ബോർഡ് മാറ്റുന്നതിനിടെ ഷോക്ക്; വീണത് കിണറ്റിലേക്ക് ; ബീഹാർ സ്വദേശിക്ക് ദാരുണാന്ത്യം

ബോർഡിന്റെ ആംഗ്ലർ എടുത്ത് മാറ്റുന്നതിനിടയിൽ സമീപത്തു നിന്ന ഇലക്ട്രിക് ലൈനിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Jan 7, 2023, 12:56 PM IST
  • പരസ്യ കമ്പനിയുടെ പഴയ ബോർഡു മാറ്റി പുതിയത് പണിയുന്നതിതിനിടെയായിരുന്നു അപകടം
  • ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് പുറത്തെടുത്തത്
  • നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു
ബോർഡ് മാറ്റുന്നതിനിടെ ഷോക്ക്;  വീണത് കിണറ്റിലേക്ക് ; ബീഹാർ സ്വദേശിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം:  പരസ്യ കമ്പനിയുടെ ബോർഡ് മാറ്റുന്നതിനിടെ ഷോക്കേറ്റ് ബീഹാർ സ്വദേശി മരിച്ചു. ഹിമാൻ ഷൂ കുമാർ ( 25 ) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം. അഴീക്കോട് വളവെട്ടിയിൽ റോഡ് സൈഡിലെ ഷാ ആർട്സ് എന്ന പരസ്യ കമ്പനിയുടെ പഴയ ബോർഡു മാറ്റി പുതിയത് പണിയുന്നതിതിനിടെയായിരുന്നു അപകടം.

ബോർഡിന്റെ ആംഗ്ലർ എടുത്ത് മാറ്റുന്നതിനിടയിൽ സമീപത്തു നിന്ന ഇലക്ട്രിക് ലൈനിൽ തട്ടി ഷോക്കേറ്റ് ഹിമാൻഷു തൊട്ടടുത്ത കിണറിലേക്ക് വീഴുകയായിരുന്നു. ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ്  പുറത്തെടുത്തത്.  നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചതായി  ഡോക്ടർ അറിയിച്ചു. 

വളവെട്ടി മധുവിന്റെ പുരയിടത്തെ കിണറ്റിലാണ് ഷോക്കേറ്റ് വീണത്.നെടുമങ്ങാട് പോലീസ് കേസെടുത്തു.മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News