Arvind Kejriwal: അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; കേരളത്തിലും വ്യാപക പ്രതിഷേധം

Arvind Kejriwal arrest: ജനാധിപത്യത്തെ കശാപ്പ് ചെയ്യാനാണ് കേന്ദ്രസർക്കാരിൻ്റെ ശ്രമമെന്നും കേന്ദ്രത്തിനെതിരെ വലിയ പ്രതിഷേധം സംഘടിപ്പിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. 

Written by - Zee Malayalam News Desk | Last Updated : Mar 22, 2024, 03:59 PM IST
  • അറസ്റ്റിൽ പ്രതിഷേധിച്ച് യുഡിഎഫും എഎപിയും രാജ്ഭവനിലേക്ക് മാർച്ച് നടത്തി.
  • കോട്ടയത്തും തൃശ്ശൂരിലും എഎപി പ്രവർത്തകർ ബിജെപി ഓഫീസുകളിലേക്ക് മാർച്ച് നടത്തി.
  • ജനാധിപത്യത്തെ കശാപ്പ് ചെയ്യാനാണ് കേന്ദ്രസർക്കാരിൻ്റെ ശ്രമമെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
Arvind Kejriwal: അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; കേരളത്തിലും വ്യാപക പ്രതിഷേധം

തിരുവനന്തപുരം: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ അറസ്റ്റിൽ കേരളത്തിലും വ്യാപക പ്രതിഷേധം. യുഡിഎഫും എഎപിയും രാജ്ഭവനിലേക്ക് മാർച്ച് നടത്തി. ജനാധിപത്യം തകർക്കാനാണ് കേന്ദ്രസർക്കാരിൻ്റെ ശ്രമമെന്നും ബിജെപി സർക്കാരിനെതിരെ വലിയ പ്രതിഷേധം സംഘടിപ്പിക്കണമെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി. കോട്ടയത്തും തൃശ്ശൂരിലും എഎപി പ്രവർത്തകർ ബിജെപി ഓഫീസുകളിലേക്ക് മാർച്ച് നടത്തി. 

പ്രതിഷേധിന്റെ ഭാ​ഗമായി തിരുവനന്തപുരത്ത് യുഡിഎഫ് രാജ്ഭവനിലേക്ക് മാർച്ച് നടത്തി. ജനാധിപത്യത്തെ കശാപ്പ് ചെയ്യാനാണ് കേന്ദ്രസർക്കാരിൻ്റെ ശ്രമമെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ബിജെപി സർക്കാരിനെതിരെ വലിയ പ്രതിഷേധം സംഘടിപ്പിക്കണമെന്നും കോൺഗ്രസ് നേതൃത്വം ആഹ്വാനം ചെയ്തു. മാർച്ച് രാജ്ഭവന് മുന്നിൽ പോലീസ് തടഞ്ഞു. ശശി തരൂർ, സി പി ജോൺ, പാലോട് രവി, എൻ. ശക്തൻ തുടങ്ങിയ നേതാക്കൾ പ്രതിഷധ മാർച്ചിൽ അണിനിരന്നു. 

ALSO READ: രാഹുലും ആനി രാജയും നേർക്കുനേർ; ദേശീയ ശ്രദ്ധയാകർഷിച്ച് വയനാട് മണ്ഡലം

കോട്ടയത്ത് ഗാന്ധി സ്ക്വയറിൽ എഎപി പ്രവർത്തകർ പ്രതിഷേധ യോഗവും ബിജെപി ഓഫീസിലേക്ക് മാർച്ചും സംഘടിപ്പിച്ചു. പ്രതിഷേധം സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. സിനി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പ്രവർത്തകർ നാഗമ്പടത്തെ ബിജെപി ഓഫീസിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. തുടർന്ന് എം സി റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

തൃശ്ശൂരിൽ എഎപി പ്രവർത്തകർ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പന്തംകൊളുത്തി പ്രകടനം നടത്തി. കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് പോലീസ് തടയാന്‍ ശ്രമിച്ചെങ്കിലും തടസ്സം ഭേദിച്ച് സ്വരാജ് റൗണ്ട് വഴി ബി.ജെ.പി ഓഫീസിന് മുന്‍വശം വരെ പ്രവര്‍ത്തകരെത്തി. ഏറെ നേരം മുദ്രാവാക്യം വിളികളുമായി ബിജെപി ഓഫീസിന് മുന്നില്‍ നിലയുറപ്പിച്ച എഎപി പ്രവര്‍ത്തകരെയും നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News