Vjay Babu: വിജയ് ബാബു ഈ മാസം 30-ന് തിരിച്ചെത്തും, ടിക്കറ്റ് ഹാജരാക്കി

നടപടികളുടെ ഭാഗമായി വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കിയിരുന്നു

Written by - Zee Malayalam News Desk | Last Updated : May 24, 2022, 03:49 PM IST
  • നടപടികളുടെ ഭാഗമായി വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കിയിരുന്നു
  • പ്രത്യേക യാത്രാ രേഖ നൽകി കേരളത്തിലേക്ക് എത്തിക്കാനാണ് പോലീസിൻറെ പദ്ധതി
  • വിദേശത്ത് നിന്ന് മടങ്ങിയെത്തുമെങ്കിൽ മാത്രം താരത്തിൻറെ മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിക്കാമെന്ന് നേരത്തെഹൈക്കോടതി
Vjay Babu: വിജയ് ബാബു ഈ മാസം  30-ന് തിരിച്ചെത്തും, ടിക്കറ്റ് ഹാജരാക്കി

കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസിൽ വിജയ് ബാബു 30-ന് കേരളത്തിൽ തിരിച്ചെത്തും. നിലവിൽ വിജയ്  ദുബായിൽ ആണെന്നാണ് സൂചന. നേരത്തെ ജോർജിയയിൽ നിന്നും തിരിച്ചെത്തിയതായി റിപ്പോർട്ടുകളുണ്ട്. കൊച്ചിയിലേയ്ക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റ് വിജയ് ഹൈക്കോടതിയിൽ ഹാജരാക്കി. കോടതിയിലെ ഇടപെടലിന് പിന്നാലെയാണ് വിജയ് ബാബു തിരിച്ചെത്തുന്നത്. 

നടപടികളുടെ ഭാഗമായി വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കിയിരുന്നു. ഇതിനാൽ പ്രത്യേക യാത്രാ രേഖ നൽകി കേരളത്തിലേക്ക് എത്തിക്കാനാണ് പോലീസിൻറെ പദ്ധതി.

Also Read: മടങ്ങിയെത്തുമെങ്കിൽ ജാമ്യാപേക്ഷ പരിഗണിക്കാം; വിജയ് ബാബുവിനോട് ഹൈക്കോടതി, ഹാജരാകാൻ തയാറെന്ന് നടൻ

വിജയ് ബാബു വിദേശത്ത് നിന്ന് മടങ്ങിയെത്തുമെങ്കിൽ മാത്രം താരത്തിൻറെ മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിക്കാമെന്ന് നേരത്തെഹൈക്കോടതി  വ്യക്തമാക്കിയിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്ത ഉടനെ കേസ് പരി​ഗണിക്കാമെന്നായിരുന്നു കോടതിയുടെ നിലപാട്.

ALSO READ: നടിയെ പീഡിപ്പിച്ച കേസ്: വിജയ് ബാബുവിനായി എംബസിയുടെ സഹായം തേടി പോലീസ്

വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നായിരുന്നു പോലീസ് നിലപാട്. കഴിഞ്ഞ മാസം 22നാണ് പുതുമുഖ നടിയുടെ പരാതിയിൽ വിജയ് ബാബുവിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.  തുടർന്ന് ഫേസ്ബുക്ക് ലൈവിൽ വന്ന വിജയ് അതിജീവിതയുടെ പേരും വെളിപ്പെടുത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News