Death: കായംകുളത്ത് 14കാരനെ മർദ്ദിച്ച കേസിലെ പ്രതിയായ ബിജെപി പ്രാദേശിക നേതാവ് കുഴഞ്ഞുവീണ് മരിച്ചു

Alappuzha: ആലമ്പള്ളിയിൽ മനോജ് (47) ആണ് മരിച്ചത്. ബിജെപി പ്രാദേശിക നേതാവാണ് മനോജ്.

Written by - Zee Malayalam News Desk | Last Updated : May 26, 2024, 06:10 PM IST
  • പതിനാലുകാരനെ മർദ്ദിച്ച മനോജിനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു
  • വധശ്രമത്തിനാണ് പ്രതിക്കെതിരെ കേസെടുത്തത്
  • തുടർന്ന് ഇന്നലെ ജാമ്യത്തിലിറങ്ങി
  • ഇന്ന് വീട്ടിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു
Death: കായംകുളത്ത് 14കാരനെ മർദ്ദിച്ച കേസിലെ പ്രതിയായ ബിജെപി പ്രാദേശിക നേതാവ് കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴ: പതിനാലുകാരനെ മർദ്ദിച്ച കേസിലെ പ്രതി കുഴഞ്ഞുവീണ് മരിച്ചു. സംഭവത്തിൽ അറസ്റ്റിലായ കായംകുളം കാപ്പിൽ കിഴക്ക് ആലമ്പള്ളിയിൽ മനോജ് (47) ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു. ബിജെപി പ്രാദേശിക നേതാവാണ് മനോജ്.

പതിനാലുകാരനെ മർദ്ദിച്ച മനോജിനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. വധശ്രമത്തിനാണ് പ്രതിക്കെതിരെ കേസെടുത്തത്. തുടർന്ന് ഇന്നലെ ജാമ്യത്തിലിറങ്ങി. ഇന്ന് വീട്ടിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ALSO READ: ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തം: ആറ് നവജാത ശിശുക്കൾ മരിച്ചു

കഴിഞ്ഞ ഞായറാഴ്ച കാപ്പിൽ സ്വദേശിയുടെ മകനെ മോഷണക്കുറ്റം ആരോപിച്ച് ഇയാൾ ക്രൂരമായി മർദ്ദിച്ചത് വിവാദമായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം തിങ്കളാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും.

ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടി

ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടി. തൃശ്ശൂർ ജില്ലയിലെ മാള പുത്തൻചിറ കുപ്പൻ ബസാർ സ്വദേശിയായ ബാലന്റെ മകൻ ലിബു മോൻ എന്ന ലിബിനെയാണ് വയനാട് കേണിച്ചിറ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. എച്ച്. ഓ ടി. ജി ദിലീപ്, പോലീസ് ഉദ്യോഗസ്ഥരായ സനൽ, പ്രിൻസ് എന്നിവർ ചേർന്ന് പിടികൂടിയത്.

ഇക്കഴിഞ്ഞ 22 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്ന് വിറകുകൊള്ളി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇരിങ്ങാലക്കുട പൊറത്തിശ്ശേരിയിൽ ഭാര്യ വീട്ടിൽ വച്ചാണ് ലിബിൻ ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്.

തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കേണിച്ചിറ സ്റ്റേഷൻ പരിധിയിലെ പാപ്ലശേരിയിൽ നിന്നും പോലീസ് പിടികൂടുകയായിരുന്നു. വയനാട് കസ്റ്റഡിയിലെടുത്ത ഇയാളെ ഇരിങ്ങാലക്കുട പോലീസിന് കൈമാറി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News