ബഫർസോൺ സമരം വ്യാപിക്കുന്നു: എരുമേലിയിൽ വനംവകുപ്പിന്‍റെ ബോർഡ് പിഴുതെടുത്ത് നാട്ടുകാർ

ഇന്ന് രാവിലെയാണ് ബഫർ സോൺ വിഷയത്തിൽ വ്യാപക പ്രതിഷേധവുമായി ഏഞ്ചൽവാലി നിവാസികൾ രംഗത്തെത്തിയത്. കഴിഞ്ഞദിവസം സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഭൂപടത്തിൽ ജനമാസ മേഖല ബഫർ സോണിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ വ്യാപക പരാതികളാണ് നാട്ടുകാർ ഉയർത്തിയത്.

Edited by - Zee Malayalam News Desk | Last Updated : Dec 23, 2022, 06:51 PM IST
  • ഇന്ന് രാവിലെയാണ് ബഫർ സോൺ വിഷയത്തിൽ വ്യാപക പ്രതിഷേധവുമായി ഏഞ്ചൽവാലി നിവാസികൾ രംഗത്തെത്തിയത്.
  • എരുമേലി പഞ്ചായത്തിലെ 11 , 12 വാർഡുകളായ എയ്ഞ്ചൽ വാലി ,പമ്പാവാലി എന്നീ പ്രദേശങ്ങൾ പൂർണമായി ബഫർ സോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
  • ഇന്ന് രണ്ടു മണിക്ക് ചേരുന്ന പഞ്ചായത്ത് കമ്മറ്റി യോഗത്തിന് ശേഷമാവും എയ്ഞ്ചൽ വാലി നിവാസികൾ തങ്ങളുടെ അടുത്ത സമര നടപടികൾ തീരുമാനിക്കുക.
ബഫർസോൺ സമരം വ്യാപിക്കുന്നു: എരുമേലിയിൽ വനംവകുപ്പിന്‍റെ ബോർഡ് പിഴുതെടുത്ത് നാട്ടുകാർ

പത്തനംതിട്ടി: ബഫർ സോൺ വിഷയത്തിൽ വൻ പ്രതിഷേധവുമായി എരുമേലി എയ്ഞ്ചൽ വാലി നിവാസികൾ. ജനവാസ മേഖല ബഫർ  സോണിൽ ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് എത്തിയത്. വനം വകുപ്പിന്റെ ബോർഡ് പിഴുതെടുത്ത് റേഞ്ച് ഓഫീസിനു മുൻപിൽ നാട്ടുകാർ പ്രതിഷേധ ധർണ്ണ നടത്തി..

ഇന്ന് രാവിലെയാണ് ബഫർ സോൺ വിഷയത്തിൽ വ്യാപക പ്രതിഷേധവുമായി ഏഞ്ചൽവാലി നിവാസികൾ രംഗത്തെത്തിയത്. കഴിഞ്ഞദിവസം സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഭൂപടത്തിൽ ജനമാസ മേഖല ബഫർ സോണിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ വ്യാപക പരാതികളാണ് നാട്ടുകാർ ഉയർത്തിയത്. 

Read Also: Nitha Fathima Death : നിദ ഫാത്തിമയുടെ മരണം: ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി കേരള അസോസിയേഷന്‍

എരുമേലി പഞ്ചായത്തിലെ 11 , 12 വാർഡുകളായ എയ്ഞ്ചൽ വാലി ,പമ്പാവാലി എന്നീ പ്രദേശങ്ങൾ പൂർണമായി ബഫർ സോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  ഇരു വാർഡുകളിലുമായി 1200 ൽ പരം ആളുകളാണ് ഇവിടെ താമസിക്കുന്നത്. ബഫർ സോൺ വിഷയത്തിൽ സർക്കാർ മൗനം പാലിക്കുന്നതിനെതിരെയാണ്  നാട്ടുകാർ വൻ പ്രതിഷേധവുമായി മുന്നോട്ടു എത്തിയത്. 

വനം വകുപ്പിന്‍റെ ബോർഡ് പിഴുതെടുത്ത് റേഞ്ച് ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചും, ബോർഡിനു മുകളിൽ കരി ഓയിൽ ഒഴിച്ചും നാട്ടുകാർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി. തുടർന്ന് 11 മണിയോടുകൂടി നാട്ടുകാർ തങ്ങളുടെ പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചു. ഇന്ന് രണ്ടു മണിക്ക് ചേരുന്ന പഞ്ചായത്ത് കമ്മറ്റി യോഗത്തിന് ശേഷമാവും  എയ്ഞ്ചൽ വാലി നിവാസികൾ തങ്ങളുടെ അടുത്ത സമര നടപടികൾ തീരുമാനിക്കുക.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News