടുപോകുന്നത്. ജനക്ഷേമത്തിന് ഊന്നൽ നൽകി സംസ്ഥാന വികസനം യാഥാർത്ഥ്യമാക്കുന്ന സർക്കാർ. ആദ്യ ക്യാബിനറ്റിന്റെ ആദ്യ തീരുമാനം അതിദാരിദ്ര്യം ഇല്ലാതാക്കാനായിരുന്നു.

അതി ദരിദ്രരെ കണ്ടെത്തി,ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് തുടക്കമായി. വ്യവസായ രംഗത്തും ലോകം അംഗീകരിക്കുന്ന കേരള മാതൃക എന്ന  നേട്ടത്തിന്റെ ചവിട്ടുപടിയിലാണ് നമ്മൾ ഇപ്പോൾ. വഴിമുടക്കുന്നവരെ മാറ്റിനിർത്തി റോഡ് വികസനം എന്നത് പാഴ് വാഗ്ദാനം അല്ലന്ന് കൂടി തെളിയിച്ചു കൊണ്ടാണ്  സർക്കാർ മുന്നോട്ടുപോകുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനത്തിൽ കേരളം വലിയ മുന്നേറ്റമാണ് സൃഷ്ടിക്കുന്നത്.
എല്ലാവർക്കും വീടെന്ന സ്വപ്നം യാഥാർഥ്യമാക്കുന്ന ലൈഫ് ഒരുപാട് ഭവനരഹിതരായവരുടെ കണ്ണുനീർ തുടച്ചു.സമാനമായ പദ്ധതി രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും നിലവിലില്ല. പൊതുവിദ്യാഭ്യാസ മേഖലയിലും ആരോഗ്യരംഗത്തും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും, അങ്ങനെ എല്ലാ മേഖലകളിലും ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ചാണ് കേരളം മുന്നോട്ടു കുതിക്കുന്നത്. 

 

ടൂറിസം രംഗത്തു കേരളത്തിന്റെ വളർച്ച അതിശയിപ്പിക്കുന്നതാണ്. ഏറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന ഈ 
മേഖലയിലെ വളർച്ച കേരളത്തിന് കൂടുതൽ പ്രതീക്ഷ നൽകുന്നതാണ്. കേരളത്തിന്റെ  സ്വപ്ന പദ്ധതികൾക്ക് പോലും തുരങ്കം വയ്ക്കുന്ന പ്രതിപക്ഷവും, കേരളത്തെ  പിന്നോട്ട് അടിക്കാൻ പ്രതിപക്ഷത്തോടൊപ്പം ഒന്നിക്കുന്ന ബിജെപിയും ഒന്നിച്ച് ശ്രമിച്ചിട്ടും പരാജയപ്പെടുത്താൻ കഴിയാത്ത ഇടതുമുന്നണിയുടെ ജനവിശ്വാസമായിരുന്നു 2021 മെയ് രണ്ടിൽ വെളിവായത്.

പക്ഷേ രണ്ടു വർഷത്തിന് ഇപ്പുറവും സ്വന്തം തെറ്റുകൾ തിരിച്ചറിയാത്ത വികസനം മുടക്കികളുടെ പഴയ റോൾ തന്നെയാണ് പ്രതിപക്ഷം ഇപ്പോഴും ചെയ്യുന്നത്. സംപൂജ്യരായ ബിജെപി ആകട്ടെ കൂടുതൽ വ്യഗ്രതയോടെ കേരളത്തെ അപമാനിക്കാനുള്ള ശ്രമങ്ങൾ ദേശീയതലത്തിൽ തുടരുന്നു. പക്ഷേ അപ്പോഴും ജനങ്ങൾ നൽകിയ വിശ്വാസത്തിന്റെ കരുത്തിലാണ് രണ്ടാം പിണറായി സർക്കാർ മുന്നോട്ടു കുതിക്കുന്നത്. 
2021 മെയ് രണ്ടിന് പുറത്തുവന്ന ജനവിധിയാണ് ശരിയെന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തു ഇടത് വിരുദ്ധരുടെ പെരുംനുണകൾക്കും വ്യാജപ്രചാരണങ്ങളുടെ കൊടുംകാറ്റിനുമിടയിൽ സഖാവ് പിണറായി വിജയൻ പറഞ്ഞ വാക്കുകൾ ഇപ്പോഴും പ്രസക്തമാണ്.
എൽഡിഎഫിന് ജനങ്ങളിലാണ് വിശ്വാസം 
ജനങ്ങൾക്ക് എൽഡിഎഫിലാണ് വിശ്വാസം
ജനങ്ങൾക്ക് നൽകിയ ഉറപ്പ് ഓരോന്നായി 
പാലിച്ചു ജനകീയ സർക്കാർ മുന്നോട്ട്...

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News