വനിതാ നേതാക്കളെ അപമാനിച്ച വ്യാപാരിക്കെതിരെ കേസ്

ഇയാളെ  നേരത്തെ വ്യാപാരി വ്യവസായി ഏകോപന  സമിതിയിൽ നിന്ന് അച്ചടക്ക നടപടിയെടുത്ത്  പുറത്താക്കിയിരുന്നു

Written by - Zee Malayalam News Desk | Last Updated : Apr 24, 2022, 07:22 PM IST
  • ഫർണിച്ചർ വ്യാപാരി വണ്ടാമറ്റം സ്വദേശി അജിംസ് മൊയ്‌തീനെതിരെയാണ് കേസ്
  • പ്രതി ഒളിവിലാണെന്നും ഉടൻ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ്
വനിതാ നേതാക്കളെ അപമാനിച്ച വ്യാപാരിക്കെതിരെ കേസ്

കൊച്ചി: വ്യാപാരി വ്യവസായി ഏകോപനസമിതി  വനിതാ വിഭാഗം ജില്ലാ പ്രസിഡന്റിനെയും നേതാക്കളെയും  നവമാധ്യമങ്ങളിലൂടെ അപമാനിച്ചയാൾക്കെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തു. ഫർണിച്ചർ വ്യാപാരിയായ വണ്ടാമറ്റം സ്വദേശി അജിംസ് മൊയ്‌തീനെതിരെയാണ്  കേസെടുത്തത്. ഇയാളെ  നേരത്തെ വ്യാപാരി വ്യവസായി ഏകോപന  സമിതിയിൽ നിന്ന് അച്ചടക്ക നടപടിയെടുത്ത്  പുറത്താക്കിയിരുന്നു. 

വനിതാനേതാക്കൾക്കെതിരെ അശ്‌ളീല ചുവയുള്ള പരാമർശങ്ങളും അധിക്ഷേപകരമായ പരാമർശങ്ങളും നടത്തിയെന്നാരോപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സുബൈദ നാസർ സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ നടപടി.

ജനറൽ ബോഡി എന്ന പേരിൽ 4 വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ വ്യാപാരികളായ സ്ത്രീകൾക്കെതിരെ  നിരന്തരം മോർഫ് ചെയ്ത വീഡിയോ, ഫോട്ടോ, അശ്ശീല ചുവയുള്ള ശബ്ദ സന്ദേശങ്ങൾ എന്നിവ അയച്ചതിനാണ് കേസ് എടുത്തത്.  പ്രതി ഒളിവിലാണെന്നും ഉടൻ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നും പാലാരിവട്ടം പൊലീസ് അറിയിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News