Chief Minister’s Education Empowerment Fund രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഇതിൽ ലഭിക്കുന്ന ഫണ്ട് വിദ്യാഭ്യാസ ആവശ്യത്തിന് മാത്രമായിരിക്കും ഉപയോഗിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി

Written by - Zee Malayalam News Desk | Last Updated : Aug 4, 2021, 09:15 PM IST
  • വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച വെബ്‌പോർട്ടലിലൂടെ ഫണ്ട് നൽകാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു
  • തദ്ദേശസ്ഥാപനങ്ങൾ മുഖേനയാണ് ഓരോ പ്രദേശത്തും വിദ്യാകിരണം പദ്ധതി നടപ്പാക്കുന്നത്
  • നാടിനോടും കുട്ടികളുടെ വിദ്യാഭ്യാസത്തോടും താത്പര്യമുള്ള എല്ലാവരും ഇതുമായി സഹകരിക്കുമെന്ന് സർക്കാരിന് ഉറച്ച പ്രതീക്ഷയുണ്ട്
  • ഡിജിറ്റൽ ഉപകരണങ്ങളും പ്രധാനമാണ് എന്ന കാഴ്ചപ്പാടോടെയാണ് സർക്കാർ മുന്നോട്ടു നീങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു
Chief Minister’s Education Empowerment Fund രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ (Digital) വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി തുടക്കമിട്ട വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് സമാനമായി ചീഫ് മിനിസ്‌റ്റേഴ്‌സ് എഡ്യൂക്കേഷണൽ എംപവർമെന്റ് ഫണ്ട് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ ലഭിക്കുന്ന ഫണ്ട് വിദ്യാഭ്യാസ ആവശ്യത്തിന് മാത്രമായിരിക്കും ഉപയോഗിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാകിരണം പദ്ധതിയുടെയും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ള വെബ്‌സൈറ്റിന്റേയും ഉദ്ഘാടനം നിർവഹിക്കവേയാണ് മുഖ്യമന്ത്രി (Chief minister) ഇക്കാര്യം വ്യക്തമാക്കിയത്.

വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച വെബ്‌പോർട്ടലിലൂടെ ഫണ്ട് നൽകാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപനങ്ങൾ മുഖേനയാണ് ഓരോ പ്രദേശത്തും വിദ്യാകിരണം പദ്ധതി നടപ്പാക്കുന്നത്. നാടിനോടും കുട്ടികളുടെ വിദ്യാഭ്യാസത്തോടും താത്പര്യമുള്ള എല്ലാവരും ഇതുമായി സഹകരിക്കുമെന്ന് സർക്കാരിന് ഉറച്ച പ്രതീക്ഷയുണ്ട്. ഇതിനകം തന്നെ മികച്ച പ്രതികരണം ലഭിച്ചിട്ടുണ്ട്. നാടിന്റെ ഭാവി, പ്രത്യേകിച്ച് വിദ്യാഭ്യാസത്തിന്റെ പൊതുവായ മേൻമ മെച്ചപ്പെടുത്താനുപകരിക്കുന്ന പദ്ധതിയായി വിദ്യാകിരണം മാറും. പുസ്തകം, പെൻസിൽ, പേന തുടങ്ങി ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ പഠനോപകരണങ്ങൾ പോലെതന്നെ പ്രധാനമാണ് ഡിജിറ്റൽ ഉപകരണങ്ങളും എന്ന കാഴ്ചപ്പാടോടെയാണ് സർക്കാർ മുന്നോട്ടു നീങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: Kerala COVID Update : ഇന്നും 22,000ത്തിന് മുകളിൽ കോവിഡ് കണക്ക്, മരണം 108

ഈ വിഷയത്തിൽ സഹായിക്കുന്നതിന് പല പ്രദേശങ്ങളിലും അധ്യാപക രക്ഷകർതൃ സമിതികൾ വിവിധ മേഖലകളിലുള്ളവരെ ബന്ധപ്പെട്ടിട്ടുണ്ട്. സിഐഐ പോലെയുള്ള വ്യവസായ സംഘടനകളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരളത്തിന്റെ എല്ലാ പ്രശ്‌നങ്ങളിലും കൂടെ നിന്ന പ്രവാസി സമൂഹവും സഹായിക്കാൻ മുന്നോട്ടു വന്നിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും ഒരു പോലെ പഠനാവസരം ലഭിക്കണമെങ്കിൽ ഡിജിറ്റൽ ഉപകരണങ്ങൾ കൈയിലുണ്ടാവണം. ഇവ വാങ്ങാൻ ശേഷിയില്ലാത്ത കുട്ടികളെ സഹായിക്കുകയാണ് വിദ്യാകിരണം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

കേരളത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തെ ലോകനിലവാരത്തിലേക്ക് ഉയർത്താൻ നടത്തിയ ശ്രമങ്ങൾക്ക് കൊവിഡ് വെല്ലുവിളിയായി. ഈ സാഹചര്യത്തിലാണ് സർക്കാർ കൃത്യമായ ഇടപെടൽ നടത്തുന്നത്. വീടുകളിലിരുന്ന് വിദ്യാഭ്യാസം നേടുമ്പോൾ കണക്റ്റിവിറ്റിയും പ്രധാനമാണ്. കണക്റ്റിവിറ്റി പ്രശ്‌നങ്ങളുള്ള മേഖലകളിൽ അവ ഉറപ്പാക്കാൻ കണക്റ്റിവിറ്റി പ്രൊവൈഡർ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തിയിട്ടുണ്ട്. ചില സ്ഥലങ്ങളിൽ ഒഴികെ എല്ലായിടത്തും കണക്റ്റിവിറ്റി ഉറപ്പാൻ കഴിയുമെന്ന് ചർച്ചയിൽ ധാരണയായി. ബാക്കിയുള്ള പ്രദേശങ്ങളിലും പ്രശ്ന പരിഹാരം കാണുന്നതിനുള്ള നടപടികൾ ആലോചിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News