Good Friday: ''സന്തോഷകരമായ ദുഃഖവെള്ളി'' ആശംസിക്കാമോ...? ഈ കാര്യം അറിഞ്ഞിരുന്നോളൂ

What is Good Friday:  മുൾക്കിരീടം ചൂടിയപ്പോഴും, ചാട്ടവാറടിയേറ്റപ്പോഴും തന്റെ ശിഷ്യൻ മുപ്പതി വെള്ളിക്കാശിന് തന്നെ ഒറ്റിക്കൊടുത്തപ്പോഴും യേശു ഇപ്രകാരമാണ് പറഞ്ഞത്...

Written by - Zee Malayalam News Desk | Last Updated : Mar 29, 2024, 01:00 PM IST
  • ഒരു മനുഷ്യകുലത്തിന്റെ മുഴുവൻ പാപങ്ങളും സ്വയം ഏറ്റെടുത്ത് കാൽവരിക്കുന്നിൽ മുന്ന് ആണികളാൽ കുരിശിൽ തറയ്ക്കപ്പെട്ട യേശുവിന്റെ ഓർമ്മ ദിവസമാണ് ദുഃഖവെള്ളിയാഴ്ച്ച.
  • മലയാളത്തിൽ ​ഗുഡ് ഫ്രൈഡേ എന്നാൽ ദുഃഖവെള്ളിയാണ്. കുരിശിലേറ്റിയ യേശു സഹിച്ച പീഡനങ്ങളുടേയെല്ലാം അനന്തരഫലം മനുഷ്യരാശിയുടെ രക്ഷയ്ക്ക് വേണ്ടിയായിരുന്നു.
Good Friday: ''സന്തോഷകരമായ ദുഃഖവെള്ളി'' ആശംസിക്കാമോ...? ഈ കാര്യം അറിഞ്ഞിരുന്നോളൂ

വിശേഷ ദിവസങ്ങളിൽ കുടുംബാം​ഗങ്ങൾക്കും, ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കുമെല്ലാം നമ്മൾ സന്തോഷ സൂചകമായി ആശംസകൾ നേരാറുണ്ട്. എന്നാൽ ദുഃഖവെള്ളിയുടെ ദിനത്തിൽ ''ഹാപ്പി ഫ്രൈഡേ'' എന്ന് ആരും ആശംസകൾ അറിയിക്കാറില്ല. ഇനി അഥവാ നിങ്ങൾ ആർക്കെങ്കിലും സന്തോഷകരമായ ദുഃഖവെള്ളിയാഴ്ച്ച ആശംസിക്കുന്നുണ്ടെങ്കിൽ അത് തെറ്റാണ്. 

ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് ദുഃഖവെള്ളി വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. യേശുക്രിസ്തുവിന്റെ ത്യാ​ഗത്തെ അനുസ്മരിക്കുന്ന ദുഃഖവെള്ളി ദിനത്തിൽ ലോകമെമ്പാടും വളരെ പ്രധാന്യത്തോടെയും മതപരമായ ആചാരാനുഷ്ഠാനങ്ങളോടെയും ആചരിക്കുന്നു. 

എന്താണ് ദുഃഖവെള്ളിയാഴ്ച്ചയുടെ സവിശേഷത

ലോകനന്മയ്ക്കുവേണ്ടി യേശുക്രിസ്തു ജീവത്യാ​ഗം ചെയ്ത ദിവസമാണ് ദുഃഖവെള്ളി. 136 കിലോയോളം തൂക്കമുണ്ടായിരുന്ന കുരിശ് സ്വയം തോളിലേറ്റി ​ഗാ​ഗുൽത്താ മലയിൽ നിന്നും തുടങ്ങി യാതനകളുടെ ഭാരം വഹിച്ച് നനടന്നപ്പോഴും, മുൾക്കിരീടം ചൂടിയപ്പോഴും, ചാട്ടവാറടിയേറ്റപ്പോഴും തന്റെ ശിഷ്യൻ മുപ്പതി വെള്ളിക്കാശിന് തന്നെ ഒറ്റിക്കൊടുത്തപ്പോഴും യേശു ഇപ്രകാരമാണ് പറഞ്ഞത്..''ദൈവമേ.. ഇവർ എന്താണ് ചെയ്യുന്നതെന്ന് ഇവർ അറിയുന്നില്ല.  ഇവരോട് പൊറുക്കേണമേ..'' എന്ന്. 

ALSO READ: യേശുവിന്‍റെ കുരിശുമരണത്തിന്‍റെ ഓര്‍മ്മ പുതുക്കി ക്രൈസ്തവർക്ക് ഇന്ന് ദുഖവെള്ളി

ഒരു  മനുഷ്യകുലത്തിന്റെ മുഴുവൻ പാപങ്ങളും സ്വയം ഏറ്റെടുത്ത് കാൽവരിക്കുന്നിൽ മുന്ന് ആണികളാൽ കുരിശിൽ തറയ്ക്കപ്പെട്ട യേശുവിന്റെ ഓർമ്മ ദിവസമാണ് ദുഃഖവെള്ളിയാഴ്ച്ച. അങ്ങനെ കാൽവരിയിൽ യേശു ജീവൻ അർപ്പിച്ച ദിവസം ഇം​ഗ്ലീഷിൽ Good Friday (​ഗുഡ് ഫ്രൈ‍ഡേ/നല്ല വെള്ളി) എന്നും അറിയപ്പെടാൻ തുടങ്ങി. എന്നാൽ മലയാളത്തിൽ ​ഗുഡ് ഫ്രൈഡേ എന്നാൽ ദുഃഖവെള്ളിയാണ്. കുരിശിലേറ്റിയ യേശു സഹിച്ച പീഡനങ്ങളുടേയെല്ലാം അനന്തരഫലം മനുഷ്യരാശിയുടെ രക്ഷയ്ക്ക് വേണ്ടിയായിരുന്നു. ആ ത്യാ​ഗത്തിന്റെ സമരണാർത്ഥം ദുഃഖവെള്ളി ആചരിക്കുന്നു. 

പാപത്തിനുമേൽ നന്മ വിജയിച്ച ദിവസമായും കണക്കാക്കുന്നു. യേശു ദേവൻ നടന്നു തീർത്ത കുരിശിന്റെ വഴിയുടേയും നേരിടേണ്ടി വന്ന പീഡനങ്ങളുടേയും സ്മരണാർത്ഥമാണ് ഇന്ന് ക്രൈസ്തവ വിശ്വാസികൾ ഉപവസിച്ച് കുരിശിന്റെ വഴി ആചരിക്കുന്നത്. ഇന്നേ ദിവസം വെളുത്ത വസ്ത്രങ്ങൾ ധരിച്ച് ചെയ്ത പാപങ്ങൾ എല്ലാം ഏറ്റു പറഞ്ഞ് കുരിശിന്റെ വഴി പിന്തുടരുന്നത് ക്രിസ്തു നേരിടേണ്ടി വന്ന കൊടും പീഡനത്തിന്റെ ഓർമ്മ പുതുക്കൽ കൂടിയാണ്. അദ്ദേഹത്തെ കുരിശിലേറ്റിയതിന്റെ മൂന്നാം ദിനമാണ് ഈസ്റ്റർ ആഘോഷിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News