കാവേരി നദിജല തര്‍ക്കം: കുടങ്ങി കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍

കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ബംഗളുരുവില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാനായി കേരളത്തിലേക്ക് രണ്ട് പ്രത്യേക ട്രെയിനുകള്‍ കൂടി അനുവദിച്ചു. കേരളത്തിന്‍റെയും കര്‍ണാടകത്തിന്‍റെയും അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് ബംഗളുരുവില്‍ നിന്ന് പ്രത്യേക ട്രെയിന്‍ അനുവദിച്ചത്. കൂടാതെ കേരള സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന്‍ നിലവില്‍കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെടുന്ന ട്രെയിനുകളില്‍ അധിക കൊച്ചുകള്‍ ഘടിപ്പിക്കാനും തീരുമാനമായി.

Last Updated : Sep 13, 2016, 12:11 PM IST
കാവേരി നദിജല തര്‍ക്കം: കുടങ്ങി കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍

ബംഗളുരു: കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ബംഗളുരുവില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാനായി കേരളത്തിലേക്ക് രണ്ട് പ്രത്യേക ട്രെയിനുകള്‍ കൂടി അനുവദിച്ചു. കേരളത്തിന്‍റെയും കര്‍ണാടകത്തിന്‍റെയും അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് ബംഗളുരുവില്‍ നിന്ന് പ്രത്യേക ട്രെയിന്‍ അനുവദിച്ചത്. കൂടാതെ കേരള സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന്‍ നിലവില്‍കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെടുന്ന ട്രെയിനുകളില്‍ അധിക കൊച്ചുകള്‍ ഘടിപ്പിക്കാനും തീരുമാനമായി.

ചൊവ്വാഴ്ച രാവിലെ 11.15ന് ബാംഗ്ലൂര്‍ സിറ്റി സ്റ്റേഷനില്‍ പുറപ്പെടുന്നു ട്രെയിനിന് കന്റോണ്‍മെന്റ, കെആര്‍ പുരം, കര്‍മലാരം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാവും. ഈ തീവണ്ടിയുടെ എല്ലാ കോച്ചുകളും ജനറല്‍ ആയിരിക്കും.തിരുവനന്തപുരത്തേക്കാണ് തീവണ്ടിയെങ്കിലും മലബാറിലേക്കുള്ള യാത്രക്കാര്‍ക്കും ഈ തീവണ്ടി ഉപയോഗപ്പെടുത്താം. 

ഷൊര്‍ണ്ണൂര്‍ വഴി കടന്നു പോകുന്ന ഈ ട്രെയിന്‍ അവിടെ എത്തിയ ശേഷം വടക്കന്‍ കേരളത്തിലുള്ള യാത്രക്കാര്‍ക്കായി ഷൊര്‍ണ്ണൂരില്‍ നിന്ന് കണ്ണൂരിലേക്ക് മറ്റൊരു സ്പെഷ്യല്‍ ട്രെയിനും സര്‍വ്വീസ് നടത്തുന്നതായിരിക്കും.സംഘര്‍ഷത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ കുടുങ്ങികിടക്കുന്ന കെ.എസ്.ആര്‍.ടി.സി ബസുകളും ഇന്നലെ അര്‍ധരാത്രിയോടെ നാട്ടിലേക്ക് പുറപ്പെട്ടിരുന്നു.

ട്രെയിന്‍, ബസ് ഗതാഗതം പ്രതിസന്ധിയില്‍ ആയതോടെ വിമാനക്കന്പനികള്‍ക്കാണ് കോളടിച്ചത്. നിരക്ക് കൂടി വിമാനക്കന്പനികള്‍ മലയാളികളെ പിഴിയുകയാണ്. 10,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക് കൂടിയിരിക്കുന്നത്. നാളെ ഓണമാഘോഷിക്കുന്നതിനാല്‍ ഏതു വിധേനെയും നാട്ടില്‍ എത്താനുള്ള തത്രപ്പാടിലാണ് മലയാളികള്‍.

അതേസമയം സംഘര്‍ഷത്തെ തുടര്‍ന്ന് ബെംഗളൂരുവില്‍ കുടുങ്ങികിടക്കുന്ന 43 കെഎസ്‌ആര്‍ടിസി ബസുകളും തിങ്കളാഴ്ച അര്‍ധരാത്രിയോടെ നാട്ടിലേക്ക് പുറപ്പെട്ടു തുടങ്ങി. ആദ്യഘട്ടത്തില്‍ അഞ്ചു ബസുകള്‍ പോലീസ് സംരക്ഷണയോടെ മംഗലാപുരം വഴി കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. പുലര്‍ച്ചയ്ക്ക് മുന്‍പേ തന്നെ അവശേഷിക്കുന്ന ബസുകളും കേരളത്തിലേക്ക് പുറപ്പെടും എന്ന് കെഎസ്‌ആര്‍ടിസി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Trending News