കൊറോണ കാലത്ത് ചൈനയുടെ റെക്കോര്‍ഡ് തിരുത്തി ഇന്ത്യ. 1000 കിടക്കകളുള്ള ആശുപത്രി എന്ന ചൈനയുടെ റെക്കോര്‍ഡാണ് ഇന്ത്യ തിരുത്തിയിരിക്കുന്നത്. കൊറോണ വ്യാപനം രൂക്ഷമായ സമയത്ത് ഒരാഴ്ച കൊണ്ടാണ് ചൈന വുഹനില്‍ ഈ ആശുപത്രി നിര്‍മ്മിച്ചത്.
1000 കിടക്കകളുള്ള ചൈനയുടെ റെക്കോര്‍ഡിന് പകരം 10,200 കിടക്കകളുള്ള ആശുപത്രിയാണ് ഇന്ത്യ നിര്‍മ്മിച്ചിരിക്കുന്നത്. വെറും പത്ത് ദിവസം മാത്രമെടുത്താണ് ആശുപത്രി കിടക്കകളുടെ പണി പൂര്‍ത്തീകരിച്ചത്.
BREAKING!! ഇന്ത്യയില്‍ ടിക് ടോക് നിരോധിച്ചു; 59 ചൈനീസ് ആപ്പുകൾക്ക് നിരോധനം
ഡല്‍ഹി ഛത്തര്‍പൂരിലെ കൊവിഡ് കെയര്‍ ആശുപത്രിയിലാണ് കിടക്കകള്‍ ഉള്ളത്. രാജ്യത്തെ ഏറ്റവും വലിയ കൊറോണ ചികിത്സാ കേന്ദ്രമാണ് ഇത്. സര്‍ദാര്‍ പട്ടേല്‍ കൊവിഡ് കെയര്‍ സെന്‍റര്‍ എന്നാണ് ഇതിന്‍റെ പേര്.
10,200 കിടക്കകളില്‍ 10% കിടക്കകള്‍ക്കും ഓക്സിജന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂവായിരത്തോളം ആരോഗ്യ പ്രവര്‍ത്തകരും 57 ആംബുലന്‍സുകളുമാണ് ആശുപത്രി സേവനങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്നത്. അതേസമയം, രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം അഞ്ചര ലക്ഷം കടന്നു. 16,475 പേരാണ് ഇതുവരെ രാജ്യത്ത് മരിച്ചത്.