AMMA: അംഗങ്ങളെ നിയന്ത്രിക്കാന്‍ 'അമ്മ', രണ്ട് വർഷം തുടർച്ചയായി വിട്ടു നിന്നാൽ നടപടി

സംഘടനയിൽ നിന്ന് രണ്ട് വർഷം തുടർച്ചയായി വിട്ടു നിന്നാൽ നടപടിയെടുക്കാനാണ് താരസംഘടനയുടെ തീരുമാനം. 

Written by - Zee Malayalam News Desk | Last Updated : Jun 27, 2022, 12:34 PM IST
  • സംഘടനയിൽ നിന്ന് രണ്ട് വർഷം തുടർച്ചയായി വിട്ടു നിന്നാൽ നടപടിയെടുക്കാനാണ് താരസംഘടനയുടെ തീരുമാനം.
  • ഇത്തരത്തിൽ വിട്ടുനിൽക്കുന്നവരിൽ നിന്ന് വിശദീകരണം തേടും.
  • ആദ്യ നടപടിയെന്ന നിലയ്ക്ക് ഇവരെ ഇൻഷുറൻസ് പരിരക്ഷയിൽ നിന്ന് ഒഴിവാക്കും.
AMMA: അംഗങ്ങളെ നിയന്ത്രിക്കാന്‍ 'അമ്മ', രണ്ട് വർഷം തുടർച്ചയായി വിട്ടു നിന്നാൽ നടപടി

കൊച്ചി: സംഘടനയിലെ അം​ഗങ്ങളെ നിയന്ത്രിക്കാൻ അമ്മ. സംഘടനയിൽ നിന്ന് രണ്ട് വർഷം തുടർച്ചയായി വിട്ടു നിന്നാൽ നടപടിയെടുക്കാനാണ് താരസംഘടനയുടെ തീരുമാനം. ഇത്തരത്തിൽ വിട്ടുനിൽക്കുന്നവരിൽ നിന്ന് വിശദീകരണം തേടും. ആദ്യ നടപടിയെന്ന നിലയ്ക്ക് ഇവരെ ഇൻഷുറൻസ് പരിരക്ഷയിൽ നിന്ന് ഒഴിവാക്കും. യോ​ഗങ്ങളിൽ യുവതാരങ്ങൾ പങ്കെടുക്കാത്തതിൽ സംഘടന അതൃപ്തി പ്രകടിപ്പിച്ചു. 

അതേസമയം നടൻ ഷമ്മി തിലകനെ ഇന്നലെ സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നു. അച്ചടക്ക ലംഘനത്തെ തുടർന്നാണ് നടപടി. സംഘടനയുടെ മുന്‍ ജനറൽ ബോഡി യോഗത്തിനിടെ നടന്ന ചർച്ചകൾ ഷമ്മി തിലകന്‍ മൊബൈൽ ഫോണിൽ ചിത്രീകരിച്ചുവെന്ന് ആരോപണം വന്നിരുന്നു. അത് ആ യോഗത്തില്‍ മറ്റ് അംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകുകയും തുടര്‍ന്ന് ഷമ്മി തിലകനെതിരെ നടപടി വേണമെന്ന് ഭൂരിഭാഗം അംഗങ്ങളുംലആവശ്യപ്പെടുകയും ചെയ്തിരുന്നു. മമ്മൂട്ടി ഉൾപ്പെടെയുള്ളവർ നടപടി വേണ്ടെന്ന് നിർദേശിച്ചിരുന്നു. എന്നാൽ സംഘടനയിലെ ചിലർ ഉറച്ചുനിന്നതോടെ തൊട്ടടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റി വിഷയം അച്ചടക്ക സമിതിക്ക് വിടുകയും ചെയ്‍തിരുന്നു.

