"ശ്രീറാം വിളി ഇപ്പോഴും ഉയരും, കേള്‍ക്കാന്‍ പറ്റില്ലെങ്കില്‍ ചന്ദ്രനിലേക്ക് പോകാം....."

രാജ്യത്തിന്‍റെ മതേതര പ്രതിച്ഛായ തകരുന്നതില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയ 49 പേരില്‍ ഒരാളും ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക​രി​ല്‍ പ്ര​മു​ഖനുമായ അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ സംസ്ഥാന ബിജെപി രംഗത്ത്‌.

Last Updated : Jul 26, 2019, 12:42 PM IST
"ശ്രീറാം വിളി ഇപ്പോഴും ഉയരും, കേള്‍ക്കാന്‍ പറ്റില്ലെങ്കില്‍ ചന്ദ്രനിലേക്ക് പോകാം....."

കോ​ട്ട​യം: രാജ്യത്തിന്‍റെ മതേതര പ്രതിച്ഛായ തകരുന്നതില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയ 49 പേരില്‍ ഒരാളും ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക​രി​ല്‍ പ്ര​മു​ഖനുമായ അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ സംസ്ഥാന ബിജെപി രംഗത്ത്‌.

ജയ് ശ്രീറാം വിളി സഹിക്കുന്നില്ലങ്കിൽ അടൂർ ഗോപാലകൃഷ്ണൻ പേര് മാറ്റി അന്യഗ്രഹങ്ങളിൽ ജീവിക്കാൻ പോകുന്നതാണ് നല്ലത് എന്നാണ്, ബി​ജെ​പി വ​ക്താ​വ് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ അഭിപ്രായപ്പെട്ടത്. 

ഇന്ത്യയിലും അയൽ രാജ്യങ്ങളിലും ജയ് ശ്രീറാം വിളി എന്നും ഉയരും... എപ്പോഴും ഉയരും... കേൾക്കാൻ പറ്റില്ലങ്കിൽ ശ്രീഹരികോട്ടയിൽ പേര് രജിസ്ട്രർ ചെയ്ത് ചന്ദ്രനിലേക്ക് പോകാം, ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ പറഞ്ഞു. ച​ന്ദ്ര​നി​ലേ​ക്ക് പ​റ്റി​ല്ലെ​ങ്കി​ല്‍ സൂ​ര്യ​നി​ലേ​ക്ക് പോ​ക​ട്ടെ​യെ​ന്നും ത​ന്‍റെ പ്ര​സ്താ​വ​ന വൃ​ക്തി​പ​ര​മാ​ണെ​ന്നും ബി.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. 

ജ​യ് ശ്രീ​റാം വി​ളി സ​ഹി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ അ​ടൂ​ര്‍ പേ​ര് മാ​റ്റി അ​ന്യ​ഗ്ര​ഹ​ങ്ങ​ളി​ലേ​ക്കു പോ​ക​ണ​മെ​ന്ന് ഗോ​പാ​ല​കൃ​ഷ്ണ​ന്‍ മുന്‍പ് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് ഇ​ക്കാ​ര്യം വീ​ണ്ടും ആ​വ​ര്‍​ത്തി​ച്ച​ത്.

ഇ​ന്ത്യ​യി​ല്‍ ജ​യ് ശ്രീ​റാം മു​ഴ​ക്കാ​ന്‍ ത​ന്നെ​യാ​ണ് ജ​ന​ങ്ങ​ള്‍ വോ​ട്ട് ചെ​യ്ത​തെ​ന്നും ഗോ​പാ​ല​കൃ​ഷ്ണ​ന്‍ പറഞ്ഞു. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ല്‍​നി​ന്ന് ഒ​ന്നും കി​ട്ടാ​ത്ത​തി​നൊ അ​തോ, കി​ട്ടാനോ, പ്ര​ധാ​ന​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി​യ​തെ​ന്ന ചോദ്യത്തോടെ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ അ​ടൂ​രി​നെ ആ​ക്ഷേ​പി​ക്കു​ക​യും ചെ​യ്തിരുന്നു. 

