ബെംഗലുരു: കാവേരി നദിജലം തമിഴ്നാടിനു വിട്ടു കൊടുക്കനുള്ള ഉത്തരവിനെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രിം കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാവത്തതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ വിവിധ ഇടങ്ങളില്‍ സംഘര്‍ഷം രൂക്ഷമായി. ഇതേതുടര്‍ന്ന്‍ 200 പേരെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടില്‍ നിന്നുള്ളതെന്ന് ഉറപ്പാക്കുന്ന വാഹനങ്ങള്‍ക്ക് നേരെ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ വാഹനങ്ങളുടെ നമ്പര്‍ പ്ളേറ്റുകള്‍ പോലീസുകാര്‍ തന്നെ അഴിച്ചു മാറ്റി.
ബെംഗളൂരു നഗരത്തില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ 16 പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ 144 പ്രഖ്യാപിച്ചു. നഗരത്തില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ കൂട്ടംകൂടുന്നത് നിരോധിച്ചിട്ടുണ്ട്. നഗരത്തില്‍ ബുധനാഴ്ചവരെ നിരോധനാഴ്ച തുടരും
അതേസമയം സ്ഥിതിഗതികള്‍ ശാന്തമായതായി റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ രാത്രിയില്‍ കാര്യമായി അക്രമം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കേരളത്തിലേക്കും തമിഴ്നാട്ടിലേക്കുമുള്ള വാഹനങ്ങള്‍ അങ്ങിങ്ങായി ഓടിത്തുടങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സംഘര്‍ഷത്തെ തുടര്‍ന്ന്‍ തമിഴ്നാട്ടിലെ കര്‍ണാടക സ്ഥാപനങ്ങള്‍ക്കും കര്‍ണാടകക്കാര്‍ക്കും തമിഴ്നാട് സര്‍ക്കാരും സുരക്ഷിതത്വം നല്‍കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സിദ്ധരാമയ്യ ജയലളിതയ്ക്കും കത്ത കൈമാറി. കഴിഞ്ഞ ദിവസം ജയലളിതയും സ്വന്തം നാട്ടുകാര്‍ക്ക് കര്‍ണാടകത്തില്‍ സംരക്ഷണ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
സ്ഥിതിഗതികൾ വിലയിരുത്താൻ കർണാടക മന്ത്രിസഭയുടെ അടിയന്തരയോഗം ഇന്നു ചേരും. ജനങ്ങൾ സമാധാനം പാലിക്കണമെന്നു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ഹഗനപള്ളിയില്‍ പൊലീസ് വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു. പൊലീസ് വാഹനം പ്രതിഷേധക്കാര്‍ കത്തിക്കാന്‍ ശ്രമിച്ചതിനത്തെുടര്‍ന്നാണ് വെടിയുതിര്‍ത്തത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മൈസൂരിലെ വീടിനുനേരെ കല്ലേറുണ്ടായി.
നേരത്തെ, കാവേരി തര്‍ക്കത്തില്‍ കന്നഡ സിനിമാതാരങ്ങളെയും അവരുടെ ഇടപെടലുകളെയും വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട തമിഴ്നാട് വിദ്യാര്‍ത്ഥിക്ക് ബംഗലുരുവില്‍ ഒരു സംഘമാളുകള്‍ മര്‍ദിച്ചിരുന്നു. ഇതേതുടര്‍ന്ന്‍ ചെന്നൈയില്‍ കര്‍ണാടകക്കാരുടെ ഹോട്ടലിന് നേരെ പെട്രോള്‍ ബോംബ് ആക്രമണം ഉണ്ടായി. കര്‍ണാടകക്കാര്‍ തമിഴ്നാട് വിട്ടുപോണമെന്ന ആവശ്യവും ഉയര്‍ത്തിയിട്ടുണ്ട്.
#WATCH: Protesters set more than 20 buses on fire in #Bengaluru's KPN bus depot #CauveryProtests pic.twitter.com/WBby0fuA8o
— ANI (@ANI_news) September 12, 2016