SSLC Results 2020: SSLC ഫലപ്രഖ്യാപനം ഇന്ന്; റിസള്‍ട്ടിനായുള്ള ലിങ്ക്‍‍, അറിയേണ്ടതെല്ലാം!!

SSLC പരീക്ഷ ഫലങ്ങള്‍ പ്രഖ്യാപിക്കുന്നതിനായുള്ള എല്ലാ മുന്നൊരുക്കങ്ങളും കേരള പരീക്ഷ ഭവന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. നാളെയാണ് ഫലപ്രഖ്യാപനം. 

Last Updated : Jun 30, 2020, 12:30 AM IST
  • keralaresults.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിലാണ് റിസല്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുക. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൌകര്യാര്‍ത്ഥം ഫലങ്ങള്‍ ലഭ്യമാക്കുന്നതിനായാണ് ഇത്.
SSLC Results 2020: SSLC ഫലപ്രഖ്യാപനം ഇന്ന്; റിസള്‍ട്ടിനായുള്ള ലിങ്ക്‍‍, അറിയേണ്ടതെല്ലാം!!

SSLC പരീക്ഷ ഫലങ്ങള്‍ പ്രഖ്യാപിക്കുന്നതിനായുള്ള എല്ലാ മുന്നൊരുക്കങ്ങളും കേരള പരീക്ഷ ഭവന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. നാളെയാണ് ഫലപ്രഖ്യാപനം. 

ജൂണ്‍ മുപ്പതിന് റിസള്‍റ്റുകള്‍ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്‌ നേരത്തെ അറിയിച്ചിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിക്ക് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്‌ ഫല൦ പ്രഖ്യാപിക്കും. 

കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ രണ്ടു ഘട്ടങ്ങളിലായാണ് പരീക്ഷകള്‍ നടത്തിയത്. ജൂണ്‍ ഒന്ന് മുതല്‍ 22 വരെയായിരുന്നു മൂല്യനിര്‍ണ്ണയം. 

കടുവാക്കുന്നേല്‍ കുറുവച്ചന്‍റെ വാച്ചും ഇടിവളയും വേണോ? നേരെ വിട്ടോ ഫ്ലിപ്പ്കാര്‍ട്ടിലേക്ക്!!

ഫലം കാത്തിരിക്കുന്ന കുട്ടികള്‍

ഫലം ലഭിക്കാനായി കാത്തിരിക്കുന്നത് ഏകദേശം 4.2 ലക്ഷം വിദ്യാര്‍ത്ഥികളാണ്. കൃത്യമായി പറഞ്ഞാല്‍ 4,22,450 വിദ്യാര്‍ത്ഥികള്‍. സംസ്ഥാനത്തെ 2945 കേന്ദ്രങ്ങളിലായാണ് പരീക്ഷകള്‍ നടന്നത്. ഇതില്‍ 9 എണ്ണം ലക്ഷ്വദ്വീപിലും ഗള്‍ഫ് നാടുകളിലുമായായിരുന്നു. കൊറോണ വൈറസ് മുന്‍കരുതലുകളുടെ ഭാഗമായി എല്ലാ വിധ സുരക്ഷാ ക്രമീകരണങ്ങളും കേന്ദ്രങ്ങള്‍ നടത്തിയിരുന്നു. 

ആയിരത്തിന് പകരം പതിനായിരം; ചൈനയുടെ റെക്കോര്‍ഡ് തിരുത്തി ഇന്ത്യ!!

പരീക്ഷ ഫലം ഓണ്‍ലൈനിലൂടെ എങ്ങനെ അറിയാം?

keralaresults.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിലാണ് റിസല്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുക. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൌകര്യാര്‍ത്ഥം ഫലങ്ങള്‍ ലഭ്യമാക്കുന്നതിനായാണ് ഇത്. 

> വിശ്വസനീയമായ സൈറ്റുകളില്‍ നിന്നും റിസള്‍ട്ടുകള്‍ ശേഖരിക്കുക. സമാനമായ സൈറ്റുകളില്‍ നിന്നുള്ള വിവരങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരവാദിയായിരിക്കുന്നതല്ല. 

റിസള്‍ട്ട് ലഭിക്കാന്‍: 

  1. ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക - keralaresults.nic.in
  2. രജിസ്ട്രേഷന്‍ നമ്പരും ജനന തീയതിയും നല്‍കുക
  3. 'Get Result' എന്ന ബട്ടണില്‍ അമര്‍ത്തുക.
  4. SSLC പരീക്ഷ ഫലം ഡൌണ്‍ലോഡ് ചെയ്യുക.

Trending News