Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 6 ജില്ലകളിൽ യെല്ലോ അലർട്ടും!

Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ അതിശക്തമായ മഴ സാധ്യതയായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Oct 8, 2024, 08:47 AM IST
  • സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ
  • മഴയ്ക്ക് പുറമെ ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്
  • ഈ മാസം 11 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അതിശക്ത മഴക്കുള്ള സാധ്യത
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 6 ജില്ലകളിൽ യെല്ലോ അലർട്ടും!

തിരുവനന്തപുരം: തെക്കൻ കേരളത്തിന്‌ മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് മഴ കണക്കുമെന്ന് റിപ്പോർട്ട്. മഴയ്ക്ക് പുറമെ ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

Also Read: വിവാദങ്ങളൊഴിയാതെ ശ്രീനാഥ് ഭാസി; മുൻപും ലഹരി ഉപയോ​ഗ ആരോപണം, വിലക്ക്, അറസ്റ്റ്

ഈ മാസം 11 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അതിശക്ത മഴക്കുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഈ ദിവസങ്ങളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും നാളെ ഇടുക്കിയിലും പത്താം തിയതി പത്തനംതിട്ട, ഇടുക്കി ജില്ലകളിലും പതിനൊന്നാം തിയതി  തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

Also Read: ഹരിയാനയിലും കശ്മീരിലും ആര് വാഴും? ആര് വീഴും? വോട്ടെണ്ണൽ ആരംഭിച്ചു

അതുപോലെ ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും ഒക്ടോബർ പത്തിന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലും ഒക്ടോബർ 11 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read: മേട രാശിക്കാർക്ക് കർമ്മരംഗത്ത് ഉയർച്ച, മിഥുന രാശിക്കാർക്ക് ചെലവേറും, അറിയാം ഇന്നത്തെ രാശിഫലം!

തെക്കൻ കേരളത്തിന്‌ മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഒക്ടോബർ 9 ഓടെ ലക്ഷദ്വീപിന്‌ മുകളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. തുടർന്ന് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നും. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ മുതൽ ലക്ഷദ്വീപ് വരെ തെക്കൻ കേരളം, തെക്കൻ തമിഴ്നാട് വഴി ന്യുനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നുവെന്നും. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ  അടുത്ത ഒരാഴ്ച വ്യാപകമായി നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News