Also Read: Shammi Thilakan : ഷമ്മി തിലകനെ അമ്മ സംഘടനയിൽ നിന്ന് പുറത്താക്കി; നടപടി അച്ചടക്ക ലംഘനത്തെ തുടർന്ന്

സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് അമ്മ നേതൃത്വം ഷമ്മി തിലകന് കത്ത് നല്‍കിയിരുന്നു. മൂന്ന് തവണ വിശദീകരണം ചോദിച്ചിട്ടും ഷമ്മി മറുപടി നല്‍കിയിരുന്നില്ല. ഡിസിപ്ലിനറി കമ്മിറ്റിയുടെ മുമ്പാകെ ഹാജരാകുവാന്‍ നോട്ടീസും കൊടുത്തിരുന്നു. തുടർന്ന് നടൻ കൂടുതൽ സമയം ആവശ്യപ്പെട്ടതുകൊണ്ട് മെയ് 17 ന് ഹാജരാകുവാൻ ആവശ്യപ്പെട്ടുവെന്ന് വ്യക്തമാക്കി ജനറൽ സെക്രട്ടറി ഇടവേള ബാബു നേരത്തെ വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. വിജയ് ബാബുവിനെതിരെ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഈ വിവരവും ഉൾപ്പെടുത്തിയിരുന്നത്. ഇതിനെതിരെ എമ്മി തിലകൻ രം​ഗത്തെത്തുകയും ചെയ്തിരുന്നു. 

Mammootty: 'ചെറുപ്പമല്ലേ, ചെറുപ്പക്കാർക്കിടയിൽ തന്നെ ഇരിക്കാം'; അമ്മ ​ഗ്രൂപ്പ് ഫോട്ടോയിൽ മമ്മൂട്ടി - വീഡിയോ

താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോ​ഗം (AMMA Meeting) ഇന്നലെ കഴിഞ്ഞു. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ​ഗോപി, തുടങ്ങി എല്ലാ താരങ്ങളും യോ​ഗത്തിൽ പങ്കെടുത്തിരുന്നു. യോ​ഗം പല കാരണങ്ങൾ കൊണ്ട് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. പീഡന കേസിൽ പ്രതിയായ നടൻ വിജയ് ബാബു യോ​ഗത്തിനെത്തിയത് മുതൽ നിരവധി വിഷയങ്ങളാണ് ഇന്നലത്തെ യോ​ഗത്തിൽ സംഭവിച്ചത്. എന്നാൽ ചില രസകരമായ നിമിഷങ്ങളും ആ യോ​ഗത്തിനിടെ സംഭവിച്ചിരുന്നു. അതിന്റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ അതിവേ​ഗം വൈറലാകുകയും ചെയ്തു. 

യോ​ഗത്തിന് ശേഷം അം​ഗങ്ങൾ എല്ലാവരും ചേർന്ന് ​ഗ്രൂപ്പ് ഫോട്ടോ എടുക്കുന്ന പതിവുണ്ട്. സൂപ്പര്‍ താരങ്ങളും സംഘടനാ ഭാരവാഹികളുമൊക്കെ സാധാരണ പിന്‍നിരയില്‍ കസേരകളിലാണ് ഇരിക്കുന്നത്. എന്നാൽ ഇത്തവണ അതിൽ ഒരു ട്വിസ്റ്റ് ഉണ്ടായിരുന്നു. സംഭവം കുറച്ച് കൂടി കളർ ആക്കിയിരിക്കുകയായിരുന്നു മെ​ഗാസ്റ്റാർ. പിൻനിരയിൽ കസേരയിൽ ഇരിക്കാതെ മുന്‍നിരയില്‍ നിലത്താണ് മമ്മൂട്ടി വന്ന് ഇരുന്നത് (Mammootty Viral Video). സഹപ്രവർത്തകർ മമ്മൂട്ടിയുടെ ഈ പ്രവർത്തിയെ കയ്യടിച്ച് സ്വീകരിക്കുകയും ചെയ്തു. വളരെ കൗതുകം നിറഞ്ഞ ​ഗ്രൂപ്പ് ഫോട്ടോഷൂട്ട് (AMMA Group Photoshoot) ആയിരുന്നു അത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ് ഇപ്പോൾ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News