'വിഴിഞ്ഞം പദ്ധതി പ്രദേശത്ത് കേന്ദ്രസേന വേണ്ട; ക്രമസമാധാനപാലനത്തിന് പൊലീസ് പര്യാപ്തമെന്ന് മന്ത്രി

കേന്ദ്ര സേനയെ ആവശ്യപ്പെട്ടതിൽ തെറ്റില്ലെന്നും പദ്ധതി പ്രദേശത്തിനകത്ത് സംരക്ഷണം നൽകാനാണ് കേന്ദ്രസേനയെന്നും അദ്ദേഹം വ്യക്തമാക്കി

Written by - Zee Malayalam News Desk | Last Updated : Dec 4, 2022, 12:00 PM IST
  • ക്രമസമാധാനപാലനത്തിന് നിലവിൽ കേന്ദ്രസേനയുടെ ആവശ്യമില്ല
  • ദേശത്തെ ക്രമസമാധാന പരിപാലനത്തിന് പൊലീസ് പര്യാപ്തം‌
  • പദ്ധതി പ്രദേശത്തിനകത്ത് സംരക്ഷണം നൽകാനാണ് കേന്ദ്ര സേന
'വിഴിഞ്ഞം പദ്ധതി പ്രദേശത്ത്  കേന്ദ്രസേന വേണ്ട; ക്രമസമാധാനപാലനത്തിന് പൊലീസ് പര്യാപ്തമെന്ന്  മന്ത്രി

വിഴിഞ്ഞം തുറമുഖ പ്രദേശത്തിന് പുറത്ത് ക്രമസമാധാനപാലനത്തിന് നിലവിൽ കേന്ദ്രസേനയുടെ ആവശ്യമില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി. പ്രദേശത്തെ ക്രമസമാധാന പരിപാലനത്തിന് പൊലീസ് പര്യാപ്തമാണെന്നും പദ്ധതി പ്രദേശത്തിനകത്ത് സംരക്ഷണം നൽകാനാണ് കേന്ദ്ര സേനയെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. 

പദ്ധതി പ്രദേശത്തിനുള്ളിൽ അദാനി ഗ്രൂപ്പ് കേന്ദ്ര സേനയെ ആവശ്യപ്പെട്ടതിൽ തെറ്റില്ലെന്നും പദ്ധതി പ്രദേശത്തിനകത്ത് സംരക്ഷണം നൽകാനാണ് കേന്ദ്രസേനയെന്നും അദ്ദേഹം വ്യക്തമാക്കി. വിഴിഞ്ഞത്തെ തുറമുഖ നിർമ്മാണത്തിനെതിരായ സമരത്തിനും പിന്നാലെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ  സംഘർഷങ്ങൾക്കും ബാഹ്യ ഇടപെടലുകൾ ഉണ്ടോയോ എന്നത് അന്വഷണത്തിൽ വ്യക്തമാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 മന്ത്രി ആന്റണി രാജുവിന്റെ വാദങ്ങളെ തള്ളി കളയാൻ കഴിയില്ലെന്നും  പ്രദേശത്തെ കുറിച്ച് കൂടുതൽ അറിയാവുന്ന വ്യക്തിയാണ് അദ്ദേഹം. വിഴിഞ്ഞം തുറമുഖ പദ്ധതി നിർത്തിവെക്കാൻ പറയുന്നത് ബുദ്ധിയില്ലാത്തവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയുണ്ടായി.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News