ബ്രൂവറി അഴിമതി കേസിൽ സർക്കാരിന് തിരിച്ചടി; തുടർ നടപടികൾ അവസാനിപ്പിക്കണമെന്ന വിജിലൻസ് ഹർജി തള്ളി 

കേസുമായി ബന്ധപ്പെട്ട രേഖകൾ ഹർജിക്കാരനായ രമേശ് ചെന്നിത്തലയ്ക്ക് നൽകണം.ജൂലൈ 17 ന് വിസ്താരം തുടരും

Written by - Zee Malayalam News Desk | Last Updated : Jun 30, 2022, 04:01 PM IST
  • വിജിലൻസ് നീക്കങ്ങൾ കോടതി തള്ളികളയണം എന്നാണ് രമേശ്‌ ചെന്നിത്തലയുടെ വാദം
  • തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയുടെയാണ് വിധി
ബ്രൂവറി അഴിമതി കേസിൽ സർക്കാരിന് തിരിച്ചടി;  തുടർ നടപടികൾ അവസാനിപ്പിക്കണമെന്ന വിജിലൻസ് ഹർജി തള്ളി 

തിരുവനന്തപുരം: ഇടതുപക്ഷ സർക്കാർ ബ്രൂവറിയും -ഡിസ്റ്റിലറിയും അനുവദിച്ചതിൽ അഴിമതി നടത്തിയെന്നാരോപിച്ച കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ തുടർനടപടികൾ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് വിജിലൻസ് സമർപ്പിച്ച അപേക്ഷ തള്ളി.ബ്രൂവറിക്ക് ലൈൻസൻസ് നൽകിയ സമയത്തുള്ള സർക്കാർ ഫയലുകൾ കോടതിയി ഹാജർക്കാൻ നികുതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകണമെന്ന് ആവശ്യപെട്ടന്ന് രമേശ്‌ ചെന്നിത്തല സമർപ്പിച്ച അപേക്ഷ കോടതി അനുവദിച്ചു.തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയുടെയാണ് വിധി.

സമാനമായ ഹർജി ഹൈകോടതി തള്ളുകയും, സുപ്രീം കോടതി ഭേദഗത്തി അനുസരിച്ചുള്ള അനുമതി സർക്കാറും നിഷേധിച്ച കേസിൽ ഒരു തരത്തിലുള്ള നിയമ സാധുതയും ഇല്ലാ എന്നാണ് വിജിലൻസ് കോടതിയിൽ സ്വീകരിച്ചിരുന്ന നിലപാട്. എന്നാൽ കോടതിയിൽ ഇപ്പോൾ നൽകിയ സ്വകാര്യ ഹർജിയുടെ ഭാഗമായുള്ള സാക്ഷി വിസ്‌തരങ്ങളാണ് നടക്കുന്നത് ഇതിന് ശേഷം എന്ത് സംഭവിക്കും എന്നത് കോടതി ഉത്തരവിന് ശേഷമേ അറിയുവാൻ സാധിക്കുകയുള്ളു. അതുകൊണ്ട് ഇത്തരം വിജിലൻസ് നീക്കങ്ങൾ കോടതി തള്ളികളയണം എന്നാണ് രമേശ്‌ ചെന്നിത്തലയുടെ വാദം.

ബ്രൂവറിക്ക് ലൈൻസൻസ് നൽകിയ സമയത്തുള്ള സർക്കാർ ഫയലുകൾ കോടതിയി ഹാജർക്കാൻ നികുതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകണമെന്ന് ആവശ്യം ഉന്നയിച്ചൻ രമേശ്‌ ചെന്നിത്തല കോടതിൽ അപേക്ഷ സമർപ്പിച്ചത്.എന്നാൽ കോടതി കേസിൽ സാക്ഷികളുടെ മൊഴി നേരിട്ട് രേഖപ്പെടുത്തുന്ന സമയത്ത് ഫയലുകൾ  സാക്ഷിയെ കാണിച്ചു കൊടുത്ത് രേഖപ്പെടുത്തുവാൻ സാധിക്കില്ല എന്ന് വിജിലൻസ് ലീഗൽ അഡ്വൈസർ വാദിച്ചിരുന്നു.

കഴിഞ്ഞ തവണ രമേശ്‌ ചെന്നിത്തലയുടെ മൊഴി എടുത്ത ശേഷം മുൻ മന്ത്രിമാരെ സാക്ഷികളായി വിസ്ത്തരിക്കുവാൻ വേണ്ടി സമ്മൻസ് നൽകിയിരുന്നു.ഇവരുടെ സാക്ഷി വിസ്തരം ജൂലൈ 17ന് നടക്കും.മുഖ്യമന്ത്രിയുടെ താല്പര്യം പ്രകാരം മുൻ എക്‌സൈസ് ടി. പി. രാമകൃഷ്ണൻ അനധികൃതമായി തീരുമാനിച്ചു ഇത് അഴിമതിയാണ് എന്നാണ് രമേശ്‌ ചെന്നിത്തലയുടെ ആരോപണം.

മുഖ്യമന്ത്രി പിണറായി വിജയൻ,എക്‌സൈസ് മുൻ മന്ത്രി ടി.പി.രാമകൃഷ്‌ണ,എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിങ്,ബ്രൂവറി - ഡിസ്റ്റിലറി അനുമതി ലഭിച്ച ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാർ എന്നിവർക്കെതിരെയും അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News