Protest: റീൽസിലെ താരമായ മാമലക്കണ്ടം-മാങ്കുളം റോഡിലൂടെ സഞ്ചരിച്ച യുവാക്കൾക്കെതിരെ കേസ്; പ്രതിഷേധം

Mamalakandam- Mankulam Road: വനത്തിൽ അതിക്രമിച്ച് കടന്നുവെന്ന് ആരോപിച്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നു.   

Last Updated : Dec 9, 2023, 08:37 PM IST
  • വനംവകുപ്പിന്റെ നടപടിയ്‌ക്കെതിരെയാണ് പ്രതിഷേധം.
  • മാങ്കുളത്ത് പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു.
  • വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്തത് ദുരുദ്ദേശത്തോടെയെന്ന് യുവാക്കൾ.
Protest: റീൽസിലെ താരമായ മാമലക്കണ്ടം-മാങ്കുളം റോഡിലൂടെ സഞ്ചരിച്ച യുവാക്കൾക്കെതിരെ കേസ്; പ്രതിഷേധം

ഇടുക്കി: മാമലക്കണ്ടം കുറത്തിക്കുടി മാങ്കുളം റോഡിലൂടെ സഞ്ചരിച്ച യുവാക്കൾക്കെതിരെ വനത്തിൽ അതിക്രമിച്ച് കടന്നുവെന്നാരോപിച്ച് കേസ് രജിസ്റ്റർ ചെയ്ത വനംവകുപ്പ് നടപടിക്കെതിരെ മാങ്കുളത്ത് ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി മാങ്കുളത്ത് പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു. മാമലക്കണ്ടം കുറത്തിക്കുടി മാങ്കുളം റോഡിലൂടെ സഞ്ചരിച്ച പത്ത് യുവാക്കൾക്കെതിരെ കഴിഞ്ഞ ദിവസമായിരുന്നു വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്തത്. 

യാത്രക്കിടെ വാഹനം നിർത്തി യുവാക്കൾ ആവറുകുട്ടി ഭാഗത്ത് വച്ച് വനത്തിനുള്ളിൽ പ്രവേശിച്ചുവെന്നും ഒപ്പമുണ്ടായിരുന്ന നായയെ ഉപയോഗിച്ച് വന്യമൃഗങ്ങൾക്ക് ശല്യമാകുന്ന വിധത്തിൽ പെരുമാറിയെന്നുമാണ് കേസ് സംബന്ധിച്ച വനംവകുപ്പിന്റെ വിശദീകരണം. സംഭവത്തിന് പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് വിവിധ കേന്ദ്രങ്ങളിൽ നിന്നും ഉയരുന്നത്. ദുരുദ്ദേശ്യത്തോടെയാണ് വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും യുവാക്കൾ വനത്തിനുള്ളിൽ പ്രവേശിച്ചുവെന്ന വനംവകുപ്പിന്റെ വാദമടക്കം തെറ്റാണെന്നും വിമർശനമുയരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു മാങ്കുളത്ത് ജനകീയ പ്രതിഷേധം സംഘടിപ്പിച്ചത്. 

ALSO READ: ഹൈക്കോടതിയുടെ നിർദേശത്തിന് പുല്ല് വില; നവകേരള സദസ്സിന്റെ വിളംബര ജാഥയ്ക്ക് വിദ്യാർഥികളെ അണിനിരത്തി

റേഷൻ കട സിറ്റിയിൽ നിന്നുമാണ് പ്രകടനം ആരംഭിച്ചത്. മാങ്കുളം സെന്റ് മേരീസ് പള്ളി വികാരി ഫാ. മാത്യു കരോട്ട് കൊച്ചറക്കൽ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വ്യാപാരി സംഘടന പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മറ്റിതര സംഘടന ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു. വന്യമൃഗങ്ങളുടെ സൈ്വര്യ വിഹാരത്തിന് തടസ്സമാകുന്നുവെന്ന കാരണത്താൽ മാമലക്കണ്ടം കുറത്തിക്കുടി മാങ്കുളം റോഡിലൂടെയുള്ള ഗതാഗതം വനംവകുപ്പ് തടഞ്ഞിരുന്നു. 

ഇതിനെതിരെ കുട്ടമ്പുഴ പൗരസമിതി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് റോഡ് താൽക്കാലികമായി തുറന്ന് നൽകാൻ ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായി ഈ പാതയിലൂടെ ആളുകൾ സഞ്ചരിക്കുന്നുണ്ട്. ഇതിനിടെയാണ് യുവാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത വനംവകുപ്പിന്റെ നടപടി ഉണ്ടായിട്ടുള്ളത്. കേസ് രജിസ്റ്റർ ചെയ്ത് അടിമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ യുവാക്കൾക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News