AKG Center attack: എകെജി സെൻ്റർ ബോംബാക്രമണ കേസ്; രണ്ടാം പ്രതി സുഹൈൽ ഷാജഹാന് ജാമ്യമില്ല

AKG center bomb attack case: എകെജി സെൻ്റർ ബോംബാക്രമണ കേസ് ഗൂഢാലോചനയുടെ മുഖ്യസൂത്രധാരൻ സുഹൈലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.   

Written by - Zee Malayalam News Desk | Last Updated : Jul 6, 2024, 03:45 PM IST
  • പ്രതിക്കെതിരെ 11 കേസുകൾ ഉണ്ടെന്ന് പ്രോസിക്യൂട്ടർ കല്ലംപള്ളി മനു വാദിച്ചു.
  • തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് ജാമ്യാപേക്ഷ തള്ളി.
  • ഗൂഢാലോചനയുടെ മുഖ്യസൂത്രധാരൻ സുഹൈലെന്ന് പ്രോസിക്യൂഷൻ.
AKG Center attack: എകെജി സെൻ്റർ ബോംബാക്രമണ കേസ്; രണ്ടാം പ്രതി സുഹൈൽ ഷാജഹാന് ജാമ്യമില്ല

തിരുവനന്തപുരം: എകെജി സെൻ്റർ ബോംബാക്രമണ കേസിൽ രണ്ടാം പ്രതിയും യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയുമായ സുഹൈൽ ഷാജഹാന് ജാമ്യമില്ല. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് ജാമ്യാപേക്ഷ തള്ളി. ഗൂഢാലോചനയുടെ മുഖ്യസൂത്രധാരൻ സുഹൈലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. 

ജാമ്യം ലഭിച്ചാൽ ഇയാൾ വിദേശത്തേക്കു കടക്കാൻ സാധ്യതയുണ്ടെന്നും പ്രതിക്കെതിരെ 11 കേസുകൾ ഉണ്ടെന്നും പ്രോസിക്യൂട്ടർ കല്ലംപള്ളി മനു വാദിച്ചു. എന്നാൽ, സമരം ചെയ്തപ്പോഴുള്ള പിഴയടച്ചു തീർക്കാവുന്ന പെറ്റി കേസുകളാണിവയെന്ന് പ്രതിഭാഗം അഭിഭാഷകൻ മൃദുൽ ജോൺ മാത്യു വാദിച്ചു. അന്വേഷണം പൂർത്തിയായി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതിയുടെ ജയിൽവാസം അനാവശ്യമാണെന്നായിരുന്നു പ്രതിഭാഗം വാദം. ജാമ്യാപേക്ഷയിൽ വാദം കേട്ട ശേഷമാണ് കോടതി കേസിൽ വിധി പറഞ്ഞത്.

ALSO READ: ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

അമീബിക് മസ്തിഷ്ക ജ്വരം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു
 
അമീബിക് മസ്തിഷ്ക ജ്വരം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ യോഗം ചേർന്നു. വൃത്തിഹീനമായ ജലാശയങ്ങളിൽ കുളിക്കാൻ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. 

സ്വിമ്മിംഗ് പൂളുകൾ നന്നായി ക്ലോറിനേറ്റ് ചെയ്യണം. കുട്ടികളെയാലാണ് ഈ അസുഖം കൂടുതലായി ബാധിക്കുന്നതായി കാണുന്നത്. അതിനാൽ കുട്ടികൾ ജലാശയങ്ങളിൽ ഇറങ്ങുമ്പോൾ ജാഗ്രത പാലിക്കണം. സ്വിമ്മിംഗ് നോസ് ക്ലിപ്പുകൾ ഉപയോഗിക്കുന്നതും രോഗം ബാധിക്കാതിരിക്കാൻ സഹായകമാകും. ജലാശയങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. 

യോഗത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്, ചീഫ് സെക്രട്ടി ഡോ. വേണു വി, ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെ, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ഇ ശ്രീകുമാർ തുങ്ങിയവർ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News