പാലക്കാട്: കടകളില്‍ നിന്ന് സാധനങ്ങള്‍ മോഷ്ട്ടിക്കുന്നുവെന്നാരോപിച്ച് കടുകുമണ്ണ ആദിവാസി ഊരിലെ യുവാവിനെ നാട്ടുക്കാര്‍ മര്‍ദിച്ച് കൊലപെടുത്തിയ സംഭവത്തില്‍ ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂര്‍ റേഞ്ച് ഐ.ജിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഏറെക്കാലമായി ഊരിന്പുറത്ത് താമസിക്കുന്ന മധുവെന്ന 27കാരനായ യുവാവാണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്ക് മാനസികസ്വാസ്ഥ്യമുള്ളതായി ഊരുവാസികള്‍ പറഞ്ഞു.
മോഷണവുമായി ബന്ധപ്പെട്ട് മധുവിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ നാട്ടുകാര്‍ ഇയാളെ പിടികൂടുകയും സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തു. ഇയാള്‍ മോഷ്ട്ടിച്ചു എന്നാരോപിക്കുന്ന അരിയും മഞ്ഞള്‍ പൊടിയും പോലുള്ള സാധനങ്ങള്‍ എടുത്തുകൊണ്ടുവരികയും ചെയ്തു. ക്രൂരമായ മര്‍ദ്ദനത്തിനു ശേഷമാണ് ഇയാളെ പൊലിസിന് കൈമാറിയത്. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴി മധു വാഹനത്തില്‍ വച്ച് ഛര്‍ദ്ദിച്ചിരുന്നു. ഇതോടെ പൊലീസ് മധുവിനെ അഗളി ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരിക്കുകയായിരുന്നു.
മരിക്കുന്നതിന് മുന്‍പ് നാട്ടുകാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് മധു പൊലീസിനോട് പറഞ്ഞിരുന്നു.
സംഭവത്തില്‍ ഇനിയും കൂടുതല്‍ പേരെ ചോദ്യം ചെയ്യേണ്ടി വരുമെന്ന് പാലക്കാട് എസ്.പി അറിയിച്ചു. അഗളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന മധുവിന്‍റെ മൃതദേഹം ആര്‍.ഡി.ഒയുടെ ഇന്‍ക്വസ്റ്റിനു ശേഷം പാലക്കാട് ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോകുകയും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യും. എന്നാല്‍, പ്രതികളെ അറസ്റ്റ് ചെയ്യാതെ മൃതദേഹം കൊണ്ടുപോകില്ലെന്ന നിലപാടിലാണ് മധുവിന്‍റെ അമ്മയും ബന്ധുക്കളും.
Kerala: Man dies after being tied up and thrashed by a mob in Palakkad district, people also took selfies after tying him up. Police register case pic.twitter.com/GGqisFy6Ve
— ANI (@ANI) February 23, 2018