HBD Mohanlal: പിറന്നാൾ നിറവിൽ മലയാളത്തിന്റെ 'എമ്പുരാൻ'; മലയാളികളുടെ ലാലേട്ടന് ഇന്ന് 64 വയസ്

Mohalal @ 64: ഇടവ മാസത്തിലെ രേവതി നക്ഷത്രത്തിൽ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലായിരുന്നു മോഹൻലാല്‍ ജനിച്ചതെങ്കിലും  തിരുവനന്തപുരത്തെ മുടവന്‍മുകള്‍ എന്ന സ്ഥലത്തെ തറവാട് വീട്ടിലായിരുന്നു മോഹന്‍ലാലിന്റെ ബാല്യകാലം. 

Written by - Zee Malayalam News Desk | Last Updated : May 21, 2024, 10:52 AM IST
  • ലയാളികളുടെ ലാലേട്ടന് ഇന്ന് 64 വയസ്
  • ലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നമ്മുടെ സ്വന്തം ലാലേട്ടൻ
  • താരരാജാവിന്റെ പിറന്നാൾ ഗംഭീരമാക്കാൻ നാടും നഗരവും ഒരുങ്ങികഴിഞ്ഞു
HBD Mohanlal: പിറന്നാൾ നിറവിൽ മലയാളത്തിന്റെ 'എമ്പുരാൻ'; മലയാളികളുടെ ലാലേട്ടന് ഇന്ന് 64 വയസ്

HBD Mohanlal: പല തലമുറകൾ മാറിമറിഞ്ഞെങ്കിലും ഇന്നും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നമ്മുടെ സ്വന്തം ലാലേട്ടൻ.  ഒരുവശം ചരിഞ്ഞ തോളുമായി കുസൃതി നിറഞ്ഞ ചിരിയുമായി നമ്മുടെ ഇടയിൽ മോഹൻലാൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ ഏറെയായി. 

Also Read: 'ഖുറേഷി എബ്രഹാം' വരുന്നു; പിറന്നാൾ ദിനത്തിൽ മോഹൻലാൽ ആരാധകർക്ക് ആവേശമായി പോസ്റ്റർ

ഇന്നിതാ ആ മഹാനടന്റെ 64-ാം പിറന്നാളാണ്.  താരരാജാവിന്റെ പിറന്നാൾ ഗംഭീരമാക്കാൻ നാടും നഗരവും ഒരുങ്ങികഴിഞ്ഞു. നടനവിസ്മയം മോഹൻലാൽ തിരശ്ശീലയിൽ ആടിത്തിമിർത്തത് ഒട്ടനവധി കഥാപാത്രങ്ങളാണ്.  വിശ്വനാഥന്‍ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകനായി 1960 മെയ് 21നായിരുന്നു മോഹന്‍ലാലിന്റെ ജനനം.

Also Read: ജൂൺ വരെ ഈ 4 രാശിക്കാർക്ക് അടിപൊളി സമയം, ലഭിക്കും വൻ നേട്ടങ്ങൾ!

ഇടവ മാസത്തിലെ രേവതി നക്ഷത്രത്തിൽ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലായിരുന്നു മോഹൻലാല്‍ ജനിച്ചതെങ്കിലും  തിരുവനന്തപുരത്തെ മുടവന്‍മുകള്‍ എന്ന സ്ഥലത്തെ തറവാട് വീട്ടിലായിരുന്നു മോഹന്‍ലാലിന്റെ ബാല്യകാലം.  തിരുവനന്തപുരം മോഡല്‍ സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മോഹന്‍ലാല്‍ എംജി കോളേജില്‍ നിന്നാണ് ബികോം ബിരുദം സ്വന്തമാക്കിയത്.  മഹാ നടന് ആശംസകളുമായി മമ്മൂട്ടിയടക്കമുള്ള മഹാനടന്മാർ രംഗത്തെത്തിയിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News