Brahmapuram Fire: ബ്രഹ്മപുരത്തെ തീ ഇന്നത്തോടെ പൂർണ്ണമായും അണയ്ക്കും, മാലിന്യ പ്രതിസന്ധിയും പരിഹരിക്കുമെന്ന് കലക്ടർ

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ അണയ്ക്കൽ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്ന് എറണാകുളം കലക്ടർ ഉമേഷ് പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Mar 13, 2023, 02:28 PM IST
  • തീ അണയ്ക്കൽ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്ന് കലക്ടർ പറഞ്ഞു.
  • തീയണച്ച ശേഷവും ഇവിടെ നിരീക്ഷണം തുടരും.
  • മാലിന്യ പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്നും കലക്ടർ ഉമേഷ് കൂട്ടിച്ചേർത്തു.
Brahmapuram Fire: ബ്രഹ്മപുരത്തെ തീ ഇന്നത്തോടെ പൂർണ്ണമായും അണയ്ക്കും, മാലിന്യ പ്രതിസന്ധിയും പരിഹരിക്കുമെന്ന് കലക്ടർ

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ ഇന്ന് പൂർണമായും അണയ്ക്കാൻ സാധിക്കുമെന്ന് എറണാകുളം കലക്ടർ എൻ.എസ്.കെ ഉമേഷ്. തീ അണയ്ക്കൽ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്ന് കലക്ടർ പറഞ്ഞു. തീയണച്ച ശേഷവും ഇവിടെ നിരീക്ഷണം തുടരും. മാലിന്യ പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്നും കലക്ടർ ഉമേഷ് കൂട്ടിച്ചേർത്തു. 

അതേസമയം ബ്രഹ്മപുരത്തെ തീപിടിത്തം കേരളം കണ്ട ഏറ്റവും വലിയ മനുഷ്യ നിർമിത ദുരന്തമെന്ന് പ്രതിപക്ഷം നിയമസഭയിൽ പറഞ്ഞു. ഭരണകൂടത്തിൻ്റെ പിടിപ്പുകേടാണ് ഈ ദുരന്തത്തിന് കാരണമെന്നും ടിജെ വിനോദ് എംഎൽഎ പറഞ്ഞു. അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയപ്പോഴാണ് ടിജെ വിനോദിന്റെ പരാമർശം. വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടതിന് ശേഷമാണ് സർക്കാർ ഊർജിതമായി ഇടപെട്ടത്. ബ്രഹ്മപുരത്തെ അവസ്ഥ എൻഡോസൾഫാൻ ദുരന്തത്തിന് സമാനമാണ്. തീപിടിത്തം ഉണ്ടായി ആദ്യ രണ്ടുദിവസം അത് അണയ്ക്കുന്നതിനായി ഒരു ഏകോപനം ഉണ്ടായില്ല. മന്ത്രി പറഞ്ഞ കണക്കിന്റെ ഇരട്ടി ആളുകളാണ് വീടുകൾക്ക് ഉള്ളിൽ ബുദ്ധിമുട്ടുന്നതെന്നും പ്രതിപക്ഷം വ്യക്തമാക്കി. 

Also Read: Brahmapuram fire: ബ്രഹ്മപുരം തീപിടിത്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം; കരാറുകാരെ സംരക്ഷിക്കാൻ നീക്കമെന്ന് വി.ഡി സതീശൻ

 

ബ്രഹ്മപുരത്തെ തീപിടിത്തവും കൊച്ചിയിലെ വിഷപ്പുകയും സഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ടി ജെ വിനോദ് എംഎൽഎയാണ് അടിയന്തപ്രമേയത്തിന് നോട്ടീസ് നൽകിയത്. കഴിഞ്ഞ 11 ദിവസമായി മാരക വിഷവാതകം അന്തരീക്ഷത്തിൽ പടരുന്നത് ജനങ്ങളിൽ അതീവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുകയാണെന്നും ഇത് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ അടിയന്തര പ്രമേയത്തിന് അനുമതി നൽകിയില്ല.

അതേസമയം ബ്രഹ്മപുരത്തെ പുക ശ്വസിച്ചുണ്ടായ ആരോ​ഗ്യപ്രശ്നങ്ങൾ മൂലം 851 പേരാണ് ഇതുവരെ കൊച്ചിയിൽ ചികിത്സ തേടിയത്. സ്വന്തം നിലയ്ക്ക് മരുന്ന് വാങ്ങി ചികിത്സ നടത്തിയവരുമുണ്ട്. ആരോ​ഗ്യവകുപ്പ് നടത്തുന്ന ആരോ​ഗ്യ സർവേ നാളെ മുതൽ തുടങ്ങും. 200 ആശാ പ്രവർത്തകരെ ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. മൊബൈൽ ക്ലിനിക്കുകൾ ഇന്നുമുതൽ ആരംഭിക്കും. കിടപ്പ് രോഗികൾക്ക് പ്രത്യേക ക്രമീകരണമുണ്ട്. ജനങ്ങൾക്ക് ഒപ്പം നിന്നുള്ള പ്രവർത്തനം നടത്തിയെന്നും വലിയ ആശങ്ക ആവശ്യമില്ലെന്നും മന്ത്രി മറുപടി നൽകി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News