Guruvayur Ekadashi festival: ഗുരുവായൂർ ഏകാദശി നാളിലെ ഉദയാസ്തമനപൂജ മാറ്റി; ആചാരലംഘനമില്ലെന്ന് ദേവസ്വം ചെയർമാൻ

Guruvayur Ekadashi Udayasthamana Pooja: ഉദയാസ്തമന പൂജ ആചാരമല്ല അതുകൊണ്ടു തന്നെ അതു മാറ്റിയത് ആചാരലംഘനവുമല്ലെന്ന് ദേവസ്വം ചെയർമാൻ ഡോ വി‌കെ വിജയൻ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Nov 28, 2024, 05:57 PM IST
  • ആചാരലംഘനത്തെ കുറിച്ച് പറയുന്ന ആരും തന്നെ ദർശനം ലഭിക്കാത്ത സാധാരണ ഭക്തരുടെ സങ്കടം മനസ്സിലാക്കാത്തവരാണ്
  • കാരണം അവർ പലരും വിഐപി ദർശനം നടത്തി പോകുന്നവരാണെന്നുംഅദ്ദേഹം പറഞ്ഞു
Guruvayur Ekadashi festival: ഗുരുവായൂർ ഏകാദശി നാളിലെ ഉദയാസ്തമനപൂജ മാറ്റി; ആചാരലംഘനമില്ലെന്ന് ദേവസ്വം ചെയർമാൻ

ഗുരുവായൂർ ഏകാദശി നാളിലെ ഉദയാസ്തമനപൂജ മാറ്റിയതിൽ ആചാരലംഘനമില്ലെന്ന് ദേവസ്വം ചെയർമാൻ ഡോ വി‌കെ വിജയൻ. ഏകാദശിയോടനുബന്ധിച്ചു വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദയാസ്തമന പൂജ ആചാരമല്ല അതുകൊണ്ടു തന്നെ അതു മാറ്റിയത് ആചാരലംഘനവുമല്ലെന്ന് വി‌കെ വിജയൻ പറഞ്ഞു.

നേരത്തെയും ഭക്തരുടെ സൗകര്യം കണക്കിലെടുത്ത് ഉദയാസ്തമന പൂജകൾ മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ഗുരുവായൂർ ഏകാദശി നാളിൽ മണിക്കൂറോളം ദർശനവരിയിൽ കാത്ത് നിന്ന് ഭഗവത് ദർശനം സാധ്യമാകാതെ മടങ്ങിപ്പോയ ഭക്തരുടെ വികാരം കണക്കിലെടുത്താണ് ഏകാദശി നാളിലെ ഉദയാസ്തമന പൂജ മാറ്റാൻ ദേവസ്വം തീരുമാനിച്ചത്.

ALSO READ: 2025 ഭാ​ഗ്യകാലം; ഈ രാശിക്കാർ സമ്പത്തിൽ കുതിക്കും, നിങ്ങളുമുണ്ടോ?

ഇതിന് ക്ഷേത്രം തന്ത്രി വ്യക്തിപരമായി ദേവഹിതം നോക്കിയതുമാണ്. അതിൽ ചെയർമാനും  ഭരണസമിതിയംഗങ്ങളും പങ്കെടുത്തു എന്നതും ശരിയാണ്. പൂജ മാറ്റാം എന്ന് ദേവപ്രശ്നത്തിൽ കണ്ടതിനെ തുടർന്ന് തന്ത്രി അനുവാദം നൽകിയതിന് ശേഷമാണ് ഭരണസമിതി തീരുമാനമെടുത്തത്.

ആചാരലംഘനത്തെ കുറിച്ച് പറയുന്ന ആരും തന്നെ ദർശനം ലഭിക്കാത്ത സാധാരണ ഭക്തരുടെ സങ്കടം മനസ്സിലാക്കാത്തവരാണ്. കാരണം അവർ പലരും വിഐപി ദർശനം നടത്തി പോകുന്നവരാണെന്നുംഅദ്ദേഹം പറഞ്ഞു. തനിക്ക് നേരെ മാത്രമല്ല ക്ഷേത്രം തന്ത്രിക്ക് നേരെയും ആക്ഷേപം തുടരുകയാണ്. ഇതിൻ്റെ പേരിൽ തന്ത്രിക്ക് സദ്ബുദ്ധി ഉണ്ടാകാൻ ഭക്തർ വീടുകളിൽ ദീപം തെളിയിക്കണമെന്ന് പോലും പറഞ്ഞു.

ALSO READ: വീട്ടിൽ ക്ലോക്ക് സ്ഥാപിക്കേണ്ടത് ഏത് ദിശയിൽ? ഈ തെറ്റുകൾ വരുത്താതിരിക്കൂ

തന്ത്രിയെ അപമാനിച്ചത് ഹീനമായ പ്രവർത്തിയാണ്. ആചാരം ലംഘിക്കണമെന്നോ ആരുടെയെങ്കിലും മനസ്സ് വിഷമിപ്പിക്കണമെന്നോ ദേവസ്വം വിചാരിച്ചിട്ടില്ല. ഭക്തരുടെ സൗകര്യമാണ് ദേവസ്വം ചിന്തിച്ചത്. ഭക്തജനോപകാര പ്രവർത്തനങ്ങൾ നടത്താൻ ദേവസ്വം ഭരണ സമിതി ഒറ്റക്കെട്ടായി തന്നെ പ്രവർത്തിക്കുമെന്നും ചെയർമാൻ പറഞ്ഞു.

കൂടാതെ ഗുരുവായൂർ ക്ഷേത്രത്തിലെ കളഭം ദേവസ്വത്തിലെ  ആനകൾക്ക് ചാർത്തുമെന്നും അദ്ദേഹം പറഞ്ഞു. ഭരണ സമിതി അംഗങ്ങളായ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, വിജി രവീന്ദ്രൻ, കെപി വിശ്വനാഥൻ അഡ്മിനിസ്ട്രേറ്റർ കെപി വിനയൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News