തിരുവനന്തപുരം: വന്യജീവി വാരാഘോഷം - 2023 ന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 02 തിങ്കളാഴ്ച രാവിലെ 10 മണിക്ക് തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് പുത്തൂരില്‍ നടക്കും. റവന്യു വകുപ്പ് മന്ത്രി അഡ്വ.കെ.രാജന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ചടങ്ങ് വനം - വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
വാരാഘോഷത്തിന്റെ ഭാഗമായി കേരളത്തിലെ വന്യജീവിസങ്കേതങ്ങളിലും ദേശീയോദ്യാനങ്ങളിലും പ്രവേശനം സൗജന്യമായിരിക്കും. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി മത്സരങ്ങള്‍ ഉള്‍പ്പെടെ വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
ALSO READ: ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദ സാധ്യത; കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ പെയ്തേക്കും
സുവോളജിക്കല്‍ പാര്‍ക്ക് സബ് സ്റ്റേഷന്‍ ഉദ്ഘാടനം വൈദ്യുതി വകുപ്പു മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയും തൃശൂര്‍ മൃഗശാലയില്‍ നിന്നുള്ള മയിലുകളുടെ കൈമാറ്റം മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണിയും നിര്‍വ്വഹിക്കും. പുത്തൂര്‍ സുേേവാളജിക്കല്‍ പാര്‍ക്കിലേയ്ക്ക് മയിലുകളെ റവന്യു വകുപ്പ് മന്ത്രി അഡ്വ.കെ.രാജന്‍ ഏറ്റുവാങ്ങും. ചടങ്ങില്‍ സ്റ്റേറ്റ് ഓഫ് ഇന്ത്യാ ബേര്‍ഡ്‌സ് പുസ്തക പ്രകാശനം ദേവസ്വം, എസ്‌സി /എസ്റ്റി, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും.
അരണ്യം വന്യജീവി വിശേഷാല്‍ പതിപ്പ് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ ക്ഷേമ വകുപ്പു മന്ത്രി ഡോ.ആര്‍.ബിന്ദു പ്രകാശനം ചെയ്യും. ടി.എന്‍.പ്രതാപന്‍ എംപി, എം.കെ.വര്‍ഗ്ഗീസ്, തൃശൂര്‍ മേയര്‍, മുന്‍ വനം മന്ത്രി അഡ്വ.കെ.രാജു എന്നിവര്‍ മുഖ്യാതിഥികളാകും. മുഖ്യ വനം മേധാവി ഗംഗാസിംഗ് ഐ.എഫ്.എസ് ആമുഖ പ്രഭാഷണം നടത്തും.
എംഎല്‍എമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുക്കുന്നചടങ്ങിൽ പിസിസിഎഫും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ ഡി.ജയപ്രസാദ് ഐ.എഫ്.എസ് സ്വാഗതവും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍ ആര്‍.കീര്‍ത്തി ഐ.എഫ്.എസ് കൃതജ്ഞതയുമര്‍പ്പിക്കും. വാരാഘോഷത്തിന്റെ സമാപന സമ്മേളനം ഒക്ടോബര്‍ 08-ന് കോഴിക്കോട് നടക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...