അഭിമന്യൂവിനെ കൊലപ്പെടുത്തിയതില്‍ യുഎപിഎ ചുമത്താന്‍ ഡിജിപി നിയമോപദേശം തേടി

അഡ്വക്കേറ്റ് ജനറലിനേയും, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷനേയും ബെഹ്‌റ സന്ദര്‍ശിച്ചു. പക്ഷെ സൗഹൃദ സന്ദര്‍ശനമാണ് നടത്തിയതെന്ന് പ്രൊസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ പ്രതികരിച്ചത്.

Updated: Jul 5, 2018, 03:54 PM IST
അഭിമന്യൂവിനെ കൊലപ്പെടുത്തിയതില്‍ യുഎപിഎ ചുമത്താന്‍ ഡിജിപി നിയമോപദേശം തേടി

കൊച്ചി: മഹാരാജാസിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യൂവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ യുഎപിഎ ചുമത്തുന്നത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ്‌ ബെഹ്‌റ നിയമോപദേശം തേടി.

അഡ്വക്കേറ്റ് ജനറലിനേയും, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷനേയും ബെഹ്‌റ സന്ദര്‍ശിച്ചു. പക്ഷെ സൗഹൃദ സന്ദര്‍ശനമാണ് നടത്തിയതെന്ന് പ്രൊസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ പ്രതികരിച്ചത്.

അഭിമന്യൂവിന്‍റെ കൊലപാതകത്തില്‍ തീവ്രവാദ ബന്ധം സ്ഥിരീകരിക്കുന്നത് സംബന്ധിച്ചും ഗൂഡാലോചന നടന്നിട്ടുണ്ടോയെന്നുള്ളതും പറയാനാവില്ലെന്ന് ബെഹ്റ രാവിലെ വ്യക്തമാക്കിയിരുന്നു. അഭിമന്യൂവിനെ കൊന്നത് പ്രൊഫഷണല്‍ സംഘമാണെന്നും ഡിജിപി ഇന്നലെ സൂചിപ്പിച്ചിരുന്നു.

അതേസമയം കേസില്‍ ഇന്ന് നാലുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായവരില്‍ അഭിമന്യൂവിന്‍റെ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവര്‍ ഉണ്ടെന്നും സൂചന ലഭിച്ചു.