ഇടുക്കി: നെടുങ്കണ്ടത്ത് റവന്യൂ ഓഫിസുകളിൽ കൂട്ട അവധി. സംഘടനാ, സമ്മേളനത്തിനായാണ് ജീവനക്കാർ അവധി എടുത്തത് മിക്ക ഓഫിസുകളിലും നാമമാത്ര ജീവനക്കാരാണ് ഹാജരായത്. നെടുങ്കണ്ടത്ത് നടക്കുന്ന ജോയിന്റ് കൗൺസിൽ മേഖലാ സമ്മേളനത്തിനായാണ് ജീവനക്കാർ കൂട്ട അവധി എടുത്തത്.
നെടുങ്കണ്ടം സിവിൽ സ്റ്റേഷൻ പ്രവർത്തിയ്ക്കുന്ന ഉടുമ്പൻചോല താലൂക് ഓഫിസിൽ ആകെയുള്ള 67 ജീവനക്കാരിൽ 35 പേരും അവധിയിലാണ്. ഭൂ പതിവ് ഓഫിസ്, സർവ്വേ, തെരഞ്ഞെടുപ്പ് വിഭാഗം, വിവിധ വില്ലേജ് ഓഫിസുകൾ എന്നിവിടങ്ങളിലും ആവശ്യത്തിന് ജീവനക്കാർ ഉണ്ടായിരുന്നില്ല.
ജീവനക്കാർ, മുന്നറിയിപ്പ് ഇല്ലാതെ കൂട്ട അവധി എടുത്തത് നാട്ടുകാരെയും ബുദ്ധിമുട്ടിലാക്കി. വിദൂര മേഖലയിൽ നിന്ന് വിവിധ ആവശ്യങ്ങൾക്കായി താലൂക് ഓഫിസിൽ എത്തിയവർ സേവനം ലഭ്യമാകാതെ തിരികെ മടങ്ങുന്നതായിരുന്ന കാഴ്ച. നേരത്തെ തൊടുപുഴയിലും പത്തനംതിട്ടയിലും വിവാഹത്തിനും ടൂറിനുമായി സർക്കാർ ജീവനക്കാർ കൂട്ട അവധി എടുത്തത്. വലിയ വാർത്തയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...