ഫേസ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം:-
"ജയ് ശ്രീരാംവിളി സഹിക്കുന്നില്ലങ്കിൽ അടൂർ ഗോപാലകൃഷ്ണൻ പേര് മാറ്റി അന്യഗ്രഹങ്ങളിൽ ജീവിക്കാൻ പോകുന്നതാണ് നല്ലത്,,കൃഷ്ണനും രാമനും ഒന്നാണ്, പര്യായപദങ്ങളാണ്, ഇത് രാമായണ മാസമാണ്,,ഇൻഡ്യയിലും അയൽ രാജ്യങ്ങളിലും ജയ് ശ്രീരാംവിളി എന്നും ഉയരും,, എപ്പോഴും ഉയരും കേൾക്കാൻ പറ്റില്ലങ്കിൽ ശ്രീഹരി കോട്ടയിൽ പേര് രജിസ്ട്രർ ചെയ്ത് ചന്ദ്രനിലേക്ക് പോകാം,,, 

ഇൻഡ്യയിൽ ജയ് ശ്രീരാംമുഴക്കാൻ തന്നെയാണ് ജനങ്ങൾ വോട്ട് ചെയ്തത്,,, ഇനിയും മുഴക്കും വേണ്ടിവന്നാൽ അടൂരിന്റെ വീടിന്റെ മുന്നിലും വിളിക്കും,, അത് ജനാധിപത്യ അവകാശമാണ്,, ഇൻഡ്യയിൽവിളിച്ചില്ലങ്കിൽ പിന്നെ എവിടെ വിളിക്കും,, ഗാന്ധിജി ഇന്ന് ഉണ്ടായിരുന്നങ്കിൽ അടൂരിന്റെ വീട്ട് പടിക്കൽ ഉപവാസം കിടന്നേനെ,,, സർ ,അങ്ങ് ആദരിക്കപ്പെടേണ്ട സിനിമ സംവിധായകനാണ് പക്ഷെ രാജ്യത്തിന്റെ സംസ്കാരത്തെ അപലപിക്കരുത്,,, ജയ് ശ്രീരാംവിളിച്ചതിന് മമത ഹിന്ദുക്കളെ തടവറയിലിട്ടപ്പോളും,,,, ശരണം വിളിച്ചതിന് പിണറായി 144 പ്രഖ്യാപിച്ച് കേസ്സ് എടുത്തപ്പോളും,,, സ്വന്തം സഹപാഠിയുടെ നെഞ്ചിൽ കത്തി ഇറക്കിപ്പോളും താങ്കൾ പ്രതികരിച്ചില്ലല്ലൊ,,, മൗനവൃതത്തിലായിരുന്നൊ,,, ഇപ്പോൾ ജയ് ശ്രീരാംവിളിക്കെതിരെ പ്രതികരിക്കുന്നത് കിട്ടാത്ത മുന്തിരിയുടെ കയ്പ് കൊണ്ടാണന്ന് അറിയാം, കേന്ദ്ര സർക്കാരിൽ നിന്ന് ഒന്നും കിട്ടാത്തതിനൊ അതൊ കിട്ടാനൊ,,, പരമപുഛത്തോടെ,,,,,,,"

എന്നാല്‍, ഗോ​പാ​ല​കൃ​ഷ്ണന്‍റെ പരാമര്‍ശത്തിന് വളരെ സൗമ്യമായി തന്നെ അടൂരിന്‍റെ മറുപടിയും എത്തി. 

"​വിവരക്കേടിന് എന്ത് മറുപടിയാണ് പറയുക? വീടിന് മുന്‍പില്‍ വന്ന് അവര്‍ മുദ്രാവാക്യം വിളിക്കട്ടെ, അവര്‍ക്കൊപ്പം ഞാനും കൂടാം. എന്നാല്‍ ജയ് ശ്രീറാം വിളി കൊലവിളിയായി മാറരുത്", അദ്ദേഹം പറഞ്ഞു.

ശ്രീരാമനെ ഈ വഷളന്‍മാര്‍ അപമാനിക്കുകയാണ്. മാതൃകാപുരുഷനായാണ് ശ്രീരാമനെ എല്ലാവരും കാണുന്നത്. അതില്‍ ശക്തമായ പ്രതിഷേധമുണ്ട്. ശ്രീരാമന്‍റെ പേര് ഇത്തരത്തില്‍ ദുരുപയോഗപ്പെടുത്തരുത് എന്നാണ് പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തില്‍ പരാമര്‍ശിച്ചത്.

ബിജെപിക്കാരുടെ മാത്രം സ്വന്തമല്ല ശ്രീരാമന്‍. എല്ലാ ജനങ്ങളും ബഹുമാനിക്കുന്ന ആരാധ്യപുരുഷനാണ് അദ്ദേഹം. ദൈവമായി സ്വീകരിക്കാന്‍ വയ്യെങ്കില്‍ അങ്ങനെ കണ്ടാല്‍ മതി. അത്യന്തം നീതിമാനും യോഗ്യനുമായുള്ള ഭരണാധികാരിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ നാമധേയത്തെ അപമാനിക്കരുത് എന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്, അടൂര്‍ പ്രതികരിച്ചു.

രാജ്യത്തിന്‍റെ മതേതര പ്രതിച്ഛായ തകരുന്നതില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയ 49 പ്രമുഖര്‍ക്ക് നേരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. എങ്കിലും  ഇവര്‍ക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

 

Trending News