Liquor price: മദ്യത്തിന് ബജറ്റിൽ പറഞ്ഞതിനേക്കാൾ വില കൂടും; കാരണം ഇതാണ്!

Bevco to increase Liquor price: ബജറ്റിൽ വർധിപ്പിച്ച തുകയ്ക്ക് ആനുപാതികമായി ടേൺ ഓവർ ടാക്സ് ഈടാക്കുന്നതിനാലാണ് പുതിയ വർധനയെന്ന് ബെവ്കോ അറിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : Apr 1, 2023, 06:59 PM IST
  • ബജറ്റിൽ വർധിപ്പിച്ച തുകയ്ക്ക് ആനുപാതികമായി ടേൺ ഓവർ ടാക്സ് ഈടാക്കുന്നതിനാലാണ് പുതിയ വർധന.
  • ബജറ്റിലെ കണക്കിന് അനുസരിച്ചുള്ള വിലയ്ക്ക് മദ്യം കിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബെവ്കോ.
  • കഴിഞ്ഞ ഡിസംബര്‍ 17ന് മദ്യത്തിന് 10 മുതല്‍ 20 രൂപവരെ വില വർധിപ്പിച്ചിരുന്നു.
Liquor price: മദ്യത്തിന് ബജറ്റിൽ പറഞ്ഞതിനേക്കാൾ വില കൂടും; കാരണം ഇതാണ്!

സംസ്ഥാനത്ത് മദ്യത്തിന് ബജറ്റിൽ പറഞ്ഞതിനേക്കാൾ വില കൂടും. 500 രൂപ മുതൽ 999 രൂപ വരെയുള്ള മദ്യത്തിന് കുപ്പി ഒന്നിന് 20 രൂപയും 1,000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് കുപ്പി ഒന്നിന് 40 രൂപയുമാണ് സെസ് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ, ഈ വിലയ്ക്ക് മദ്യം കിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബെവ്കോ. 

1000 രൂപയിൽ താഴെയുള്ള മദ്യത്തിന് 20 രൂപയ്ക്ക് പകരം 30 രൂപയാണ് കൂടുന്നത്. സാമൂഹ്യ സുരക്ഷാ സെസിനായി ബജറ്റിൽ വർധിപ്പിച്ച തുകയ്ക്ക് ആനുപാതികമായി ടേൺ ഓവർ ടാക്സ് ഈടാക്കുന്നതിനാലാണ് ഒരു കുപ്പിക്ക് 10 രൂപ അധികമായി ഈടാക്കുന്നതെന്ന് ബെവ്കോ വ്യക്തമാക്കി. സെസ് ഏർപ്പെടുത്തുന്നതിന് ആനുപാതികമായി ടേൺ ഓവർ ടാക്സും വർധിക്കും. നിലവിൽ വർധിപ്പിച്ച 10 രൂപയിൽ 9.65 രൂപ സർക്കാരിലേയ്ക്കാണ് പോകുന്നത്. 35 പൈസ ബെവ്കോയിലേയ്ക്കും പോകും. 

ALSO READ: ഏപ്രിൽ മൂന്നിന് ഇടുക്കിയിൽ പ്രഖ്യാപിച്ച എൽഡിഎഫ് ഹർത്താൽ പിൻവലിച്ചു

20 രൂപയുടെ 5 ശതമാനം ടേൺ ഓവർ ടാക്സ് കോർപ്പറേഷൻ അടക്കേണ്ട സാഹചര്യം നിലനിൽക്കുന്നതിനാൽ അധിക നഷ്ടം വരാതിരിക്കാനാണ് 10 രൂപ വർധിപ്പിച്ചിരിക്കുന്നത്. അതേസമയം, 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയുടെ വർധനവ് ഉണ്ടാകുമെന്നായിരുന്നു ബജറ്റിലെ പ്രഖ്യാപനം. എന്നാൽ, 50 രൂപയുടെ വർധനവാണ് ഇവിടെ ഉണ്ടാകുന്നത്.

കഴിഞ്ഞ ഡിസംബര്‍ 17ന് മദ്യത്തിന് 10 മുതല്‍ 20 രൂപവരെ വില വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വര്‍ധന. ദുര്‍ബല വിഭാഗങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും പെന്‍ഷന്‍ ഉള്‍പ്പെടെ നല്‍കുന്നതിനും വേണ്ടിയാണ് ഈ വര്‍ധനയെന്ന് സർക്കാർ പറയുന്നു. എന്നാൽ, ഇതിന്റെ മുകളിലാണ് ബെവ്കോ വീണ്ടും വില കൂട്ടുന്നത്.

പുതിയ സാമ്പത്തിക വർഷത്തിൽ ജീവിത ചെലവുകൾ വർധിക്കുമെന്ന് വ്യക്തമായിരിക്കുകയാണ്. മദ്യത്തിന് പുറമെ പെട്രോൾ, ഡീസൽ വിലയും ഭൂമിയുടെ ന്യായ വിലയുമെല്ലാം വർധിക്കുകയാണ്. വർധന ഇന്ന് (ഏപ്രിൽ 1 ശനി) മുതൽ പ്രാബല്യത്തിൽ വന്നു. പെട്രോളിനും ഡീസലിനും 2 രൂപയാണ് ഇനി അധികം നൽകേണ്ടത്. ക്ഷേമ പെൻഷനുകൾ നൽകാൻ പണം കണ്ടെത്തുന്നതിനായാണ് ബജറ്റിൽ 2 രൂപ സെസ് ഏർപ്പെടുത്തിയത്. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വര്‍ദ്ധനയും പ്രാബല്യത്തിൽ വന്നിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News