സരിതയ്ക്ക് കിട്ടിയ സിബിഐ അന്വേഷണം സ്വപ്നക്ക് കിട്ടുമോയെന്ന് വിഡി സതീശൻ; ബഫർസോണിലും സര്‍ക്കാരിന് വിമർശനം

ബഫർ സോൺ വിഷയം ഒരുലക്ഷം കുടുംബങ്ങളെയെങ്കിലും ബാധിക്കും. സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ഒരു കി.മി ചുറ്റളവിലുള്ള പ്രദേശത്തെ പരിസ്ഥിതിലോല മേഖലയാക്കണമെന്നുള്ള സുപ്രീംകോടതി വിധി കേരളം ചോദിച്ചുവാങ്ങിയതാണ്. യു.ഡി.എഫ് തീരുമാനത്തിന് വിരുദ്ധമായി സംരക്ഷിത വനത്തിന് ചുറ്റുമുള്ള ജനവാസമേഖല ഉൾപ്പെടെയുള്ള ഒരു കി.മി പരിധിയിൽ നിയന്ത്രണമാവാമെന്ന് തീരുമാനമെടുത്ത് അത് കേന്ദ്രത്തിന് അയച്ചത് ഒന്നാം പിണറായി സർക്കാരാണ്.

Written by - Abhijith Jayan | Edited by - Priyan RS | Last Updated : Jun 30, 2022, 01:44 PM IST
  • സർക്കാർ സ്വീകരിച്ചിട്ടുള്ള തെറ്റായ തീരുമാനം കൊണ്ട് തലയിൽ വീണ അപകടമാണിതെന്നും സതീശൻ ആരോപിച്ചു.
  • കേസ് സുപ്രീംകോടതി പരിഗണിച്ചപ്പോൾ കേരളം അനുകൂലമാണെന്ന് കാട്ടി തീരുമാനമെടുക്കുകയായിരുന്നുവെന്നും വി.ഡി സതീശൻ പറഞ്ഞു.
  • ഷാർജ ഭരണധികാരി രാജ് ഭവനിൽ പോയ വഴിക്ക് ക്ലിഫ് ഹൗസിലെക്ക് റൂട്ട് മാറ്റി എന്ന ആരോപണം ഗുരുതര സ്വഭാവമുള്ളതാണ്.
സരിതയ്ക്ക് കിട്ടിയ സിബിഐ അന്വേഷണം സ്വപ്നക്ക് കിട്ടുമോയെന്ന് വിഡി സതീശൻ; ബഫർസോണിലും സര്‍ക്കാരിന് വിമർശനം

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ സർക്കാരിൻ്റെ കെടുകാര്യസ്ഥതയും വീഴ്ചയുമാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. വിഷയം കേരളത്തെ ഗൗരവമായി ബാധിക്കുന്നതാണെന്നും കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാന സർക്കാരിന് കത്തെഴുതിയെങ്കിലും ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറാത്തതിനാൽ അന്നത്തെ വിഞ്ജാപനം റദ്ദാവുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ജനങ്ങളെ കബളിപ്പിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുകയാണ്. സർക്കാർ സ്വീകരിച്ചിട്ടുള്ള തെറ്റായ തീരുമാനം കൊണ്ട് തലയിൽ വീണ അപകടമാണിതെന്നും സതീശൻ ആരോപിച്ചു.

ബഫർ സോൺ വിഷയം ഒരുലക്ഷം കുടുംബങ്ങളെയെങ്കിലും ബാധിക്കും. സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ഒരു കി.മി ചുറ്റളവിലുള്ള പ്രദേശത്തെ പരിസ്ഥിതിലോല മേഖലയാക്കണമെന്നുള്ള സുപ്രീംകോടതി വിധി കേരളം ചോദിച്ചുവാങ്ങിയതാണ്. യു.ഡി.എഫ് തീരുമാനത്തിന് വിരുദ്ധമായി സംരക്ഷിത വനത്തിന് ചുറ്റുമുള്ള ജനവാസമേഖല ഉൾപ്പെടെയുള്ള ഒരു കി.മി പരിധിയിൽ നിയന്ത്രണമാവാമെന്ന് തീരുമാനമെടുത്ത് അത് കേന്ദ്രത്തിന് അയച്ചത് ഒന്നാം പിണറായി സർക്കാരാണ്. ഇത് സംബന്ധിച്ച കേസ് സുപ്രീംകോടതി പരിഗണിച്ചപ്പോൾ കേരളം അനുകൂലമാണെന്ന് കാട്ടി തീരുമാനമെടുക്കുകയായിരുന്നുവെന്നും വി.ഡി സതീശൻ പറഞ്ഞു.

