നെടുങ്കണ്ടം കസ്റ്റഡി മരണം: ഒന്നാം പ്രതി എസ്ഐ സാബുവിനെ സിബിഐ അറസ്റ്റു ചെയ്തു

സാബുവിന്‍റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.    

Last Updated : Feb 17, 2020, 10:08 AM IST
നെടുങ്കണ്ടം കസ്റ്റഡി മരണം: ഒന്നാം പ്രതി എസ്ഐ സാബുവിനെ സിബിഐ അറസ്റ്റു ചെയ്തു

തിരുവനന്തപുരം:  സാമ്പത്തിക തട്ടിപ്പു കേസില്‍ പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന രാജ്കുമാറിന്‍റെ കസ്റ്റഡി കൊലപാതകത്തില്‍ ഒന്നാം പ്രതി എസ്.ഐ. സാബുവിനെ സിബിഐ അറസ്റ്റു ചെയ്തു.

സാബുവിന്‍റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.  

ഈ കേസിലെ സിബിഐയുടെ ആദ്യ അറസ്റ്റാണിത് സാബുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ട്.  കേസില്‍ സിബിഐ അന്വേഷണം കഴിഞ്ഞ ആഗസ്റ്റിലാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്.

പൊലീസുകാര്‍ പ്രതികളായ കേസ് എന്ന നിലയ്ക്കായിരുന്നു അന്വേഷണം സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവിലെ ജഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം നടക്കുന്നതിനു പുറമേയാണ് കേസ് സിബിഐയ്ക്ക് വിടാനായി സര്‍ക്കാര്‍ അന്ന് തീരുമാനിച്ചത്.

ജൂണ്‍ 21 നായിരുന്നു തൂക്കുപാലത്തെ തട്ടിപ്പ് കേസില്‍ പീരുമേട് സബ്ജയിലില്‍ റിമാന്‍ഡിലായിരുന്ന രാജ്കുമാര്‍ പീരുമേട് സബ് ജയിലില്‍ വച്ച് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. 

Trending News