Read Also: Crime: വീട്ടമ്മമാർ അടങ്ങുന്ന ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ; അയച്ചപ്പോള്‍ പിശക് പറ്റിയെന്ന് വൈദീകൻ

പരിസ്ഥിതിലോല മേഖല നിർണയവുമായി ബന്ധപ്പെട്ട് പലതവണ കേന്ദ്രം കരട് വിജ്ഞാപനം പുറത്തിറക്കി. മറുപടി നൽകാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. നാല് തവണ മറുപടി നൽകാനുള്ള സമയം നീട്ടിനൽകി. എന്നിട്ടും മറുപടി നൽകിയില്ല. ഇനിയും നീട്ടിനൽകാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ ഉത്തരവുണ്ടായിരിക്കുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു. സുപ്രീംകോടതി ഉത്തരവ് വന്ന ശേഷം പലയിടങ്ങളിലും ഇവർ ഇതിനെതിരേ സമരം നടത്തുകയാണ്. ഇത് ജനങ്ങളെ കബളിപ്പിക്കലാണെന്നും വി.ഡി സതീശൻ പറഞ്ഞു.

സ്വപ്നയുടെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കണം. ഇത് ഗൗരവതരമേറിയ  വെളിപ്പെടുത്തലുകളാണ്. വിഷയത്തിൽ  മുഖ്യമന്ത്രി മറുപടി പറയട്ടെയെന്നും സതീശൻ പറഞ്ഞു. കാലം ഒരിക്കലും കണക്ക് ചോദിക്കാതെ പോകില്ല. ഷാർജ ഭരണധികാരി രാജ് ഭവനിൽ പോയ വഴിക്ക് ക്ലിഫ് ഹൗസിലെക്ക് റൂട്ട് മാറ്റി എന്ന ആരോപണം ഗുരുതര സ്വഭാവമുള്ളതാണ്. പിണറായി വിജയൻ ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്‌ വിടാൻ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കെ ഫോൺ അഴിമതി പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ടെൻഡർ നടപടികളിൽ ക്രമക്കേടുണ്ട്. കെ ഫോൺ വീണ്ടും അന്തരീക്ഷത്തിലേക്ക് വരുന്നു. സ്പ്ലിംഗ്ലറിലൂടെ ആരോഗ്യ വിവരങ്ങൾ സർക്കാർ വിറ്റുവെന്നുള്ളത് അന്നത്തെ പ്രതിപക്ഷ നേതാവ് ഉന്നയിച്ചിരുന്നു. 

Read Also: Covid India Update: പ്രതിദിനം 10,000ലധികം കേസുകള്‍, വിമാനയാത്രക്കാര്‍ക്ക് പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്രം

വിവരങ്ങൾ ശേഖരിച്ചുകൊണ്ട് താനും അന്ന് വാർത്ത സമ്മേളനം നടത്തിയിരുന്നതാണ്. സ്വർണ്ണക്കടത്ത് കേസിൽ ബാഗേജ് കൊണ്ടുപോയി എന്നുള്ളതിൽ മുഖ്യമന്ത്രി കള്ളം പറഞ്ഞു. യുഎഇയിലേക്ക് ആറന്മുള കണ്ണാടി ബാഗേജിൽ കൊണ്ടുപോയതിലും മുഖ്യമന്ത്രി കളവ് പറയുന്നു. പിണറായിയുടെ ആരോപണങ്ങൾ ജനങ്ങൾക്ക് മുന്നിൽ അധികം കാലം നിൽക്കില്ല. സോളാർകേസ് പ്രതി സരിത ആവശ്യപ്പെട്ടപ്പോൾ അനുവദിച്ച സി.ബി.ഐ അന്വേഷണം സ്വപ്നയ്ക്ക് കിട്ടുമോയെന്നും സതീശൻ ചോദിച്ചു. ഇ.ഡിക്ക് കള്ളപ്പണ ഇടപാടും മറ്റുമാണ് അന്വേഷിക്കാനാവുക. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയം അന്വേഷിക്കേണ്ടത് സി.ബി.ഐ ആണ്. ഇ.ഡിക്ക് പുറമേ സിബിഐ അന്വഷണം വേണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News